1 GBP = 102.10 INR                       

BREAKING NEWS

യുകെയിലെ മൂന്നു ദേശങ്ങളില്‍ നിന്നും പിറന്നത് മൂന്നു ഗാനങ്ങള്‍; കഞ്ഞിപ്പാട്ടും കഥകളിപ്പാട്ടും പ്രണയപ്പാട്ടും ഒന്നിച്ചു വന്നപ്പോള്‍ പിറന്നത് പാട്ടുവസന്തം; ദുരിതകാലത്തിന് അവധി നല്‍കി യുകെ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകമെങ്ങും ദുരിതകാലത്തിലൂടെ നീങ്ങുമ്പോള്‍ സന്തോഷം പങ്കുവയ്ക്കാന്‍ ഇക്കാലത്ത് അധികം വര്‍ത്തമാനങ്ങള്‍ എത്തുന്നില്ല എന്നതാണ് സത്യം. ലോകം ഒന്നാകെ വീടുകളുടെയും ഓഫീസുകളുടെയും നാലു ചുവരുകളിലേക്ക് ഒതുങ്ങുമ്പോള്‍ കലയുടെയും സംഗീതത്തിന്റെയും ഒക്കെ ലോകത്ത് ആശ്വാസവും ആഹ്ലാദവും കണ്ടെത്താന്‍ ശ്രമിക്കുകകയാണ് മനുഷ്യരെല്ലാം. ഈ മാറ്റം യുകെ മലയാളികള്‍ക്കിടയിലും പ്രകടമാണ്.

കോവിഡിന്റെ ഒന്നാം വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ആഘോഷ വേദികളും മറ്റുമായി ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തിയ യുകെ മലയാളികള്‍ കോവിഡിന്റെ രണ്ടാം വാര്‍ഷികത്തില്‍ കുറേക്കൂടി സര്‍ഗാത്മകം ആയാണ് ജീവിതത്തെ നിരീക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് കലാരംഗത്തെ പുത്തനുണര്‍വ്. എത്രകാലം ഇങ്ങനെ അടച്ചു പൂട്ടിയിരിക്കാനാകും എന്ന ചോദ്യത്തിനും ജോലിയും വീടും മാത്രമായി പോയ ജീവിതത്തിനും കൂടി മറുപടിയാവുകയാണ് ഇത്തരം ക്രിയാത്മക ഇടപെടലുകള്‍.

ഈ സാധ്യതയില്‍ ഏറ്റവും സജീവമായിരിക്കുന്നത് സംഗീത രംഗത്തുള്ള യുകെ മലയാളികളാണ്. ഇതിനു തെളിവായി ആസ്വാദകര്‍ ഏറ്റെടുത്തെന്നു പറയാവുന്ന തരത്തില്‍ ശ്രദ്ധ നേടിയ മൂന്നു ഗാനങ്ങളാണ് പിറവിയെടുത്തിരിക്കുന്നത്. ഇതില്‍ നോര്‍ത്ത് വെയ്ല്‍സില്‍ നിന്നും ഡോക്ടര്‍മാരായ ജയന്‍ മാന്നതും അജിത് കര്‍ത്തയും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത് കഥകളി സംഗീതത്തെ ആസ്പദമാക്കിയ പദം എന്ന സംഗീത ആല്‍ബമാണ്. മലയാളത്തിലെ ഏറ്റവും പോപ്പുലറായി കഴിഞ്ഞിരിക്കുന്ന മനോരമ മ്യൂസിക് തന്നെ ഈ ഗാനം ആസ്വാദകരില്‍ എത്തിക്കാന്‍ തയ്യാറായി എന്നതാണ് ഏറ്റവും സവിശേഷമായിരിക്കുന്നത്.
രണ്ടാമത്തെ ഗാനം വസന്തകാലത്തെ ഓര്‍മ്മപ്പെടുത്തി നോര്‍ത്താംപ്ടണില്‍ നിന്നും സത്യനാരായണന്‍ എന്ന സംഗീതപ്രേമി തയ്യാറാക്കിയ പ്രണയഗാനമാണ്. കേരളത്തില്‍ പുത്തന്‍ പാട്ടുകാരില്‍ ഏറ്റവും ശ്രദ്ധ നേടുന്ന നിഷാദ് ആണ് ഈ ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകത. കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ടീം അംഗമായ നിഷാദ് കോവിഡ് കാലത്തിനു തൊട്ടു മുന്‍പേ യുകെ ടൂറിലൂടെ അനേകം യുകെ മലയാളികളുടെ ഇഷ്ടം കൂടി സ്വന്തമാക്കിയാണ് നാട്ടിലേക്കു മടങ്ങിയത്. 

