1 GBP = 102.30 INR                       

BREAKING NEWS

കേരളം ആര്‍ക്കെന്ന പ്രവചനത്തില്‍ വോട്ടൊഴുകുന്നു; മത്സരത്തിന്റെ ചൂടേറ്റെടുത്തു ജില്ലാ പ്രവചനം; തിരുവനന്തപുരത്തെ 14 സീറ്റുകളില്‍ പ്രവചനം നടത്താന്‍ കൂടുതല്‍ ആവേശം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളം അടുത്ത അഞ്ചു വര്ഷം ആര്‍ക്കെന്ന ബ്രിട്ടീഷ് മലയാളിയുടെ ചോദ്യത്തിന് ചൂടു പിടിക്കുന്നു. പ്രവചന മത്സരത്തിന്റെ രണ്ടാം ദിവസം ആയപ്പോഴേക്കും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യാനെത്തി എന്നതാണ് പ്രത്യേകത. ആദ്യ ദിവസത്തെ മടുപ്പു മാറ്റി ഇന്നലെ ജില്ലാ തല പ്രവചനത്തിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തു. ആദ്യ ദിനത്തിന്റെ ആവര്‍ത്തനം എന്നോണം ഇന്നലെയും ധാരാളം വനിതാ വായനക്കാര്‍ പ്രവചനത്തെ ഉശിരോടെ സ്വീകരിക്കാന്‍ ഉണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത. ഒരിക്കലും രാഷ്ട്രീയ വിഷയത്തില്‍ താല്‍പര്യം ഉണ്ടാകില്ലെന്ന് കരുതിയവര്‍ പോലും അതി സൂക്ഷ്മമായി നിരീക്ഷണം നടത്തിയ ശേഷമാണു പ്രവചനം നടത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. 

എന്നാല്‍ രാഷ്ട്രീയം തലയ്ക്കു പിടിച്ചതിനാലാകാം യാതൊരു സാധ്യതയുമില്ലാത്ത പ്രവചനങ്ങളും ധാരാളം എത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ബംഗാളില്‍ ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ പ്രവചന മത്സരത്തിന്റെ ട്രെന്റ് വെളിപ്പെടുത്താന്‍ പ്രയാസം ഉള്ളതിനാല്‍ ഈ മല്‍സരത്തിന്റെ പൊതുവായ അവലോകനം മാത്രമേ ബ്രിട്ടീഷ് മലയാളിക്ക് വായനക്കാരുമായി പങ്കുവയ്ക്കാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ തന്നെയാണ് കേരളത്തിലെ മാധ്യമങ്ങളും വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഒന്നും പുറത്തുപറയാനാവാത്ത സാഹചര്യത്തില്‍ പെട്ടുപോയിരിക്കുന്നത്.
ഇന്നലെ ജില്ലാ പ്രചനത്തില്‍ വോട്ടു ചെയ്യുന്ന രീതി വിശദമായി വാര്‍ത്തയില്‍ സൂചിപ്പിച്ചതോടെ കൂടുതല്‍ ആളുകള്‍ തങ്ങള്‍ക്കു പരിചയമുള്ള ജില്ലകളിലെ രാഷ്ട്രീയ കാലാവസ്ഥ പ്രവചനം നടത്താന്‍ ശ്രമം നടത്തുകയുമാണ്. ഈ പട്ടികയില്‍ എല്ലാ ജില്ലകളുടെയും ഫലം പ്രവചിക്കണമെന്നു നിര്‍ബന്ധമില്ല. കാരണം ഓരോ ജില്ലാ തിരിച്ചാണ് പ്രവചന മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്.

ഒരാള്‍ക്ക് ഒരു ജില്ലാ മുതല്‍ 14 ജില്ലകളുടെ വരെ പ്രവചനം നടത്താം. ഓരോ ജില്ലയിലുമുള്ള അസംബ്ലി സീറ്റുകളുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പമാണ് പലരെയും ജില്ലാ പ്രവചനത്തില്‍ പിന്നോട്ട് വലിക്കുന്നതെന്നു വ്യക്തം. അതിനിടെ 14 സീറ്റുകള്‍ ഉള്ള  തിരുവന്തപുരത്ത് ഇത്തവണ കടുത്ത മത്സരം നടന്നതിനാല്‍ ഇവിടെത്തെ പ്രവചനം നടത്താന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. 
തിരുവനതപുരം ജില്ല ആരെ പിന്തുണയ്ക്കും ആ പാര്‍ട്ടി സംസ്ഥാനം ഭരിക്കും എന്നതായിരുന്നു ഇതുവരെയുള്ള ട്രെന്റ്. എന്നാല്‍ നാലു മണ്ഡലങ്ങളില്‍ എങ്കിലും ശക്തമായ ത്രികോണ മത്സരം നടന്നതിനാല്‍ ഇക്കുറി പൊതുധാരണകള്‍ ഒക്കെ മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, എന്നീ മണ്ഡലങ്ങളാണ് ഒരു പ്രവചനവും സാധികാത്ത മട്ടില്‍ രാഷ്ട്രീയ പോരില്‍ എത്തിനില്‍ക്കുന്നത്.

