1 GBP = 102.10 INR                       

BREAKING NEWS

കലിപൂണ്ട ഭാര്യ ചാടിയത് 22 അടി താഴ്ചയുള്ള കിണറ്റില്‍; ഭര്‍ത്താവും ചാടിയതോടെ നിലവിളിച്ച് കുട്ടികള്‍; ഓടിയെത്തിയ അയല്‍വാസിയും ചാടി; വേനല്‍ക്കാലത്ത് വെള്ളം വറ്റിയ കിണറ്റില്‍ വീണവര്‍ക്കെല്ലാം ഒടിവും ചതവും; ഇരിട്ടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഫയര്‍ഫോഴ്സും

Britishmalayali
അനീഷ് കുമാര്‍

കണ്ണുര്‍: വീട്ടില്‍ കുടുംബ വഴക്ക് മൂത്തപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങിയ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടി. ഇവര്‍ക്കു പിന്നാലെ ഭര്‍ത്താവും അതേ കിണറ്റിലെക്ക് എടുത്തു ചാടി. ബഹളവും മക്കളുടെ നിലവിളിയും കേട്ടെത്തിയ അയല്‍വാസി ഇരുവരെയും രക്ഷിക്കാനായി കിണറ്റിലേക്ക് മുന്‍പിന്‍ നോക്കാതെ എടുത്തു ചാടി. എന്നാല്‍ മുന്നു പേരും എടുത്തു ചാടിയത് വെള്ളം കുറവായ കിണറ്റിലായിരുന്നു. 

വീഴ്ചയുടെ ആഘാതത്തിലും അയല്‍വാസിയായ യുവാവ് ദേഹത്ത് വീണതിനാലും ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇരുവരെയും രക്ഷിക്കാനായി സാഹസികത കാണിച്ച അയല്‍വാസിയായ യുവാവിന്റെയും കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടിയിലാണ് സംഭവം നടന്നത്.

കുടുംബവഴക്കിനിടെ കലിപൂണ്ട ഭാര്യ കിണറ്റില്‍ ചാടുകയായിരുന്നു ഇതിനു പിന്നാലെ ഭര്‍ത്താവും. ഇരുവരെയും രക്ഷിക്കാന്‍ ഇതൊക്കെ കണ്ടു നിന്ന അയല്‍വാസിയായ യുവാവുംകിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാല്‍. വേനല്‍ കാലമായതിനാല്‍ മുട്ടോളം വെള്ളം മാത്രമേ കിണറ്റിലുണ്ടായിരുന്നുള്ളൂ. കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.

ഒടുവില്‍ മൂന്നുപേരെയും ഇരിട്ടിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെച്ചിത്. ഇരിട്ടി ഹാജി റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഇരിട്ടിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.മോഹനന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ബെന്നി ദേവസ്യ കിണറില്‍ ഇറങ്ങി റോപ്പ് തൊട്ടില്‍ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് ആര്‍, സഫീര്‍ പൊയിലന്‍, ഷാനിഫ് എ.സി, ജോര്‍ജ് തോമസ്, ഹോം ഗാര്‍ഡുമാരായ വിനോയി, ബെന്നി സേവ്യര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മുഴക്കുന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category