ഏറ്റവും ഒടുവില്‍ പാട്ടിന്റെ വഴികളില്‍ വിപ്ലവം സൃഷ്ടിക്കാനാകുമോ എന്ന അന്വേഷണവുമായി എത്തുന്നത് ഗ്ലാസ്‌ഗോയില്‍ നിന്നുള്ള നാലംഗ സംഘമാണ്. മലയാളിയുടെ ഇഷ്ട ഭക്ഷണമായ കഞ്ഞിയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തും വിധമുള്ള ശൈലിയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്നു വ്യത്യസ്ത പ്രമേയങ്ങളെ കയ്യിലെടുത്തു പാട്ടിന്റെ പാദസരക്കിലുക്കം യുകെ മലയാളികളുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തുന്ന കാലമായി മാറുകയാണ് ഈ വസന്തകാലം. 

ഹൃദയത്തിലേക്ക് താളമിട്ടു പദം
യുകെയില്‍ നിന്നും ആദ്യമായാണ് ഇത്തരത്തില്‍ ഗൗരവം നിറഞ്ഞ ഒരു സംഗീത ശില്‍പം തയ്യാറാക്കുന്നത് എന്നത് തന്നെ ഡോക്ടര്‍മാരും സുഹൃത്തുക്കളുമായ ജയന്‍ മണ്ണത്, അജിത് കര്‍ത്താ എന്നിവര്‍ക്ക് അഭിമാനിക്കാന്‍ ഉള്ള പ്രധാന കാരണമായി മാറുകയാണ്. ജയന്റെ വരികള്‍ക്ക് സുഹൃത്തായ അജിത് ആലാപനം നല്‍കിയപ്പോള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒരപൂര്‍വ അനുഭവമായി പാട്ടുസ്‌നേഹികള്‍ക്കു മുന്നിലേക്കു എത്തുകയായിരുന്നു പദം.

കഥകളിയുടെ സവിശേഷ ഭാഷയ്ക്കും ഘടനയ്ക്കു മുന്നില്‍ പകച്ചു പോകുന്ന സാധാരണ മലയാളിക്ക് ആ ശ്രേഷ്ഠ കലാരൂപത്തിന്റെ ഭാഷയെ തൊട്ടരികെ നിന്നും ആസ്വദിക്കാന്‍ ഉള്ള അവസരം കൂടിയാണ് വര്‍ഷങ്ങളായി സംഗീത സപര്യ നടത്തുന്ന ജയനും അജിത്തും സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഓട്ടന്‍തുള്ളലുമായി എത്തിയാണ് ഡോ. അജിത് കര്‍ത്താ യുകെ മലയാളികള്‍ക്ക് തന്നിലെ കലാകാരനെ ആദ്യമായി പരിചയപ്പെടുത്തിയത്. 

