1 GBP = 102.10 INR                       

BREAKING NEWS

ജനപ്രാതിനിധ്യ നിയമത്തിലും ആധാര്‍ നിയമത്തിലും ഭേദഗതികള്‍ വരുത്തും; ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതോടെ ഇരട്ട വോട്ടിന്റെ സാധ്യതകള്‍ അടയും; വോട്ടെടുപ്പ് സുതാര്യമാക്കാന്‍ ഇടപെടലുമായി ഇലക്ഷന്‍ കമ്മീഷന്‍; പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടും പരിഗണനയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കള്ള വോട്ട് തടയാന്‍ പുതിയ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കള്ള വോട്ടും ഇരട്ട വോട്ടും ഉള്‍പ്പെടെ തടയുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി വോട്ടര്‍ ഐഡിയും അധാറും തമ്മില്‍ ബന്ധിപ്പിക്കാനാണ് നീക്കം. ഇതോടെ ഒരു ആധാറിന് ഒരു വോട്ടര്‍ ഐഡി എന്ന സ്ഥിതി വരും. ഇതോടെ കള്ളവോട്ട് പൂര്‍ണ്ണമായും തടയാനാകും.

നിലവില്‍ പലരും പല അഡ്രസില്‍ പല വോട്ടര്‍ ഐഡികാര്‍ഡുകള്‍ തരപ്പെടുത്താറുണ്ട്. മനപ്പൂര്‍വ്വം ഇത് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നു. കേരളത്തില്‍ അടക്കം ഇത് വിവാദമായി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും കേരളത്തില്‍ പ്രതിപക്ഷം ഇരട്ട വോട്ടും കള്ളവോട്ടും ചര്‍ച്ചയാക്കി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുന്നത്.

ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു. കമ്മിഷന്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലും ആധാര്‍ നിയമത്തിലും ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കപ്പെട്ടാല്‍ കള്ളവോട്ട് പൂര്‍ണ്ണമായും തടയാനാകും.

കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആസൂത്രിതമായി പട്ടികയില്‍ ആളുകളെ തിരികിക്കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ടുകളാണ് ഉള്ളത്. ഇതിന് പിന്നില്‍ ആസൂത്രിതമായ അട്ടിമറി ശ്രമമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിന്നിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. വോട്ടര്‍ പട്ടികയും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചാല്‍ തീരുന്നതാണ് ഈ പ്രശ്നമെന്നാണ് കമ്മീഷന്റേയും വിലയിരുത്തല്‍.

കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിരവധി കള്ളവോട്ടുകള്‍ പ്രതിപക്ഷം കണ്ടെത്തിയിരുന്നു. കഴക്കൂട്ടം മുതല്‍ ഉദുമ വരെ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പട്ടിക പരിശോധിച്ച് കള്ള വോട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കഴക്കൂട്ടത്ത് 7506 വോട്ടര്‍മാരേയും കൊല്ലം 2535, തൃക്കരിപ്പൂര്‍ 1436 എന്നിങ്ങനെയാണ് കണ്ടെത്തിയ വ്യാജ വോട്ടര്‍മാര്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായ തോതില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു പോസ്റ്റല്‍ ബാലറ്റ് നല്‍കാനും കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. ഇതിനു വേണ്ടി തിരഞ്ഞെടുപ്പു ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിദേശങ്ങളിലുള്ളവര്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടുകള്‍ നല്‍കുന്ന രീതിയാണ് പരിഗണിക്കുന്നത്.

സ്വന്തം മണ്ഡലത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള റിമോട്ട് വോട്ടിങ് യാഥാര്‍ഥ്യമാകും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. വോട്ടെടുപ്പു ദിവസം സ്ഥലത്തില്ലാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാറില്ല. വിവിധ ഐഐടികളിലെ വിദഗ്ധരുമായി ഈ വര്‍ഷം ആദ്യം തന്നെ കമ്മിഷന്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതിനായി പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നുണ്ട്-സുനില്‍ അറോറ പറയുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് 100 % വിവിപാറ്റ് സ്ലിപ്പുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ചിലര്‍ സുപ്രീം കോടതിയെയും സമീപിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ 5 വോട്ടിങ് യന്ത്രങ്ങള്‍ക്ക് വിവിപാറ്റ് വെരിഫിക്കേഷന്‍ മതിയെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്-അറോറ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category