1 GBP = 102.10 INR                       

BREAKING NEWS

ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍; കൈരളി ടിവി എംഡിക്ക് തുണയായത് പിണറായിയുടെ പിന്തുണ; ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞത് കണ്ണൂരിലെ യുവ നേതാവിന് അവസരമൊരുക്കാന്‍; മൂന്നാം സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ഇടതു പക്ഷം നിര്‍ത്തില്ല; യുഡിഎഫില്‍ നിന്ന് പത്രിക നല്‍കിയത് വഹാബ് മാത്രം; രാജ്യസഭയിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസും ഡോ വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകും. കൈരളി ടിവിയുടെ എംഡിയാണ് ബ്രിട്ടാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും. രണ്ടു പേരും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാനാണ് സാധ്യത.

മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള അംഗ ബലം സിപിഎമ്മിനുണ്ട്. ഒരു സീറ്റിലേക്ക് യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ അബ്ദുള്‍ വഹാബും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് പേര്‍ മാത്രമേ പത്രിക നല്‍കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ബ്രിട്ടാസും ശിവദാസനും വഹാബും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാനാണ് സാധ്യത.

സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി.ശവദാസന്‍. ചെറിയാന്‍ ഫിലിപ്പ് അടക്കമുള്ളവര്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിച്ചിരുന്നു. ഇപി ജയരാജന്‍, തോമസ് ഐസക് തുടങ്ങിയ പേരുകളും ചര്‍ച്ചകളിലുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടാസിനും ശിവദാസനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തു. ഇതോടെ രാജ്യസഭാ സീറ്റില്‍ പുതിയ മുഖങ്ങള്‍ എത്തി. രണ്ടു പേരും കണ്ണൂര്‍ ജില്ലക്കാരാണെന്നതാണ് വസ്തുത. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. വിജു കൃഷ്ണന്‍, കെ.കെ.രാഗേഷ്, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. നിയമസഭയിലെ കക്ഷിനിലയനുസരിച്ച് ഒഴിവുവരുന്ന മൂന്നില്‍ രണ്ടു സീറ്റില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കാം. മൂന്നാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടതുമുന്നണി ആഗ്രഹിക്കുന്നില്ല. ഇതോടെ രാജ്യസഭാതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഒഴിവായേക്കും.

രണ്ടുസീറ്റുകളും സിപിഎം എടുക്കുന്നതിനോട് ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടാകാന്‍ സാധ്യതയില്ല. രാവിലെ പത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. വോട്ടെടുപ്പിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category