എന്നില്‍ അണയൂ പ്രിയ സഖീ, ഹൃദ്യ സംഗമ വേളയിലെനിക്കൊരു മധുവൂറും മരീചികയായി...'' എന്ന വരികളിലൂടെ സാധാരണക്കാരായ പാട്ടുപ്രേമികള്‍ക്കു ഒരു ഹ്രദയരാഗമായി മാറുകയാണ് പദം. ഈ ഗാനത്തിന്റെ ആവിഷ്‌കാരം നിര്‍വഹിച്ചത് രജനീഷ് രാമകൃഷ്ണയും അഭിനയ രംഗത്ത് എത്തിയത് കലാമണ്ഡലം കാളിദാസനും അനു മൂവാറ്റുപുഴയുമാണ്. 
പാതിവഴിയില്‍ നിന്നുപോയ പ്രണയം തിരികെ വിളിക്കാന്‍ 
പാതിയില്‍ നിന്നുപോയ പ്രണയനുഭവം ഉള്ളവരും കുറവായിരിക്കില്ല. അതല്ലെങ്കില്‍ ഇടയ്ക്കിടെ ഒരു ചെറു ഓര്‍മ്മപ്പെടുത്തലുമായി എത്തുന്ന പ്രണയാനുഭവം. അത്തരം ഒരനുഭവത്തിലൂടെ ശ്രോതാക്കളുടെ കൈപിടിച്ച് നടത്തുകയാണ് നോര്‍ത്താംപ്ടണിലെ സത്യനാരായണന്‍ എന്ന സംഗീത പ്രേമി. ഏതാനും മാസം മുന്‍പ് മെഹര്‍ എന്ന മൊഞ്ചത്തിപ്പാട്ടുമായി യുകെ മലയാളികള്‍ക്കിടയിലേക്കു എത്തിയ സത്യനാരായണും കെ കെ നിഷാദും മറ്റൊരു പാട്ടുമായി എത്തുമ്പോള്‍ അതിനും കയ്യടി നല്‍കിയിരിക്കുകയാണ് സംഗീതലോകം.

എന്‍ പ്രണയം എന്ന് പേരിട്ട ഈ പാട്ടിലെ പേര് പോലെ തന്നെ ഓരോ വരിയിലും പ്രണയനുഭവം നിറഞ്ഞു തുളുമ്പുകയാണ്. ഗസല്‍ ശൈലിയാണ് ഈ പാട്ടിന്റെ പ്രത്യേകത. മലയാളികള്‍ക്ക് ഇത്തരം പാട്ടുകള്‍ വെറുതെ കേട്ടുപോകാനുള്ളതല്ല മറിച്ചു വീണ്ടും വീണ്ടും കേള്‍ക്കാനുള്ളതാണ് എന്ന കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്‍ പ്രണയം. നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലിലെ മലയാളി നഴ്‌സാണ് പയ്യന്നൂര്‍ സ്വദേശിയായ സത്യനാരായണന്‍. 

പ്രണയത്തെ കുറിച്ച് പറഞ്ഞാല്‍ ഏതു മലയാളിക്കാണ് നൂറു നാവ് ഉണ്ടാകാതെ പോകുകയെന്നു സത്യനാരായണനും നിഷാദും ചോദിക്കുന്നു. ഇതില്‍ തന്നെയുണ്ട് ആ ഗാനത്തെ എത്രയധികം ഉള്‍ക്കൊണ്ടാണ് അവര്‍ സംഗീത ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നത് എന്നതും. ജീവിത സായാഹ്നത്തില്‍ എത്തിയ ഒരാള്‍ വീണ്ടും തന്റെ പ്രണയകാലത്തേക്ക് ഓര്‍മ്മകളിലൂടെ നടത്തുന്ന സഞ്ചാരമാണ് ഈ പാട്ടിന്റെ ജീവതാളം. പഴയൊരു കാസറ്റ് തപ്പിയെടുത്തു നായകന്‍ തന്റെ ഓര്‍മ്മകള്‍ക്കൊപ്പം പാട്ടു കേള്‍ക്കുന്നവരെയും കൂടെക്കൂട്ടുകയാണ്. ദൃശ്യങ്ങളില്‍ ശ്രീനാഥ് കുന്നത്തുമന, ശ്യാമ ശ്രീനാഥ് എന്നിവരാണ് എത്തുന്നത്. 

