1 GBP = 102.00 INR                       

BREAKING NEWS

കോവിഡ് പോസിറ്റീവായ കമല നടന്നുവന്നത് ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ പിപിഇ കിറ്റ് ധരിക്കാതെ; സിനിമാ സ്‌റ്റൈലില്‍ കാറില്‍ കയറിയ പിണറായിക്കും ഭാര്യയ്ക്കും സല്യൂട്ട് അടിച്ചത് പ്രോട്ടോകോള്‍ ലംഘനം തടയേണ്ട മുതിര്‍ന്ന ഐപിഎസുകാരന്‍; മെഡിക്കല്‍ കോളേജിലെ അധികാരികളും നോക്കു കുത്തികളായി; പിണറായിയും ഭാര്യയും ഉദ്യോഗസ്ഥരും ചെയ്തത് കേസെടുക്കേണ്ട കുറ്റം

Britishmalayali
kz´wteJI³

കോഴിക്കോട്: കോവിഡ് പ്രോട്ടോകോള്‍ ലംഘനം തടയേണ്ട ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനും പൊലീസിനുമാണ്. എന്നാല്‍ ഈ രണ്ട് കൂട്ടരും മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിയില്ല. കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുള്‍പ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാകുമ്പോള്‍ പ്രതിക്കൂട്ടില്‍ പൊലീസും ആരോഗ്യ വകുപ്പുമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഇത് തീര്‍ത്തും കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. ചാനല്‍ ക്യാമറകളെ വിളിച്ചു വരുത്തിയായിരുന്നു മടക്കം. അമ്പതോളം പേര്‍ അവിടെ ഉണ്ടായിരുന്നു. സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. ഈ ആള്‍ക്കൂട്ടത്തിലേക്ക് കോവിഡ് പോസ്റ്റീവായ പിണറായിയുടെ ഭാര്യ വന്നത് മെഡിക്കല്‍ കോളേജ് അധികാരികളുടെ മുമ്പിലൂടെയാണ്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നു.

ഈ രണ്ടു പേര്‍ക്കും പിണറായിയുടെ ഭാര്യ കമല കോവിഡ് പോസ്റ്റീവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിപിഇ കിറ്റ് പോലും ധരിക്കാതെ വന്ന അവരെ തടയേണ്ട ബാധ്യതയും പൊലീസിനുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം. റോഡിലൂടെ മാക്സ് താഴ്ത്തി വച്ച് പോകുന്നവര്‍ക്ക് പൊലീസ് പിഴ ഈടാക്കാറുണ്ട്. മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ പോലും പിഴ വരും. എന്നാല്‍ പരസ്യമായ പ്രോട്ടോകോള്‍ ലംഘനം മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയിട്ടും അതിനെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തടഞ്ഞില്ല. മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലെ യാത്രയും പ്രോട്ടോകോള്‍ ലംഘനമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും എതിരേ മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കെതിരേയും കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ കേസെടുക്കണമെന്ന വാദം ശക്തമാണ്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചികില്‍സിക്കാന്‍ കഴിയും. അതിന് പോലും ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കും. മുഖ്യമന്ത്രിയുടെ ഭാര്യയയേും മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സില്‍ വേണമായിരുന്നു പറഞ്ഞു വിടേണ്ടത്. അതും ആരും ശ്രദ്ധിച്ചില്ല. കോവിഡ് വ്യാപനത്തില്‍ ഗുരുതരമായ പിഴവാണ് മെഡിക്കല്‍ കോളേജിലെ ഉന്നതരും പൊലീസും കാട്ടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു ഭാര്യയും കൂടെ വരട്ടേ എന്നത്. അതിനെ ആര്‍ക്കെങ്കിലും എതിര്‍ക്കാനാകുമോ എന്ന ചോദ്യം മെഡിക്കല്‍ കോളേജ് ജീവനക്കാരും പറയുന്നു.

