1 GBP = 102.10 INR                       

BREAKING NEWS

ചികിത്സ തേടുന്നവരില്‍ 90 ശതമാനം ആളുകള്‍ക്കും കോവിഡ്; ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്സുമാര്‍ക്കും, നഴ്സിങ് അസിസ്റ്റന്റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ കോവിഡ് ബാധിച്ചതാണ് ഇവിടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാക്കുന്നത്. കോവിഡിന്റെ തീവ്രവ്യാപനം തുടരുന്നതിനിടെയാണ് ഇവിടെ സാഹചര്യങ്ങള്‍ പിടിവിട്ടു പോയത്.

എയിംസിലെ സാഹചര്യം ഏറെ ഗുരുതരമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്സുമാര്‍ക്കും, നഴ്സിംസ് അസിസ്റ്റന്റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സ തേടുന്നവരില്‍ 90% നും കോവിഡ് പോസിറ്റീവാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

അതേസമയം, കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു.ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പി എം കെയര്‍ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങള്‍ വെല്ലുവിളി നേരിടുന്പോള്‍ പിഎം കെയര്‍ ഫണ്ട് എവിടെയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category