കഞ്ഞിപ്പാട്ടിന്റെ രുചിയുമായി നാല് അംഗ ഗ്ലാസ്ഗോ സംഘം
മലയാളികളുടെ തനതു ഭക്ഷണമായ കഞ്ഞിയുടെ മേന്മകളെ പാടിപ്പുകഴ്ത്തുന്ന ഗാനമാണ് ഗ്ലാസ്‌ഗോയിലെ നാലംഗ സംഘത്തിന്റേത്. പാട്ടു കേള്‍ക്കുമ്പോള്‍ ഒരു പാത്രം ചൂടു കഞ്ഞി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ചൂട് ചൂട് കഞ്ഞി ഊതിയൂതി കുടിക്കാം എന്നാരംഭിക്കുന്ന വരികളിലൂടെ കഞ്ഞിയുടെ ഗുണങ്ങളും രുചിയും വൈവിധ്യങ്ങളും എല്ലാം നൃത്തച്ചുവടുകളിലൂടെയാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.

സിപിസിആര്‍ഐയിലെ റിട്ട. കൃഷി ശാസ്ത്രജ്ഞരായ തഴവ വെങ്ങാട്ടംപ്പള്ളില്‍ ഡോ. ആര്‍.ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളായ ഡോ. രമ അയ്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ മനോജ് കുമാര്‍ കീബോര്‍ഡും ഡോ. രമ അയ്യരുടെ ഭര്‍ത്താവ് ഡോ. മുരളീധരന്‍ ബാസും ഗിത്താറും  ഗണേശ് താളവാദ്യങ്ങളും ഇതിന്റെ സംഗീത സങ്കലനവും കൈകാര്യം ചെയ്തിരിക്കുന്നു. ഡോ. രമ, സഹോദരിയും ഗായികയുമായ ചിത്രാ അയ്യര്‍ ഗണേശ് കുംബ്ലേ, മകള്‍ അമൃത വര്‍ഷിണി, ആഫ്രിക്കന്‍, ഐറിഷ് വംശജരായ കുട്ടികള്‍ എന്നിവരാണ് ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

സംഗീതത്തോടുള്ള വലിയ ആഗ്രഹമാണ് മായുസിക് ഇന്ത്യ എന്ന സംഗീത ഗ്രൂപ്പിന് രൂപം കൊടുക്കുന്നതിന് പ്രേരകമായത്. രമ, ആയൂബ്, സന്തോഷ്, ഗണേശ് എന്നിവര്‍ ഒത്തുചേര്‍ന്നായിരുന്നു ഈ ഗ്രൂപ്പ് നിര്‍മ്മിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ഞങ്ങളുടെ കഴിവുകളൊക്കെ തേച്ചു മിനുക്കി, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനും വീഡിയോകള്‍ നിര്‍മ്മിക്കാനും സാധിച്ചു. ആദ്യമൊക്കെ ജനപ്രീതി നേടിയ സിനിമാ ഗാനങ്ങളായിരുന്നു അവതരണ വിഷയം.

തുടര്‍ന്നാണ് നാലു പേരും ചേര്‍ന്നുള്ള കഞ്ഞിപ്പാട്ടിലേക്ക് എത്തുന്നത്. രമയുടെ അമ്മ രോഹിണിക്ക് കവിത എഴുതുന്നത് ഇഷ്ടമാണ്. 'കഞ്ഞി' രോഹിണി എഴുതിയ ഒരു പദ്യമാണ്. അതിന് എല്ലാവര്‍ക്കും ഏറ്റു പാടാന്‍ പറ്റുന്ന ഒരു നാടന്‍ ഈണം നല്‍കി ചിട്ടപ്പെടുത്തിയാണ് സംഗീതാസ്വാദകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category