1 GBP = 102.10 INR                       

BREAKING NEWS

ഡോക്ടര്‍ എന്ന നിലയില്‍ തടയേണ്ടിയിരുന്ന പ്രിന്‍സിപ്പല്‍ അത് തടഞ്ഞില്ല; സല്യൂട്ട് അടിച്ച് മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കിയ പൊലീസുകാരനും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; പിണറായിക്കും കമലയ്ക്കുമൊപ്പം ഡോക്ടര്‍ക്കും ഐപിഎസുകാരനും എതിരേയും കേസ് വേണം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് നടത്തി കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനും മുഖ്യമന്ത്രിയെ സല്യൂട്ട് അടിച്ചു പറഞ്ഞു വിട്ട ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ കേസെടുക്കണമെന്ന് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

കേരളത്തിന് മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണാവുന്നതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്തു-പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്. കോവിഡ് രോഗം പരത്താന്‍ വേണ്ടി ശ്രമിച്ച ഇവര്‍ക്ക് എതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 , 270 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പരാതി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഇത് തീര്‍ത്തും കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. ചാനല്‍ ക്യാമറകളെ വിളിച്ചു വരുത്തിയായിരുന്നു മടക്കം. അമ്പതോളം പേര്‍ അവിടെ ഉണ്ടായിരുന്നു. സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. ഈ ആള്‍ക്കൂട്ടത്തിലേക്ക് കോവിഡ് പോസ്റ്റീവായ പിണറായിയുടെ ഭാര്യ വന്നത് മെഡിക്കല്‍ കോളേജ് അധികാരികളുടെ മുമ്പിലൂടെയാണ്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നു.

ഈ രണ്ടു പേര്‍ക്കും പിണറായിയുടെ ഭാര്യ കമല കോവിഡ് പോസ്റ്റീവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിപിഇ കിറ്റ് പോലും ധരിക്കാതെ വന്ന അവരെ തടയേണ്ട ബാധ്യതയും പൊലീസിനുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം. റോഡിലൂടെ മാക്‌സ് താഴ്ത്തി വച്ച് പോകുന്നവര്‍ക്ക് പൊലീസ് പിഴ ഈടാക്കാറുണ്ട്. മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ പോലും പിഴ വരും. എന്നാല്‍ പരസ്യമായ പ്രോട്ടോകോള്‍ ലംഘനം മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയിട്ടും അതിനെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തടഞ്ഞില്ല. മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലെ യാത്രയും പ്രോട്ടോകോള്‍ ലംഘനമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും എതിരേ മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കെതിരേയും കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചികില്‍സിക്കാന്‍ കഴിയും. അതിന് പോലും ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കും. മുഖ്യമന്ത്രിയുടെ ഭാര്യയയേും മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സില്‍ വേണമായിരുന്നു പറഞ്ഞു വിടേണ്ടത്. അതും ആരും ശ്രദ്ധിച്ചില്ല. കോവിഡ് വ്യാപനത്തില്‍ ഗുരുതരമായ പിഴവാണ് മെഡിക്കല്‍ കോളേജിലെ ഉന്നതരും പൊലീസും കാട്ടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു ഭാര്യയും കൂടെ വരട്ടേ എന്നത്. അതിനെ ആര്‍ക്കെങ്കിലും എതിര്‍ക്കാനാകുമോ എന്ന ചോദ്യം മെഡിക്കല്‍ കോളേജ് ജീവനക്കാരും പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം

സര്‍ ,

ബഹു. മുഖ്യമന്ത്രിയുടെ ഗുരുതരമായ ഒരു ചട്ടലംഘനവും , പ്രവര്‍ത്തിയും ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി.

ബഹു. മുഖ്യമന്ത്രി കോവിഡ് ബാധിതനാണ് എന്ന് അദ്ദേഹം പറയുന്നത് ഏപ്രില്‍ മാസം എട്ടാം തീയതിയാണ്. പക്ഷെ അദ്ദേഹം നാലാം തീയതി തന്നെ കോവിഡ് ബാധിതനാണ് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്. പക്ഷെ അതിലെ ചട്ടലംഘനങ്ങള്‍ക്ക് അപ്പുറം മുഖ്യമന്ത്രിയുടെ ഭാര്യയുടെ രോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗുരുതരമായ ചട്ടലംഘനമാണ് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്.

ബഹു മുഖ്യമന്ത്രിയുടെ ഭാര്യ ശ്രീമതി കമല വിജയന്‍ ഇപ്പോഴും കോവിഡ് രോഗ ബാധിതയാണ് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഔദ്യോഗികമായ വിവരങ്ങളില്‍ നിന്നും മനസിലാക്കുന്നത്. പക്ഷെ ബഹു. മുഖ്യമന്ത്രി 14/03/21ല്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പത്നിയായ ശ്രീമതി കമല വിജയനും ഉണ്ടായിരുന്നു. കോവിഡ് ബാധിതയായ അവര്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് യാത്ര ചെയതത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എങ്ങനെ ആണ് കോവിഡ് ബാധിതയായ ഒരാളുടെ കൂടെ അങ്ങനെ യാത്ര ചെയ്യാന്‍ സാധിക്കുക ?

കേരളത്തിന് മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണാവുന്നതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്തു.

ബഹു.മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്.

കോവിഡ് രോഗം പരത്താന്‍ വേണ്ടി ശ്രമിച്ച ഇവര്‍ക്ക് എതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 , 270 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category