1 GBP = 102.10 INR                       

BREAKING NEWS

പിജെയേയും ശശിയേയും മൂലയ്ക്കൊതുക്കിയ ബുദ്ധികേന്ദ്രം; ഇപിയുമായും അകലം; പണികൊടുക്കാന്‍ അടിയൊഴുക്കുകള്‍ ഉണ്ടായോ എന്ന് സംശയം; തളിപ്പറമ്പില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍; കണ്ണൂരിലെ സിപിഎം കോട്ടയില്‍ എംവി ഗോവിന്ദന് അടിതെറ്റുമോ?

Britishmalayali
അനീഷ് കുമാര്‍

 

കണ്ണുര്‍: തളിപ്പറമ്പില്‍ എം.വി ഗോവിന്ദന് ഭൂരിപക്ഷം കുറഞ്ഞാല്‍ സി. പി. എമ്മില്‍ വെട്ടിനിരത്തലുണ്ടാക്കും. സിപിഎം കൊടും കോട്ടകളായ ആന്തൂര്‍ നഗരസഭയിലടക്കം പോളിങ് കുറഞ്ഞത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രമായ ആന്തുരില്‍ കഴിഞ്ഞ തവണ 98 ശതമാനം വരെ പോളിങ് നടന്ന ബൂത്തുകളില്‍ ഇക്കുറി ഇതിലും കുറവാണ് പോളിങ് .

എം.വി ഗോവിന്ദന്‍ വിരുദ്ധ ഫാക്ടര്‍ ഇവിടെ സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്ക സിപിഎം നേത്യത്വത്തിനുണ്ട്. കേന്ദ്ര കമ്മിറ്റിയംഗമായ എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ വിജയമുറപ്പിച്ചെന്ന് പാര്‍ട്ടി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ അതിന്റെ ക്ഷീണം സിപിഎമ്മിനുണ്ടാകും. ആന്തുരില്‍ പ്രവാസി വ്യവസായിയും പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയുമായ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം.വി ഗോവിന്ദനും മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയും നടത്തിയ ഇടപെടലുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന രഹസ്യവിവരം സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്.

പോളിങ് കുറവ് മാത്രമല്ല പോള്‍ ചെയ്ത വോട്ടില്‍ അടിയൊഴുക്കും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. സിറ്റിങ് എംഎല്‍എ ജയിംസ് മാത്യു നാല്‍പ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ജയിക്കാനായി വെള്ളം കുടിക്കേണ്ടി വന്നാല്‍ സിപിഎമ്മില്‍ അച്ചടക്കത്തിന്റെ വാള്‍ ഉയരുമെന്ന കാര്യം ഉറപ്പാണ്. സാധാരണ 98 ശതമാനം പോളിങ് നടക്കാറുള്ള മലപ്പട്ടം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ ഇത്തവണ കനത്ത പോളിങുണ്ടായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ എല്‍.ഡി.എഫ് ശക്തികേന്ദ്രമായ തലോറയില്‍ 98 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍.ഡി.എഫിന് പോളിങ് കുറഞ്ഞെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ 90 ന് മുകളില്‍ പോളിങ് കടത്തിവിടാന്‍ മുസ്ലിം ലീഗിനും കഴിഞ്ഞിട്ടില്ല. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള മുക്കോലവാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.84 ശതമാനമാണ് ഇവിടെ പോളിങ് .സീതി സാഹിബ് സ്‌കുളിലെ ബൂത്തുകളിലെ പോളിങിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിനോടൊപ്പമെത്താന്‍ ഇവിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോക്സഭയിലെ പോളിങ് ലഭിച്ചിട്ടുമില്ല.

