1 GBP = 102.10 INR                       

BREAKING NEWS

കുംഭമേളയില്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് കുറവ്; സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ രോഗ വ്യാപനം; മഹാരാഷ്ട്രയില്‍ ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ; ഇന്ത്യ വീണ്ടും കോവിഡ് ഭീതിയിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യ ലോക്ഡൗണിലേക്കോ? സമ്പൂര്‍ണ്ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും പരോക്ഷമായി അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. നിരോധനാജ്ഞയും രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ച് കോവിഡിനെ പിടിച്ചു കെട്ടാനാണ് തീരുമാനം. നിരോധനാജ്ഞ ഫലത്തില്‍ ലോക്ഡൗണിന് മാനമായി മാറും.

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതല്‍ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയില്‍, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണപ്രതിരോധ നടപടികളിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും ജാഗ്രതാ നടപടികളും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകളും കോളേജുകളും അടച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് പല സംസ്ഥാനങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ അതിഗുരുതരമായ സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം മാത്രം 15,000 കേസുകളും നൂറിലധികം മരണങ്ങളും ഉണ്ടായി. റായ്പുര്‍, ദുര്‍ഗ് ജില്ലകളില്‍ ലോക്ഡൗണാണ്. ഒട്ടുമിക്ക ജില്ലകളിലും രാത്രികാല കര്‍ഫ്യൂവും ഉണ്ട. ഗുജറാത്തും ആശങ്കയിലാണ്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 7410 കേസുകളാണ്. 24 നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യു. പൊതുചടങ്ങുകള്‍ക്കു കര്‍ശന നിരോധനം എന്നിവ ഏര്‍പ്പെടുത്തി. ഇതര സംസ്ഥാനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. കര്‍ണാടകയില്‍ ബെംഗളൂരു, മൈസൂരു, മംഗളൂരു ഉള്‍പ്പെടെ 7 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരോധനാഞ്ജയും.

ആന്ധ്രപ്രദേശില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാര്യമായി ഉയരുന്നു. കഴിഞ്ഞദിവസം 4000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനം. പ്രധാന നഗരങ്ങളിലെല്ലാം കടുത്ത വ്യാപനം. മെയ് 1 വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. അവശ്യസേവനങ്ങള്‍ക്കു മാത്രം ഇളവ് നല്‍കി നിരോധനാജ്ഞ. ഷൂട്ടിങ്ങിന് ഉള്‍പ്പെടെ വിലക്ക്. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, കേരളം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധം. ഇങ്ങനെ കാര്യങ്ങള്‍ കര്‍ശനമാക്കുകയാണ് മഹാരാഷ്ട്ര. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ശാന്തമാണ്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയില്‍ പങ്കെടുത്ത 1,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ടി-പിസിആര്‍, റാപ്പിഡ് ആന്റിജന്‍ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 10നും 14നും ഇടയിലാണ് 1,701 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരില്‍ സന്ന്യാസിമാരും ഉള്‍പ്പെടുന്നു. ഇതും ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. കൂടുതല്‍ ആര്‍ടി-പിസിആര്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും രോഗബാധിതരുടെ എണ്ണം രണ്ടായിരമായി ഉയരുമെന്നും ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, തെഹ്രി ഗര്‍വാള്‍, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടര്‍ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 12, ഏപ്രില്‍ 14 തീയതികളില്‍ നടന്ന 'ഷാഹി സ്‌നാനില്‍' പങ്കെടുത്ത 48.51 ലക്ഷം ആളുകളില്‍ ഭൂരിഭാഗം പേരും മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category