1 GBP = 102.00 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുമായി ജീവിച്ചു മടുത്തു; ഗുജറാത്തി പെണ്‍കുട്ടിയുടെ 6 അടി 6.7 ഇഞ്ച് നീളമുള്ള മുടി മുറിച്ചത് വിദേശ മാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്ത

Britishmalayali
kz´wteJI³

സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് അവളുടെ തലമുടി. കാര്‍കൂന്തലിന്റെ സൗന്ദര്യം വര്‍ണ്ണിക്കാത്ത കവികളില്ല. തുമ്പുകെട്ടിയിട്ട മുടിചുരുളില്‍ തുളസിക്കതിരില ചൂടിയെത്തുന്ന ഗ്രാമീണ സൗന്ദര്യം എന്നും കവികള്‍ക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു. നീളമുള്ള മുടി ഭാഗ്യത്തിന്റെ ലക്ഷണമായി തന്നെ പരിഗണിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമയായ പെണ്‍കുട്ടി, കഴിഞ്ഞ 12 വര്‍ഷക്കാലമായി താന്‍ ഓമനിച്ച് വളര്‍ത്തിയ മുടി മുറിച്ചത് ലോകമാധ്യമങ്ങളില്‍ തന്നെ വലിയൊരു വാര്‍ത്തയാകുന്നത്.

ഗുജറാത്തിലെ മൊഡാസയിലുള്ള നിലാംഷി പട്ടേല്‍ എന്ന യുവതിയായിരുന്നു 2018 മുതല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി വച്ചിരുന്നത്. 16 വയസ്സുകാരിയുടെ മുടിയുടെ നീളം 5 അടി 7 ഇഞ്ചായിരുന്നു. കഴിഞ്ഞ ജൂലായില്‍ തന്റെ 18 വയസ്സു തികയുമ്പോഴേക്കും മുടിയുടെ നീളം 6 അടി 6.7 ഇഞ്ചാക്കി കൂട്ടിയിരുന്നു ഈ കൗമാരക്കാരി. ഇതോടെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ എന്ന ബഹുമതി ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.

ആറു വയസ്സുള്ളപ്പോള്‍, ഒരു ഹെയര്‍ഡ്രസ്സിംഗ് സലൂണില്‍ വച്ചുണ്ടായ മോശം അനുഭവമാണ് മുടി വെട്ടേണ്ട എന്ന തീരുമാനത്തില്‍ നീലാംഷിയെ എത്തിച്ചത്. പിന്നീട് നീണ്ട 12 കൊല്ലക്കാലം വളരുന്ന മുടിയ്ക്കൊപ്പമായിരുന്നു നീലാംഷിയുടെ ജീവിതം. തന്റെ മുടിയാണ് തന്റെ ഭാഗ്യം എന്നായിരുന്നു ഈ പെണ്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ തന്റെ മനസ്സുമാറ്റിയിരിക്കുകയാണ് ഇവള്‍. തന്റെ നീളമുള്ള മുടി മുറിച്ച് ഹോളിവുഡ് മ്യുസിയത്തിനാണ് ഇവള്‍ നല്‍കുവാന്‍ പോകുന്നത്.

ജര്‍മ്മന്‍ മുത്തശ്ശികഥകളിലെ കഥാപാത്രത്തെ അനുസ്മരിച്ചുകൊണ്ട് യഥാര്‍ത്ഥ ജീവിതത്തിലെ റാപുന്‍സല്‍ എന്ന വിളിപ്പേര് ലഭിച്ച നീലാംഷി പറയുന്നത് തന്റെ മുടി തന്നെ പ്രശസ്തയാക്കുക മാത്രമല്ല, ഒരുപാട് കാര്യങ്ങള്‍ നേടിത്തരികയും ചെയ്തു എന്നാണ്. മുടി മുറിച്ചപ്പോള്‍ അത് ലേലം ചെയ്യണോ, അതോ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണത്തിന് നല്‍കണമോ, മ്യുസിയത്തില്‍ വയ്ക്കണമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായതായി നീലാംഷി പറയുന്നു. മ്യുസിയത്തിന് നല്‍കാമെന്നത് അമ്മയുടെ നിര്‍ദ്ദേശമായിരുന്നു എന്ന് നീലാംഷി പറയുന്നു.

മുടിയിഴകളില്‍ അവസാനമായി ചുംബിച്ച ശേഷമാണ് അതില്‍ കത്രിക വയ്ക്കാന്‍ ഹെയര്‍ ഡ്രസര്‍ക്ക് നീലാംഷി അനുമതി നല്‍കിയത്. തന്റെ പുതിയ രൂപം കാണുന്നത് ഒരു സര്‍പ്രൈസ് ആക്കുവാന്‍ വീട്ടുകാര്‍ ആ സമയം അവളുടെ കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്തു. കണ്ണുകള്‍ തുറന്ന് കണ്ണാടിയില്‍ നോക്കിയ നീലാംഷിയുടെ ചുണ്ടില്‍ മനോഹരമായ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്. മുടിയില്ലെങ്കിലും താന്‍ സുന്ദരിയാണെന്ന് മനസ്സിലായതായി ഈ പതിനെട്ടുകാരി ഒരു കള്ളച്ചിരിയോടെ പറയുന്നു. എന്നാല്‍, മുടി നഷ്ടപ്പെട്ടതില്‍ തന്റെ അമ്മയ്ക്ക് ദുഃഖമുണ്ടെന്നാണ് അവള്‍ പറയുന്നത്.

മുറിച്ചുമാറ്റിയ മുടി 266 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇത് ഗുജറാത്തില്‍ നിന്നും ഹോളിവുഡിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യുസിയത്തിലേക്ക് ഉടന്‍ അയച്ചുകൊടുക്കും. അവിടെ ഇത് പ്രദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം ഈ മുടി ഗിന്നസ്ബുക്ക് വേള്‍ഡ് റെക്കോര്‍ഡ്സ് മ്യുസിയത്തിലും ഇത് പ്രദര്‍ശനത്തിനു വയ്ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category