1 GBP = 102.00 INR                       

BREAKING NEWS

പുതിയ രോഗവും ദൈനംദിന മരണങ്ങളും അതേ പടി തുടരുന്നു; നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എത്രപേര്‍ക്ക് കോവിഡ് ഉണ്ടെന്നും എത്രപേര്‍ വാക്സിന്‍ എടുത്തെന്നും വീട്ടിലിരുന്നുകൊണ്ട് അറിയാം

Britishmalayali
kz´wteJI³

ബ്രിട്ടനിലെ പ്രതിദിന രോഗവ്യാപനതോതില്‍ വീണ്ടും കാര്യമായ കുറവ് ദൃശ്യമായി. ഇന്നലെ 2,596 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ പ്രതിദിന മരണനിരക്കില്‍, കഴിഞ്ഞ വെള്ളിയാഴ്ച്ചയിലേതിനേക്കാള്‍ 43 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്നലെ 34 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതുപോലെ, എന്‍ എച്ച് എസ് ആശുപത്രികളില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച്, ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം 204 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇത് 235 ആയിരുന്നു.

അതേസമയം, ഇന്നലെ 1,29,782 പേര്‍ക്ക് കൂടി വാക്സിന്റെ ആദ്യ ഡോസ് നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ 32.5 മില്ല്യണ്‍ ആളുകള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതോടൊപ്പം 8.9 മില്ല്യണ്‍ ആളുകള്‍ക്ക് രണ്ടു ഡോസുകളും നല്‍കിക്കഴിഞ്ഞു. രോഗവ്യാപനത്തെ നേരിട്ട് സ്വാധീനിക്കുന്ന ആര്‍ നിരക്ക് ഇനിയും 1 ന് മുകളില്‍ പോയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി പറയുന്നത്. ഇപ്പോഴും ആര്‍ നിരക്ക് 0.8 നും 1 നും ഇടയിലായി തുടരുന്നു.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 10 ന് അവസാനിച്ച ആഴ്ച്ചയില്‍ ഇംഗ്ലണ്ടിലെ ഓരോ 500 പേരിലും ഒരാള്‍ക്ക് വീതം വൈറസ് ബാധയുണ്ട്. അതിനു തൊട്ടു മുന്‍പിലത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 34 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം, രോഗത്തിന്റെ മൂര്‍ദ്ധന്യഘട്ടമായിരുന്ന ജനുവരിയില്‍ ഇത് 50 പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലായിരുന്നു. ഒ എന്‍ എസിന്റെ ഈ കണക്ക് എടുക്കുന്ന സമയത്ത് പബ്ബുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെ കഴിഞ്ഞിരുന്നു.

അതേസമയം, വിജയകരമായി മുന്നേറുന്ന വാക്സിന്‍ പദ്ധതിയുടെ നേട്ടം മുത്ലാക്കാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് വൈകിപ്പിക്കുന്ന ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ വീണ്ടും മുതിര്‍ന്ന ടോറി അംഗങ്ങള്‍ രംഗത്തുവന്നു. എന്നാല്‍, നേട്ടങ്ങളില്‍ മതിമറന്ന് ധൃതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറല്ല. സാവധാനം, കരുതലോടെ മുന്നോട്ട് പോകാന്‍ തന്നെയാണ് അദ്ദേഹവും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍, ഇംഗ്ലണ്ടിലെ പകുതിയോളം ജനങ്ങള്‍ താമസിക്കുന്നത് പൂര്‍ണ്ണമായും കോവിഡ് മുക്തമായ സ്ഥലങ്ങളിലാണ്.മാത്രമല്ല, ഇതില്‍ പലയിടങ്ങളിലും വാക്സിന്‍ നിരക്ക് 90 ശതമാനത്തിനും മുകളില്‍ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച്, രാജ്യത്തെ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 89 ശതമാനം പേര്‍ ഇതിനോടകം വാക്സിന്‍ എടുത്തുകഴിഞ്ഞു. നിലവില്‍ വളരെ കുറവ് സ്ഥലങ്ങളില്‍ മാത്രമാണ് രോഗവ്യാപനം തുടരുന്നത്. ഇവരുടെ എണ്ണം തുലോം കുറവായതിനാല്‍ വിശദാംശങ്ങള്‍ എന്‍ എച്ച് എസ് വെളിപ്പെടുത്തുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category