1 GBP = 102.10 INR                       

BREAKING NEWS

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി; ക്ഷേത്രവളപ്പില്‍ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചന

Britishmalayali
kz´wteJI³

കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിലാണ് സജയ് ജിത്ത് കീഴടങ്ങിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് സജയ് ജിത്ത്. എറണാകുളത്ത് ഉണ്ടായിരുന്ന സജയ് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

വിഷുദിനത്തില്‍ പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയപ്പോളാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറയുന്നു. വിഷുദിനത്തില്‍ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

സജയ്ജിത്തിനെ പൊലീസ് വള്ളികുന്നത്ത് എത്തിക്കും. ചെങ്ങന്നൂര്‍ ഡി.വൈ.എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സജയ്ജിത്ത് അടക്കം അഞ്ചു പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തി. വിഷുദിനത്തില്‍ ഉത്സവ കെട്ടുകാഴ്ച കാണാന്‍ ക്ഷേത്രത്തില്‍ എത്തിയ വള്ളികുന്നം അമൃത സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയും എസ്.എഫ്.െഎ പ്രവര്‍ത്തകനുമായ പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അമ്പിളികുമാറിന്റെ മകന്‍ അഭിമന്യുവാണ് ആര്‍.എസ്.എസ് സംഘം കുത്തിക്കൊന്നത്.സഹപാഠി മങ്ങാട്ട് ജയപ്രകാശിന്റെ മകന്‍ കാശിനാഥ് (15), സൃഹൃത്ത് നഗരൂര്‍കുറ്റിയില്‍ ശിവാനന്ദന്റെ മകന്‍ ആദര്‍ശ് (17) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്.

കെട്ടുത്സവ കാഴ്ചകള്‍ നിരന്ന കിഴക്കുഭാഗത്ത് നിന്ന ഇവര്‍ക്കുനേരെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. ഇടതുവാരിയെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് അഭിമന്യു വീഴുകയായിരുന്നു. കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളികുന്നം സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സജയ്ജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

പ്രദേശത്ത് ദീര്‍ഘകാലമായി ഡി.വൈ.എഫ്.െഎ -ആര്‍.എസ്.എസ് സംഘര്‍ഷമുണ്ട്. ഒരു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.െഎ മേഖല പ്രസിഡന്റ് ഉദിത്തിനെയും ആറുമാസം മുമ്പ് എസ്.എഫ്.െഎ ഏരിയ വൈസ് പ്രസിഡന്റ് രാേഗഷിനെയും ആര്‍.എസ്.എസുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഡി.വൈ.എഫ്.െഎ നടത്തിയ തിരിച്ചടിയില്‍ അനന്തുവും പങ്കാളിയായിരുന്നത്രെ. ഇതിന്റെ വൈരാഗ്യത്തില്‍ രണ്ടുതവണ അഭിമന്യുവിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരുതവണ വീടിന് മുന്നില്‍ കിടന്ന കാര്‍ അടിച്ചുതകര്‍ത്തു. ഈ സംഭവങ്ങളില്‍ സജയ്ജിത്തും പ്രതിയാണ്.

അഭിമന്യുവിന്റെ സഹോദരന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്തുവിനോടുള്ള ആര്‍.എസ്.എസുകാരുടെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ഏരിയ സെക്രട്ടറി ബി. ബിനു ആരോപിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആര്‍.എസ്.എസ് നേതൃത്വം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category