തളിപ്പറമ്പ് ഈ സി വാക്കോ വര്‍ പ്രതീക്ഷിച്ചു മത്സര രംഗത്തിനിറങ്ങിയ എം.വി ഗോവിന്ദന് കെ.എസ്.യു നേതാവും നവാഗതനുമായ അബ്ദുള്‍ റഷീദില്‍ നിന്നും കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. സാധാരണ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്നും പുറത്തു പോയി തെരഞ്ഞെടുപ്പ് പൊതുയോഗ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും എം.വി ഗോവിന്ദന് ആദ്യഘട്ടത്തില്‍ മാത്രമേ ഇതിന് കഴിഞ്ഞുള്ളൂ. മത്സരം മുറുകിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ചാണ് എം.വി ഗോവിന്ദന്‍ പ്രവര്‍ത്തിച്ചത്.

ന്തുരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവം എം.വി ഗോവിന്ദനെതിരെയും ഭാര്യ പി.കെ ശ്യാമളയ്ക്കെതിരെയും പാര്‍ട്ടി അണികളില്‍ ശക്തമായ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അനുഭാവിയായ പ്രവാസി വ്യവസായിയുടെ ജീവിതം ചുവപ്പുനാടയില്‍ കുടുങ്ങി അവസാനിച്ചത് അടിത്തട്ടില്‍ വരെ രോഷമുയര്‍ത്തിയിരുന്നു. പി.കെ ശ്യാമളയെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിമര്‍ശനങ്ങളില്‍ നിന്നും സുരക്ഷിച്ചുവെങ്കിലും അവരുടെ ഏകാധിപത്യ ശൈലിയോട് പാര്‍ട്ടി അനുഭാവികളില്‍ പോലും എതിര്‍പ്പുണ്ട്. സംഘടനാ തലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോയപ്പോള്‍ ജനകീയ ബന്ധം എം.വി ഗോവിന്ദന് കുറഞ്ഞുവെന്ന വിമര്‍ശനം നേരത്തെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.

പ്രവാസി വ്യവസായിയുടെ മരണത്തില്‍ പ്രതിക്കൂട്ടിലായ നഗരസഭാ ചെയര്‍പേഴ്സന്‍ കൂടിയായ ഭാര്യയെ രക്ഷിക്കുന്നതിനായി എം.വി ഗോവിന്ദന്‍ പദവി മറന്ന് പ്രവര്‍ത്തിച്ചുവെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. സിപിഎം കണ്ണൂര്‍ ലോബിക്കുള്ളിലെ ചേരിപ്പോരില്‍ ഒരു വിഭാഗത്ത് നിന്നു പട നയിക്കുന്ന നേതാക്കളിലൊരാളാണ് എം.വി ഗോവിന്ദന്‍. നേരത്തെ പിണറായി പക്ഷക്കാരായിരുന്ന പി.ശശി, പി.ജയരാജന്‍ എന്നീ ജില്ലാ സെക്രട്ടറിമാരെ മുലയ്ക്കിരുത്തിയത് എം.വി ഗോവിന്ദന്റെ കടുത്ത ഇടപെടലുകളായിരുന്നു. മറ്റൊരു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനുമായും പാര്‍ട്ടിയിലെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന എം.വി ഗോവിന്ദന്‍ അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ രണ്ടുടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ വീണ്ടും ജനവിധി തേടേണ്ടെന്ന തീരുമാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും എം.വി ഗോവിന്ദനാണെന്നാണ് സൂചന.

ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ചൊല്ലു പോലെ ഇതോടെ തനിക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജനെ മത്സര രംഗത്തു നിന്നും മാറ്റി നിര്‍ത്താനും ദീര്‍ഘവീക്ഷണത്തോടുള്ള ആ ചുവട് വെയ്പ്പിന് കഴിഞ്ഞുവെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കള്‍ക്കിടെയില്‍ തന്നെ എം.വി ഗോവിന്ദനോടുള്ള അതൃപ്തി തളിപ്പറമ്പില്‍ അടിയൊഴുക്ക് സൃഷ്ടിക്കുമോയെന്ന കാര്യവും വരുന്ന രണ്ടാം തീയ്യതിയിലെ ജനവിധി തെളിയിക്കുമെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category