1 GBP = 102.30 INR                       

BREAKING NEWS

അവസാന നിമിഷം യുദ്ധമുഖത്ത് നിന്നും പിന്‍വലിഞ്ഞ് അമേരിക്ക; അവസരം മുതലെടുത്ത് വിദേശ കപ്പലുകളുടെ വഴിയടച്ച് റഷ്യ; ചര്‍ച്ചക്കുള്ള ആഹ്വാനത്തേയും പുട്ടിന്‍ ചിരിച്ചുതള്ളുന്നു; ഉക്രെയിന്‍ വമ്പന്‍ ഭീതിയില്‍

Britishmalayali
kz´wteJI³

ക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഇരു രാജ്യങ്ങളിലേയും നേതാക്കന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വരുന്ന വേനല്‍ കാലത്ത് ഒരു ഉച്ചകോടി നടത്താനുള്ള സൗകര്യമൊരുക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അതേസമയം ഉക്രെയിന്റെ പരമാധികാരത്തെ അമേരിക്ക അംഗീകരിക്കുന്നു എന്നും അത് സംരക്ഷിക്കുന്ന കാര്യത്തില്‍ ഉക്രെയിനിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.

നേരത്തേ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടെന്നാരോപിച്ച് അമേരിക്ക റഷ്യക്കെതിരെ നടപ്പിലാക്കിയ ഉപരോധം കൂടുതല്‍ ഗൗരവമുള്ള തലത്തിലേക്ക് നീങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ ജനാധിപത്യത്തില്‍ റഷ്യ ഇടപെടുകയാണെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളും എന്നാണ് ബൈഡന്‍ ഇന്നലെ പറഞ്ഞത്. അതുപോലെ അമേരിക്കന്‍ താത്പര്യങ്ങള്‍ ഹനിക്കാന്‍ റഷ്യ മുന്നിട്ടിറങ്ങിയാലും അത് എന്തുവിലകൊടുത്തും തടയും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരിങ്കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അയക്കുവാനുള്ള തീരുമാനത്തില്‍ നിന്നും അമേരിക്ക പിന്മാറി. റഷ്യയില്‍ നിന്നുള്ള മുന്നറിയിപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം എന്നാണ് അറിയുവാന്‍ കഴിയുന്നത്. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാനും, മേഖലയിലെ സംഘര്‍ഷ സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാനും വേണ്ടിയാണ് അമേരിക്ക ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

ബൈഡന്റെ പുതിയ തീരുമാനം വന്ന ഉടനെ ക്രിമിയയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള കെര്‍ച്ച് കടലിടുക്ക് റഷ്യ അടച്ചു. 2021-ഒക്ടോബര്‍ വരെ വിദേശ കപ്പലുകള്‍ ഉക്രെയിനില്‍ പ്രവേശിക്കുന്നത് തടയുവാനാണിത്. ഇത് യുദ്ധസമാനമായ ഒരു കുറ്റകൃത്യമാണെന്നാണ് ഉക്രെയിന്‍ ആരോപിച്ചത്. ഉക്രെയിനിലെ മരുപോള്‍, ബെര്‍ഡെന്യാസ്‌ക് തുടങ്ങിയ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം ഈ കടലിടുക്കിലൂടെയാണ്. വാണിജ്യ കപ്പലുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും, റഷ്യ വഴി കൊട്ടിയടച്ചതോടെ ഇത് ഒരു സംഘര്‍ഷ മേഖലയായി മാറിയിരിക്കുകയാണ്. അത് ഈ തുറമുഖങ്ങളിലൂടെയുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.

അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടതിനും ഉക്രെയിന്‍ അതിര്‍ത്തിയിലെ നടപടികള്‍ക്കും റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുവാനുള്ള ശ്രമത്തിലാണ് അമേരിക്ക. റഷ്യയ്ക്ക് നല്‍കിവരുന്ന വായ്പകള്‍ നിര്‍ത്തലാക്കാനായിരിക്കും ആദ്യ ശ്രമം. നേരത്തേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാരോട് അമേരിക്ക വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

നാറ്റോ സഖ്യവും അമേരിക്കയും ഇക്കാര്യത്തില്‍ ഉക്രെയിനൊപ്പം ഉറച്ചു നില്‍ക്കുകയാണെങ്കിലും പ്രത്യക്ഷത്തില്‍ ഒരു യുദ്ധത്തിനുള്ള പോര്‍വിളികള്‍ നടത്തുന്നില്ല. ചൊവ്വാഴ്ച്ച ജോ ബൈഡന്‍ വ്ളാഡിമിര്‍ പുട്ടിനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചിരുന്നു. എങ്കിലും, പുട്ടിന്റെ പ്രതികരണം അത്ര ആശാവഹമായിരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category