1 GBP = 102.30 INR                       

BREAKING NEWS

ജപ്പാനിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ 30,000 രൂപ കൊടുത്താലെ കോവിഡ് ടെസ്റ്റ് നടക്കൂ; യുകെയില്‍ എത്തിയാല്‍ ഇത് 15,000 ആയി കുറയും; ഇന്ത്യയിലെങ്കില്‍ 150 ഉം; കോവിഡ് ടെസ്റ്റ് നിരക്കിലെ വ്യത്യാസം സാമാന്യബുദ്ധിക്ക് നിരക്കാത്തത്

Britishmalayali
kz´wteJI³

കാലത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത ശൈലിയിലും മാറ്റം വരാറുണ്ട്. കോവിഡ് മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയതോടെ നിരവധി മാറ്റങ്ങളാണ് മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. മാസ്‌ക് മനുഷ്യന്റെ ഉടയാടകളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നായി മാറിയത് ഈ കോവിഡ് കാലത്താണ്. കൈകൊടുത്തും വരിപുണര്‍ന്നുമൊക്കെയുള്ള സ്നേഹം പങ്കിടല്‍ ഏറെക്കുറെ അവസാനിച്ചതും ഇക്കാലത്താണ്. ഇതിനൊക്കെ പുറമെ കോവിഡ് പരിശോധന നിത്യജീവിതത്തിന്റെ, പ്രത്യേകിച്ചും അന്താരാഷ്ട്ര യാത്രകളുടെ ഭാഗമായി മാറിയതും ഈ കോവിഡ് കാലത്തു തന്നെ. എന്നാല്‍, വ്യത്യസ്ത രാജ്യങ്ങള്‍ വ്യത്യസത നിരക്കുകളാണ് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്.

ബ്രിട്ടനിലെ പ്രമുഖ എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഏജന്‍സിയായ സ്‌കൈട്രാക്സിന്റെ പഠനത്തില്‍ തെളിഞ്ഞത് ലോകത്തിലെ ഏറ്റവും കൂടിയ കോവിഡ് പരിശോധനാ നിരക്കും, ഏറ്റവും കുറഞ്ഞ പരിശോധന നിരക്കും തമ്മില്‍ 396 അമേരിക്കന്‍ ഡോളറിന്റെ വ്യത്യാസമുണ്ടെന്നാണ്. അതായത് ഏകദേശം 30,000 രൂപയുടെ വ്യത്യാസം. ഇത് സാധാരണ പി സി ആര്‍ ടെസ്റ്റിന്റെ കാര്യമാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റാണെങ്കില്‍ 212 ഡോളറിന്റെ വ്യത്യാസമാണ് ഉള്ളത്. ഏകദേശം 16,000 രൂപയുടെ വ്യത്യാസം.

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ, യാത്രക്കാര്‍ക്ക് യാത്രയ്ക്ക് മുന്‍പായി കോവിഡ് പരിശോധന സൗകര്യം ഒരുക്കുന്ന 77 വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ചാര്‍ജാണ് പഠനവിധേയമാക്കിയത്. ചില രാജ്യങ്ങളില്‍ സര്‍ക്കാരാണ് പരിശോധന നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്നതിനാല്‍ ഇവിടങ്ങളില്‍ ചെലവ് കുറവാണ്. അതുപോലെ വിവിധ രാജ്യങ്ങളില്‍ പരിശോധന ചാര്‍ജിന് മുകളില്‍ ചുമത്തുന്ന നികുതിയും വ്യത്യസ്ത നിരക്കിലാണ്. ബ്രിട്ടനില്‍ ഓരോ പരിശോധനയിലും മൊത്തം ചാര്‍ജിന്റെ 20 ശതമാനം വാറ്റ് ആയി നല്‍കണം.

നിലവിലെ കണക്കനുസരിച്ച് ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രോഗപരിശോധനക്ക് ഏറ്റവും കൂടിയ ചാര്‍ജ് ഈടാക്കുന്നത്. 404 അമേരിക്കന്‍ ഡോളറാണ് ഇവിടെ പരിശോധന ചാര്‍ജ്. ഏറ്റവും കുറഞ്ഞ ചാര്‍ജ് ഈടാക്കുന്നത് മുംബൈയിലെ അഭ്യന്തര സര്‍വ്വീസുകളിലെ യാത്രക്കാര്‍ക്കുള്ള പരിശോധന സംവിധാനമാണ്. 8 ഡോളര്‍ മാത്രമാണ് ഇവിടെ പരിശോധന ചെലവ്. വികസിത രാജ്യങ്ങളില്‍, ലബോറട്ടറി ചെലവ്, വേതനം എന്നിവ കൂടുതലായതിനാല്‍ സ്വാഭാവികമായും പരിശോധന നിരക്കും കൂടുതലായിരിക്കും.

യൂറോപ്പില്‍ റിഗ വിമാനത്താവളത്തിലാണ് ഏറ്റവും കുറവ് പരിശോധന ചാര്‍ജുള്ളത്, 44 ഡോളര്‍. അമേരിക്കയില്‍ മിക്ക വിമാനത്താവളങ്ങളും നിലവില്‍ ഈ സൗകര്യം നല്‍കുന്നില്ല, നല്‍കുന്ന വിമാനത്താവളങ്ങളില്‍ ഏറ്റവും ചെലവു കുറഞ്ഞത് ലോഡര്‍ഡേയ്ല്‍ വിമാനത്താവളത്തിലാണ്, 106 ഡോളര്‍. മോസ്‌കോ വിമാനത്താവളത്തില്‍ പി സി ആര്‍ ടെസ്റ്റിന്‍ ഈടാക്കുന്നത് 36 ഡോളറാണ്. മാത്രമല്ല, രണ്ട് മണിക്കൂറിനുള്ളില്‍ ഫലം നല്‍കുകയും ചെയ്യും. സമഗ്രമായി നോക്കുമ്പോള്‍ ഏറ്റവും നല്ല പരിശോധന ഇവിടത്തേതാണെന്നാണ് സ്‌കൈട്രാക്ക് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category