1 GBP = 102.10 INR                       

BREAKING NEWS

ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു; പഞ്ചാബിനെതിരേ മോറിസിന് സ്‌ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത് ഇത്ര മാത്രം; 18 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്ത മോറിസ് ഡല്‍ഹിയെ തോല്‍പ്പിച്ചെങ്കിലും രാജസ്ഥാന്‍ ക്യാപ്ടന് മനംമാറ്റമില്ല

Britishmalayali
kz´wteJI³

മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതോടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു മോറിസിന് സിംഗിള്‍ നിഷേധിച്ച സംഭവം വീണ്ടും ചര്‍ച്ചകളില്‍.

പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും സഞ്ജുവിന്റെ തീരുമാനമായിരുന്നു ശരി എന്നുമുള്ള രണ്ട് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കാണ് തന്റെ ഉറച്ച നിലപാടിലൂടെ സഞ്ജു ഇപ്പോള്‍ മറുപടി നല്‍കുന്നത്.

ഡല്‍ഹിക്കെതിരെ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും രക്ഷകരായി എത്തുന്നത്. 18 പന്തില്‍ നിന്ന് നാലു സിക്സറടക്കം പുറത്താവാതെ 36 റണ്‍സെടുത്ത മോറിസ് രാജസ്ഥാന് നാടകീയ വിജയം നല്‍കി. ഇതോടെ ഡല്‍ഹിക്കെതിരായ മത്സര ശേഷം പഞ്ചാബിനെതിരേ മോറിസിന് സ്‌ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയര്‍ന്നു.

മോറിസ് തന്റെ ഫിനിഷിങ് മികവ് ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഇതിന് ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു രാജസ്ഥാന്‍ ക്യാപ്ടന്‍ കൂടിയായ സഞ്ജുവിന്റെ മറുപടി. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മത്സരത്തില്‍ അവിശ്വസനീയ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചിന് 42 എന്ന നിലയില്‍ തകര്‍ന്ന ശേഷവും രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ വിജയം സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിച്ചു.

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ 18 പന്തില്‍ നിന്ന് 36 റണ്‍സടിച്ച ക്രിസ് മോറിസുമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. മത്സര ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഡല്‍ഹിക്ക് സംഭവിച്ച പിഴവുകള്‍ കോച്ച് റിക്കി പോണ്ടിങ് ചൂണ്ടിക്കാണിച്ചു. നന്നായി പന്തെറിഞ്ഞ ആര്‍. അശ്വിനെ നാല് ഓവര്‍ എറിയിക്കാതിരുന്നത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടാ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ മൂന്ന് ഓവര്‍ മാത്രമെറിഞ്ഞ അശ്വിന്‍ 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മാത്രമല്ല ഒരു ബൗണ്ടറി പോലും അദ്ദേഹം വഴങ്ങിയതുമില്ല. രാജസ്ഥാന് ജയിക്കാന്‍ 54 പന്തില്‍ നിന്ന് 92 വേണമെന്നിരിക്കെയാണ് അശ്വിന്‍ മൂന്നാം ഓവര്‍ പൂര്‍ത്തിയാക്കുന്നത്. പക്ഷേ പിന്നീട് താരത്തിന് ഓവര്‍ ലഭിച്ചില്ല.

രാജസ്ഥാന്‍ ബാറ്റിങ്ങിനിടെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിച്ചിരുന്നു. ഇത് മനസിലാക്കി മികച്ച എക്കണോമിയില്‍ പന്തറിഞ്ഞ അശ്വിന് ഒരു അവസരം കൂടി നല്‍കുന്നതില്‍ ക്യാപ്റ്റന്‍ പന്ത് പരാജയപ്പെടുകയായിരുന്നു. ഇത് മത്സര ഫലത്തെ ബാധിക്കുകയും ചെയ്തു. അതേസമയം ക്രിസ് മോറിസസിന് എളുപ്പമുള്ള ഏതാനും പന്തുകള്‍ നല്‍കിയെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category