1 GBP = 102.00 INR                       

BREAKING NEWS

ലേബര്‍ പാര്‍ട്ടിയേക്കാള്‍ 14 പോയിന്റ് ഉയര്‍ന്ന് കണ്‍സര്‍വേറ്റീവുകള്‍; കോവിഡിനെ നേരിട്ട രീതിയുടെ പേരിലും ബോറിസിനും ടോറികള്‍ക്കും കൈയ്യടി; കോര്‍ബിനെ മാറ്റിയിട്ടും മെച്ചപ്പെടാത്ത ലേബര്‍

Britishmalayali
kz´wteJI³

തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ തിരിച്ചടികള്‍ നേരിടുകയാണ് ലേബര്‍ പാര്‍ട്ടി. പുതിയ അഭിപ്രായ സര്‍വ്വേയില്‍ ദൃശ്യമായത് പാര്‍ട്ടിയുടെ ജനസമ്മതി കുത്തനെ ഇടിയുന്നു എന്നാണ് കീര്‍ സ്റ്റാര്‍മറെ നേതൃനിരയിലേക്ക് കൊണ്ടുവന്ന നേതൃമാറ്റവും പ്രതീക്ഷിച്ച ഫലം തന്നില്ല എന്നുതന്നെയാണ് ഇത് തെളിയിക്കുന്നത്. ഏകദേശം 14 പോയിന്റുകള്‍ക്കാണ് അഭിപ്രായ സര്‍വേയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതും, വാക്സിന്‍ പദ്ധതിയുടെ വിജയവും ടോറികളുടെ ജനസമ്മതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

തിങ്കളാഴ്ച്ച കടകളും പബ്ബുകളും മറ്റും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമായിരുന്നു ഈ അഭിപ്രായ സര്‍വേ നടത്തിയത്. കഴിഞ്ഞ തവണത്തേതിലും 2 ശതമാനം ജനസമ്മിതി വര്‍ദ്ധിച്ച ടോറികള്‍ 43 ശതമാനത്തിലെത്തിയപ്പോള്‍ 5 ശതമാനം കുറഞ്ഞ് ലേബര്‍ പാര്‍ട്ടി 29 ശതമാനത്തിലേക്ക് താഴ്ന്നു. ഒരു വര്‍ഷം മുന്‍പ് ജെറെമി കോര്‍ബിനെ മാറ്റി സര്‍ കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യക്തിപരമായും ബോറിസ് ജോണ്‍സണ്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ മുന്നിലാണ്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് 34 ശതമാനം പേര്‍ ജോണ്‍സന്റെ പേര് പറഞ്ഞപ്പോള്‍ സ്റ്റാര്‍മര്‍ക്ക് പിന്തുണ നല്‍കിയത് 26 ശതമാനം പേര്‍ മാത്രമായിരുന്നു.

അതേസമയം മൊത്തം സമ്മതിദായകരില്‍ മൂന്നില്‍ ഒന്ന് ഇപ്പോഴും ഇതിനെ കുറിച്ച് ഒരു തീരുമാനമെടുത്തിട്ടില്ല. ഇത് ലേബര്‍ ക്യാമ്പിലെ ആത്മവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കും. സ്‌കോട്ടിഷ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ബ്രിട്ടനിലാകെ തദ്ദേശ ഭരണസമിതികളിലേക്കുള്ള തെരീഞ്ഞെടുപ്പും പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ തെരഞ്ഞെടുപ്പും നടക്കാന്‍ ഇരിക്കെയാണ് ഈ അഭിപ്രായ സര്‍വ്വേയുടെ ഫലം പുറത്തുവരുന്നത്. മേയ് 2 നാണ് ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

ലേബര്‍ പാര്‍ട്ടിയിലെ മൂന്നിലൊന്ന് പ്രവര്‍ത്തകരും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കീര്‍ സ്റ്റാര്‍മറുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ല എന്നും സര്‍വ്വേയില്‍ വെളിപ്പെട്ടിട്ടുണ്ട്. 64 ശതമാനം പേര്‍ കീറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമ്പോള്‍ 34 ശതമാനം പേര്‍ എതിര്‍ക്കുകയാണ്. 25 ശതമാനം പേര്‍ വിശ്വസിക്കുന്നത് കീര്‍ സ്റ്റാര്‍മര്‍ നേതൃനിരയില്‍ എത്തിയതിനു ശേഷം പാര്‍ട്ടി നാശത്തിലേക്ക് കൂപ്പുകുത്തുകയാണ് എന്നാണ്. പാര്‍ട്ടിക്കുള്ളിലെ ചില വിഭാഗങ്ങളെ സ്വാധീനിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാലും, നേതൃസ്ഥാനത്ത് എത്തിയതിനുശേഷം കേവലം ഒരു വര്‍ഷം കൊണ്ടുതന്നെ സ്റ്റാര്‍മര്‍ തന്റെ പിന്‍ഗാമിയേക്കാള്‍ പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായി എന്നതാണ് വസ്തുത. 2016 ആഗസ്റ്റില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ 53 ശതമാനം ലേബര്‍ അണികള്‍ മാത്രമായിരുന്നു അന്നത്തെ പാര്‍ട്ടി നേതാവ് കോര്‍ബിനെ പിന്തുണച്ചത്. 45 ശതമാനം പേര്‍ എതിര്‍ത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category