1 GBP = 102.10 INR                       

BREAKING NEWS

മാരകമായ ഇന്ത്യന്‍ വകഭേദങ്ങളും ബ്രിട്ടനിലെത്തി; ലോകത്തേറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിട്ടും ട്രാവല്‍ റെഡ് ലിസ്റ്റില്‍ ഇല്ലെന്ന് പരാതി; നാട്ടിലേക്കുള്ള യാത്ര തടഞ്ഞ് ഉടന്‍ തന്നെ ഇന്ത്യയും ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഇടംപിടിച്ചേക്കും

Britishmalayali
kz´wteJI³

ന്ത്യയില്‍ വച്ച് ജനിതകമാറ്റം സംഭവിച്ചത് എന്ന് സംശയിക്കപ്പെടുന്ന പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം 77 പേരില്‍ കണ്ടെത്തിയിട്ടും ബ്രിട്ടന്‍ ഇതുവരെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ഇനം വൈറസിനെ ചില കേസുകളില്‍ കണ്ടെത്തിയിട്ടുണ്ട് എന്നും അതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ് എന്നുമാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചത്. ഫെബ്രുവരിയിലാണ് ഈ പുതിയ ഇനം വൈറസ് ബാധിച്ചവരില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതായത്, അവരില്‍ നിന്നും ഇതിനോടകം തന്നെ ഈ വൈറസ് മറ്റു പലരിലേക്കും പടര്‍ന്നുകാണും.

ജനിതകമാറ്റം സംഭവിച്ച ഈ പുതിയ ഇനം വൈറസാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തിനു കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം 1,76,000 പുതിയ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ച്ത്. അതായത് പത്ത് ലക്ഷം പേരില്‍ 127 പേര്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു. ബ്രിട്ടനില്‍ അത് പത്ത് ലക്ഷം പേരില്‍ 23 പേര്‍ക്ക് എന്നതാണെന്ന് ഓര്‍ക്കണം. എന്നിട്ടും ഇന്ത്യ ഇതുവരെ, സന്ദര്‍ശിച്ച് തിരിച്ചെത്തിയാല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ റെഡ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു.

ഈ മാസം ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരിക്കുകയാണ്. അതുകൊണ്ടാണ് നിലവില്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് അനുമാനിക്കുന്നത്. അതേസമയം, റെഡ് ലിസ്റ്റ് എന്നത് സ്ഥിരമായ ഒന്നല്ലെന്നും, തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെ സാഹചര്യമനുസരിച്ച് പുതിയ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും നിലവില്‍ ഉള്ളതില്‍ പലതും എടുത്തുമാറ്റുകയും ചെയ്യപ്പെടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയേക്കാള്‍ രോഗവ്യാപന തോത് കുറവുള്ള പാകിസ്ഥാനും ബംഗ്ലാദേശും നിലവില്‍ റെഡ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇന്നലെയാണ് ബ്രിട്ടനില്‍ 77 പേരില്‍ ഇന്ത്യന്‍ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ബി. 1. 617 എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഈ ഇനത്തിന് അതിവേഗം പടരാന്‍ ആകുമെന്ന് മാത്രമല്ല, ഭാഗികമായി പ്രതിരോധശേഷിയെ പ്രതികരിക്കാനും കഴിയും. ഇന്ത്യയില്‍ ഇപ്പോള്‍ രോഗവ്യാപനതോത് കുതിച്ചുകയറുന്നതിനു പിന്നില്‍ ഈ വിഭാഗത്തില്‍ പെട്ട വൈറസാണ് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇരട്ടവ്യതിയാനം സംഭവിച്ച ഇനമാണ് ഇന്ത്യന്‍ ഇനം. രണ്ട് വ്യത്യസ്ത ഇനങ്ങളുടെ സങ്കലനഫലമായി ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മറ്റ് പല ജനിതകവ്യതിയാനങ്ങള്‍ക്കും പുറമെ ഇ 484ക്യു, എല്‍ 452 ആര്‍ എന്നീ വ്യതിയാനങ്ങള്‍ക്കും ഈ ഇനം വിധേയമായിട്ടുണ്ട്. മനുഷ്യ കോശത്തിലേക്ക് പ്രവേശിക്കാന്‍ വൈറസ് ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഈ കാതലായ രണ്ട് ജനിതക മാറ്റങ്ങളും സംഭവിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇനം ബ്രിട്ടനിലെത്തുകയും, ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമവുകയും ചെയ്ത സാഹചര്യത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഒരു പുനര്‍വിചിന്തനത്തിനുള്ള ഒരുക്കത്തിലാണെന്നാണ് ലഭിക്കുന്ന സൂചനകള്‍ പറയുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ചേര്‍ക്കുകയോ ഉള്ളവയെ നീക്കം ചെയ്യുകയോ ചെയ്യും എന്ന പ്രസ്താവന, ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പലരും കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category