പോസിറ്റീവായി 10ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 4 മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദമായി. ഏപ്രില്‍ നാലിനു ധര്‍മടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രില്‍ എട്ടിനാണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സര്‍ക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുമാകട്ടെ, ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കോവിഡ് പോസിറ്റീവായി 10ാം ദിവസമാണ് അടുത്ത പരിശോധന നടത്തേണ്ടത് എന്നിരിക്കെ, മുഖ്യമന്ത്രി 7ാം ദിവസം പരിശോധന നടത്തി ആശുപത്രി വിടുകയായിരുന്നു. മുഖ്യമന്ത്രിക്ക് നാലാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞതും വിവാദമായി.

ലക്ഷണം ഉണ്ടായാല്‍ ഉടന്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതു വരെ ക്വാറന്റീനില്‍ കഴിയണം എന്നാണ് പ്രോട്ടോകോള്‍ പറയുന്നത്. എന്നാല്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയില്‍ പങ്കെടുത്തു. ധര്‍മടം മണ്ഡലത്തില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 6.50 വരെയായിരുന്നു റോഡ് ഷോ. മണ്ഡലത്തിലെ 8 കേന്ദ്രങ്ങളില്‍ റോഡ് ഷോ നടന്നു. ഏപ്രില്‍ 6ന് പിണറായിയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മകള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍: വീട്ടില്‍ ആരെങ്കിലും ക്വാറന്റീനില്‍ കഴിയുന്നുണ്ടെങ്കില്‍ അവരുമായി സമ്പര്‍ക്കം പാടില്ല. സമ്പര്‍ക്കമുണ്ടായാല്‍ ക്വാറന്റീനില്‍ കഴിയുന്നതാണ് ഉത്തമം.

എന്നാല്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്നതിനായി വീട്ടില്‍ നിന്ന് 750 മീറ്റര്‍ അകലെയുള്ള പോളിങ് ബൂത്തിലേക്കു നടന്നു പോയി. ഭാര്യ കമലയും കെ.കെ. രാഗേഷ് എംപിയും പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. വഴിയരികില്‍ കണ്ട പരിചയക്കാരോടു കുശലം പറഞ്ഞായിരുന്നു യാത്ര. അകലം പാലിച്ചില്ല. വോട്ട് ചെയ്തിറങ്ങിയ ശേഷം 10 മിനിറ്റോളം മാധ്യമങ്ങളോട് സംസാരിച്ചു. അതേസമയം, മകള്‍ വൈകിട്ട് 6.30നു പിപിഇ കിറ്റ് ധരിച്ചെത്തിയാണു വോട്ട് ചെയ്തത്. 4നു നടന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രിയുടെ മകള്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചശേഷം പിണറായിയിലെ വീട്ടില്‍ നിന്നു കാറില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്. വൈകിട്ട് 7.48 നു മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഗറ്റീവ് ആയിരുന്ന ഭാര്യയും ഇവര്‍ക്കൊപ്പം ഒരേ കാറിലാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്.

പോസിറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയോ കൊച്ചുമകനോ പിപിഇ കിറ്റ് ധരിച്ചിരുന്നില്ല. മാസ്‌കും ഗ്ലൗസുമാണ് ഇവര്‍ ധരിച്ചിരുന്നത്. മുഖ്യമന്ത്രിയെത്തിയ വാഹനത്തിലെ ഡ്രൈവര്‍ മാത്രമാണു പിപിഇ കിറ്റ് ധരിച്ചിരുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിയ മുഖ്യമന്ത്രിക്കു സൗകര്യങ്ങള്‍ ഒരുക്കാന്‍ പൊതുപ്രവര്‍ത്തകര്‍ അടക്കം ഒട്ടേറെപ്പേരെത്തി. മാസ്‌ക് മാത്രം ധരിച്ചാണ് ഇവര്‍ മുഖ്യമന്ത്രിക്കൊപ്പം നിന്നിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും ആശുപത്രിയില്‍ നിന്നു വിടുമ്പോഴും അദ്ദേഹത്തിന്റെ അടുത്തേക്കു പോയ ഡോക്ടര്‍മാര്‍ പിപിഇ കിറ്റ് ധരിച്ചിട്ടില്ല. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം മാസ്‌ക് മാത്രം ധരിച്ചാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category