1 GBP = 102.10 INR                       

BREAKING NEWS

പൊലീസിനെ കണ്ട് ഭയന്നോടിയ പതിമൂന്നുകാരനെ വെടിവെച്ച് കൊന്ന് അമേരിക്കന്‍ പൊലീസ്; തോക്കിന്‍ മുനയില്‍ ഇരുകൈകളും ഉയര്‍ത്തിയ ബാലന്റെ നെഞ്ചത്ത് വെടിവെച്ച് കണ്ണില്ലാ ക്രൂരത: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഷിക്കാഗോയില്‍ ജനരോഷം ഇരമ്പുന്നു

Britishmalayali
kz´wteJI³

ഷിക്കാഗോ: പൊലീസിനെ കണ്ട് ഭയന്നോടിയ പതിമൂന്നുകാരനെ അമേരിക്കന്‍ പൊലീസ് വെടിവെച്ചു കൊന്നു. തോക്കിന്‍ മുനയില്‍ ഭയന്നു വിറത്ത് ഇരുകയ്യുകളും ഉയര്‍ത്തി നിന്ന കൗമാരക്കാരനായ ആഡം ടൊലേഡൊയെ ആണ് പൊലീസ് ഞൊടിയിടയില്‍ വെടിവെച്ചിട്ടത്. നെഞ്ചില്‍ വെടിയേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലീസിന്റെ കണ്ണില്ലാ ക്രൂരതയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഷിക്കാഗോയില്‍ ജനരോഷം പുകയുകയാണ്.

ജനങ്ങളോട് ശാന്തരാകണമെന്ന് ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞു. ആഡമിന്റെ കയ്യില്‍ നിന്നും ഹാന്‍ഡ് ഗണ്‍ കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പുറത്ത് വന്ന വീഡിയോയില്‍ ഈ കുട്ടി ഓടുന്നത് കാണാം. കയ്യില്‍ ഒന്നും തന്നെ ഇല്ലെന്നും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്ഡ പൊലീസുകാരന്റെ കൊലവിളിയില്‍ ഇരുകൈകളും ഉയര്‍ത്തി നിന്ന കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുക ആയിരുന്നു. മാര്‍ച്ച് 29ന് രാവിലെയാണ് സംഭവം നടക്കുന്നത്.

കുട്ടിയുടെ കയ്യില്‍ ആ ദിവസം രാവിലെ തോക്ക് കണ്ടിരുന്നതായാണ് പൊലീസിന്റെ വാദം. കൊല്ലപ്പെടുന്നതിന് മുമ്പായുള്ള വീഡിയോ ഫൂട്ടേജില്‍ കുട്ടിയുടെ കയ്യില്‍ തോക്ക് ഇരുന്നതിന്റെ ദൃശ്യം കാണാം. പൊലീസ് എത്തിയപ്പോള്‍ ഇത് വലിച്ചെറിയുകയും ചെയ്തതായി പറയുന്നു. എന്നാല്‍ തോക്ക് കയ്യിലിരുന്നതിന്റെ പേരില്‍ കുട്ടിയെ വെടിവെച്ച് കൊന്നതില്‍ രാജ്യത്ത് രോഷം പുകയുകയാണ്. ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം തീരും മുന്നേയാണ് അമേരിക്കയില്‍ നിന്നും അടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അതും ഒരു കൊച്ചു ബാലകന്റേത്. ഇതോടെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category