ബാക്കി പത്തു മണ്ഡലങ്ങളിലും നല്ല പോരാട്ടം നടന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സീറ്റ് പോലും തങ്ങള്‍ക്കു തന്നെയാണെന്ന് പറയാന്‍ ഒരു സ്ഥാനാര്‍ത്ഥിക്കും കഴിയാത്ത സാഹചര്യമുണ്ട്. ഈ പ്രയാസം വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഒരു പ്രവചനം നടത്താന്‍ രാഷ്ട്രീയ നിരീക്ഷകരെ പോലും പ്രയാസപ്പെടുത്തുകയാണ്. ഈ കാരണം കൊണ്ട് തന്നെ പ്രവചനം നടത്താനും ആളുകള്‍ക്ക് പ്രത്യേക കൗതുകം ഉണ്ട് എന്നാണ് തിരുവനന്തപുരം ഇപ്പോള്‍ നല്‍കുന്ന കാഴ്ച. 

ഓരോ ജില്ലയിലും സീറ്റുകള്‍ കൃത്യമായി ഓരോ മുന്നണിയും നേടുന്നതും മുന്നണിക്ക് പുറത്തുള്ളവരുടെ വിജയ സാധ്യതയും പ്രവചിക്കാന്‍ കഴിയുന്ന 14 ജില്ലകളുടെയും പ്രവചനം നടത്തുന്ന ഓരോരുത്തര്‍ക്ക് എന്ന നിലയില്‍ 14 പേര്‍ക്കും ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഒരാള്‍ തന്നെ 14 ജില്ലയുടെയും ഫലം കൃത്യമാക്കിയാല്‍ ആ വ്യക്തിക്കു തന്നെ 14 ക്യാഷ് വൗച്ചര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു ജില്ലയാണ് ശരിയായി വരുന്നതെങ്കില്‍ ഒരു ക്യാഷ് വൗച്ചറിന് ആയിരിക്കും അര്‍ഹത. ഒരാള്‍ക്ക് ഒരു മത്സര ലിങ്ക് മാത്രമാണ് അയക്കാന്‍ അനുമതിയുള്ളൂ. ജില്ലാ തല മത്സരത്തിലും കൂടുതല്‍ പേര് ശരിയുത്തരം അയച്ചാലും നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരുവന്തപുരത്തെ 14 സീറ്റില്‍ ഓരോ മുന്നണിയും എത്ര വീതം കരസ്ഥമാക്കും എന്നാണ് പ്രവചിക്കേണ്ടത്.
ഉദാഹരണമായി ഇടതു മുന്നണി അഞ്ചും വലതു മുന്നണി അഞ്ചും എന്‍ഡിഎ പക്ഷം മൂന്നും മറ്റുള്ളവര്‍ ഒന്നും എന്ന മട്ടിലാകും പ്രവചനം നടത്തേണ്ടത്. ഇതേ ഫോര്‍മാറ്റില്‍ തന്നെ കൊല്ലം ജില്ലയിലെ 11 സീറ്റുകള്‍, പത്തനംതിട്ടയിലെ അഞ്ചു സീറ്റുകള്‍, ആലപ്പുഴയിലെയും കോട്ടയത്തെയും ഒന്‍പതു സീറ്റുകള്‍, ഇടുക്കിയിലെ അഞ്ചു സീറ്റുകള്‍, എറണാകുളത്തെ 14 സീറ്റുകള്‍, തൃശൂരിലെ 13 സീറ്റുകള്‍, പാലക്കാട്ടെ 12 സീറ്റുകള്‍, മലപ്പുറത്തെ 16 സീറ്റുകള്‍, കോഴിക്കോട്ടെ 13 സീറ്റുകള്‍, വയനാട്ടെ മൂന്നു സീറ്റുകള്‍, കണ്ണൂരിലെ 11 സീറ്റുകള്‍, കാസര്‍ഗോട്ടെ അഞ്ചു സീറ്റുകള്‍ എന്നിവയിലെയും ഫലപ്രവചനം നടത്താം. 

ഇത്തരത്തില്‍ സംസ്ഥാന തലവും ജില്ലാതലവുമായി 15 വിജയികളെ കണ്ടെത്തിയ ശേഷം പ്രോത്സാഹന സമ്മാനമായി 35 പേര്‍ക്ക് കൂടി അവസരം ഉണ്ടാകും. ഇത് കൂടുതല്‍ ശരിയുത്തരം അയച്ചവരില്‍ നിന്നാകും കണ്ടെത്തുക. ഇതോടെ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനുള്ള അവസരമാണ് ഈ വിഷുദിനത്തില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം വരെ ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാം. വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഈ മത്സരം സ്‌പോണ്‍സര്‍ ചെയ്യാന്‍ എത്തിയതോടെ ആകെ ആയിരത്തിലേറെ പൗണ്ടിന്റെ സമ്മാനമാണ് ഈ പ്രവചന മത്സരം വഴി യുകെ മലയാളികളെ തേടി എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category