1 GBP = 102.00 INR                       

BREAKING NEWS

ഇലക്ഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് തപാല്‍ വോട്ട് നല്‍കിയത് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം വഴി; ഒന്നിലധികം വോട്ട് ചെയ്താല്‍ കണ്ടെത്താന്‍ ബാര്‍ കോഡ് നിരീക്ഷണം മതി; തപാല്‍ വോട്ടിലെ ഇരട്ടിപ്പിലും ചെന്നിത്തല ഇഫക്ട്; ക്യു ആര്‍ കോഡ് ഹാന്‍ഡ് സ്‌കാനര്‍ അട്ടിമറി ഇല്ലാതാക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: തപാല്‍ വോട്ടിലെ ഇരട്ട വോട്ടിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം വെറുതെയായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ പോള്‍ ചെയ്ത തപാല്‍ ബാലറ്റുകളില്‍ ഇരട്ടിപ്പില്ലെന്ന് ഉറപ്പാക്കുന്നതിന് ഇവയിലെ ക്യൂ ആര്‍ കോഡ് പരിശോധിക്കാന്‍ 300 ക്യു ആര്‍ കോഡ് ഹാന്‍ഡ് സ്‌കാനര്‍ വാങ്ങുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ വോട്ടെടുപ്പ് അട്ടിമറിക്കുള്ള ഒരു ശ്രമം കൂടി പൊളിയും.


സ്‌കാനറുകള്‍ക്ക് 20 ലക്ഷത്തോളം രൂപയാണു ചെലവ്. പരിശോധനാ സംവിധാനം പൂര്‍ണതോതില്‍ സജ്ജമാകാന്‍ വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറും വേണം. സൈനികര്‍, ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, വിദേശ സര്‍വീസിലുള്ളവര്‍ എന്നിവരടക്കം സംസ്ഥാനത്ത് 57,160 സര്‍വീസ് വോട്ടര്‍മാരുണ്ട്. ഇവര്‍ക്കുള്ള ബാലറ്റുകള്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി ഓണ്‍ലൈനായാണ് അയച്ചത്.

പ്രത്യേക പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് വോട്ടര്‍മാര്‍ ബാലറ്റുകളുടെയും കവറുകളുടെയും പ്രിന്റൗട്ട് എടുത്തത്. വോട്ടു ചെയ്തു തിരികെ ഇവ തപാലില്‍ വരണാധികാരികള്‍ക്ക് അയച്ചു. പ്രധാന കവറിനു പുറത്തും അകത്തെ കവറിലും ബാലറ്റിലും ക്യു ആര്‍ കോഡ് ഉണ്ട്. ഒരാള്‍ ഒന്നിലധികം പ്രിന്റൗട്ട് എടുത്ത് വോട്ടു രേഖപ്പെടുത്തി അയയ്ക്കുകയോ മറ്റോ ചെയ്താല്‍ ഇരട്ടിപ്പു കണ്ടെത്താന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക വഴി സാധിക്കും.

ഇങ്ങനെ സാധുവാണെന്ന് ഉറപ്പാക്കുന്ന ബാലറ്റുകള്‍ പിന്നീട് മറ്റു തപാല്‍ ബാലറ്റുകള്‍ക്കൊപ്പം എണ്ണാന്‍ കൗണ്ടിങ് ടേബിളിലേക്ക് അയയ്ക്കും. ഇതോടെ തപാല്‍ വോട്ടിലെ ഇരട്ട വോട്ടും പൊളിയും. പല ഉദ്യോഗസ്ഥര്‍ക്കും രണ്ട് തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു. പലരും ഇത് തുറന്നു പറയുകയും ചെയ്തു. സ്‌കാനര്‍ എത്തുന്നതോടെ ഒരു ബാര്‍ കോഡില്‍ ഒരു വോട്ട് മാത്രമെന്ന സ്ഥിതി വരും.

ഓരോ നിയോജകമണ്ഡലത്തിലെയും സര്‍വീസ് വോട്ടര്‍മാരുടെ എണ്ണത്തിന്റെ തോത് അനുസരിച്ച് ഒന്നു മുതല്‍ 4 വരെ സ്‌കാനര്‍ ഉപയോഗിക്കേണ്ടി വരും. ഒരാളുടെ ബാലറ്റും കവറും സ്‌കാന്‍ ചെയ്യാന്‍ ശരാശരി ഒരു മിനിറ്റ് വേണ്ടി വരുമെന്നതിനാല്‍ സമയം വൈകാതിരിക്കാനാണു കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ സ്‌കാനര്‍. 2019ല്‍ വാങ്ങിയ സ്‌കാനറുകള്‍ തകരാറിലായി വോട്ടെണ്ണല്‍ സ്തംഭിച്ചിരുന്നു. ഇതുകൊണ്ടാണ് പുതിയത് വാങ്ങുന്നത്.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സ്വന്തമായി ആപ്ലിക്കേഷന്‍ തയാറാക്കി ഇടിപിബിഎസ് പോര്‍ട്ടലുമായി ബന്ധിപ്പിച്ച് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചാലും പ്രശ്നം പരിഹരിക്കാമെന്നു പറയുന്നു. നേരത്തെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താനും നടപടികള്‍ കമ്മീഷന്‍ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അതും ഒരു പരിധിവരെ തടയാനായി. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരില്‍ പലരും. അതുകൊണ്ട് ഉദ്യോഗസ്ഥരുടെ ഇരട്ട തപാല്‍ വോട്ടും അട്ടിമറിക്ക് വഴിയൊരുക്കുമായിരുന്നു.

വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് കത്ത് നല്‍കിയിരുന്നു. തെരെഞ്ഞെടുപ്പ് ഡ്യുട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടെയും, പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്ത് വിടണം. അതോടൊപ്പം റിട്ടേണിങ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എണ്‍പത് വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്ര എണ്ണം ബാക്കിയായി റിട്ടേണിങ് ഓഫീസര്‍മാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.

അതോടൊപ്പം ഇരട്ട വോട്ടുകള്‍ എണ്ണരുതെന്ന കര്‍ശന നിര്‍ദ്ദേശം ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാര്‍ക്കും , റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല കത്തില്‍ ഉന്നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഇലക്ഷന്‍ കമ്മീഷന്‍ സ്‌കാനറുകളിലൂടെ തപാല്‍ വോട്ടുകള്‍ നിരീക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category