1 GBP = 102.00 INR                       

BREAKING NEWS

കഴിഞ്ഞയാഴ്ച ലോകമെമ്പാടുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 45 ലക്ഷം പുതിയ കോവിഡ് രോഗികള്‍; അമേരിക്കയിലും ബ്രസീലിലും ഉള്ളതിന്റെ മൂന്നിരട്ടിപേര്‍ ഇന്ത്യയില്‍ ദിവസവും രോഗികളാവുന്നു; മരണത്തിലും ഇന്ത്യ രണ്ടാമതെത്തുന്നു; കോവിഡ് ബാധയില്‍ വിറച്ച് ലോകം

Britishmalayali
kz´wteJI³

രോ ആഴ്ചയിലും പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. കോവിഡിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രോഗവ്യാപന തോതിലേക്കാണ് ലോകം നടന്നടുക്കുന്നത് എന്നും അവര്‍ പറയുന്നു. രോഗവ്യാപന തോതും മരണനിരക്കും, ഭീതിയുളവാക്കുന്ന തലത്തിലേക്കാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ലോകമാകമാനമായി 13 കോടിയിലധികം കോവിഡ് ബാധിതരുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ പറയുന്നത്. ഏകദേശം30 ലക്ഷത്തിനടുത്ത് മരണങ്ങളും നടന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച മാത്രം 45 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതയി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഫെബ്രുവരില്‍ പ്രതിവാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ശരാശരി 24 ലക്ഷം കേസുകളായിരുന്നു. അതുപോലെ ആഗോളാടിസ്ഥാനത്തില്‍ ഇതുവരെ 750 ദശലക്ഷം വാക്സിന്‍ ഡോസുകളാണ് നല്‍കിക്കഴിഞ്ഞിരിക്കുന്നത്.

ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് ഇപ്പോള്‍ കോവിഡ് വ്യാപനം ശക്തിപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായുള്ളത്. അധികം താമസിയാതെ കോവിഡ് രോഗികളുടെ കാര്യത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പ്രവചിക്കപ്പെടുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. യൂറോപ്പിലും മൂന്നാം തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ രോഗവ്യാപനതോത് കുത്തനെ ഉയര്‍ന്നു. 16 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞയാഴ്ച്ച വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്തണങ്ങളും വിജയകരമായ വാക്സിന്‍ പദ്ധതിയും ഒന്നു ചേര്‍ന്ന് ബ്രിട്ടനിലെ രോഗവ്യാപനത്തിന് കടിഞ്ഞാണിട്ടതായ സൂചനകള്‍ തന്നെയാണ് ലോകാരോഗ്യ സംഘടനയും നല്‍കുന്നത്. ഒരുപക്ഷേ കോവിഡിന്റെ ദുരന്തം ഏറ്റവും അധികം ഏറ്റുവാങ്ങിയ ബ്രിട്ടന്‍ ഇപ്പോള്‍ സാവധാനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍, മറ്റു പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്.

ബെല്‍ജിയത്തില്‍ വിചാരിച്ച രീതിയില്‍ രോഗവ്യാപന തോത് കുറയുന്നില്ല എന്നത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇറ്റലിയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണിലാണെങ്കിലും, കോവിഡ് നിയന്ത്രണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ ആകുന്നില്ല. മാത്രമല്ല, ലോക്ക്ഡൗണിനെതിരെയുള്ള പ്രക്ഷോഭണം പലയിടങ്ങളിലും ശക്തിപ്രാപിച്ചു വരുന്നതും സര്‍ക്കാരുകളെ ഏറെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category