1 GBP = 102.00 INR                       

BREAKING NEWS

പ്രിന്‍സ് ഫിലിപ്പ് തന്നെ തയ്യാറാക്കിയ സംസ്‌കാര ചടങ്ങുകളിലെ പ്രാര്‍ത്ഥന പുറത്തുവിട്ട് ബക്കിംഗ്ഹാം പാലസ്; ഇന്ന് മൂന്ന് മണിക്ക് വിന്റ്‌സര്‍ കാസിലില്‍ അനുമതിയുള്ളത് 30 പേര്‍ക്ക് മാത്രം

Britishmalayali
kz´wteJI³

നീണ്ട 73 വര്‍ഷക്കാലം, നല്ലൊരു ഭര്‍ത്താവായി, മക്കളുടെ അച്ഛനായി സര്‍വ്വോപരി, ഒരു രാജ്യാധികാരിക്ക് താങ്ങു തണലുമായി നിന്ന അപൂര്‍വ്വ വ്യക്തിത്വം ഇന്ന് മണ്ണോട് ചേരുകയാണ്. വിന്‍ഡ്സര്‍ കാസിലിലെ സെയിന്റ് ജോര്‍ജ്ജ് ചാപാലില്‍, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 30 പേരുടെ സാന്നിദ്ധ്യത്തില്‍ ഫിലിപ്പ് രാജകുമാരന്റെ അന്ത്യ ശുശ്രൂഷകള്‍ നടക്കും. സ്വന്തം ശവമഞ്ചം വഹിക്കേണ്ട വാഹനം രൂപകല്‍പന ചെയ്ത രാജകുമാരന്‍ തന്നെയാണ് തന്റെ സംസ്‌കാര ചടങ്ങുകളും തയ്യാറാക്കിയിട്ടുള്ളത്.

പ്രാര്‍ത്ഥനകളും, രാജകുമാരന്‍ തെരഞ്ഞെടുത്ത വിശുദ്ധ ബൈബിളിലെ വരികളും ഒക്കെ കൂടിച്ചേര്‍ന്ന 50 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന സംസ്‌കാര ചടങ്ങുകളായിരിക്കും ഉണ്ടാവുക. രാജകുമാരന്റെ നാവിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ചടങ്ങുകള്‍ 17-ാമത്തെ വയസ്സില്‍ ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ ചേര്‍ന്നതു മുതല്‍ നീണ്ട 80 വര്‍ഷക്കാലത്തെ ബന്ധമാണ് ഫിലിപ്പ് രാജകുമാരന് നേവിയുമായിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിവിധ നാവിക യുദ്ധമുഖങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹത്തിന് ധീരതയ്ക്കുള്ള അവാര്‍ഡും മറ്റനേകം ഹോണററി റാങ്കുകളും ലഭിച്ചിട്ടുണ്ട്.

റോയല്‍ നേവിയുടെ പ്രത്യേക പ്രാര്‍ത്ഥനാ ഗീതമെന്ന് പറയാറുള്ള ''ഇറ്റേണല്‍ ഫാദര്‍, സ്ട്രോംഗ് ടു സേവ്'' എന്ന ഗാനവും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വെറും നാലുപേരടങ്ങുന്ന കോയര്‍ സംഘമായിരിക്കും ഇത് ആലപിക്കുക. ബ്രിട്ടന് പുറമേ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ നാവികസേനകളുമായും ഈ ഗാനത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഇതിന്റെ ആദ്യ വരികളില്‍ തന്നെയുള്ളത്, ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങുന്നവര്‍ക്ക് അഭയഹസ്തം എത്തിക്കുക എന്ന അഭ്യര്‍ത്ഥനയാണ്.

വില്യം വൈറ്റിംഗ് എന്ന പുരോഹിതനാണ് ഇതെഴുതിയത്. ജോണ്‍ ബി ഡൈക്ക്സ് എന്ന മറ്റൊരു പുരോഹിതനാണ് ഇതിന് സംഗീതം പകര്‍ന്നത്. തന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് രൂപകല്‍പന നല്‍കിയ ഫിലിപ്പ് രാജകുമാരന്‍ ജൊഹാന്‍ സെബാസ്റ്റ്യന്‍ ബാക്കിന്റെ മുതല്‍ റാല്‍ഫ് വേഗന്‍ വില്ല്യംസിന്റെ ഗാനങ്ങള്‍ വരെ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൃതദേഹം കല്ലറയില്‍ അടക്കിയതിനുശേഷം റോയല്‍ റെജിമെന്റ് ഓഫ് സ്‌കോട്ടലാന്‍ഡില്‍ നിന്നുള്ള ഒരു പൈപ്പ് മേജര്‍ ഒരു വിലാപഗാനം ആലപിക്കും. റോയല്‍ മറീന്‍സിലെ ബ്യുഗിള്‍ കലാകാരന്മാരായിരിക്കും ലാസ്റ്റ് പോസ്റ്റ് ആലപിക്കുക

ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആശീര്‍വാദം നേരുന്നതോടെ ദേശീയഗാനവും ആലപിക്കും. പ്രിന്‍സ് രാജകുമാരന്റെ തന്നെ ആഗ്രഹപ്രകാരം മരണാനന്തര പ്രസംഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല, ഇത് ഒരു ദേശീയ ചടങ്ങായിട്ടല്ല, മറിച്ച് രാജകുടുംബത്തിന്റെ കുടുംബ ചടങ്ങായിട്ടായിരിക്കും നടത്തുക. ഇതും ഫിലിപ്പ് രാജകുമാരന്റെ ആഗ്രഹപ്രകാരം തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category