1 GBP = 102.00 INR                       

BREAKING NEWS

സംസ്ഥാന തലം കൃത്യമായി പ്രവചിക്കുന്ന വനിതക്ക് 101 പൗണ്ട്; ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ആകെ 202 പൗണ്ട് സമ്മാനമായി: ബ്രിട്ടീഷ് മലയാളി പ്രവചന മത്സരം മുന്നോട്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി നടത്തുന്ന കേരള നിയമസഭാ പ്രവചന മത്സരം മൂന്നാം ദിനത്തില്‍ എത്തുമ്പോള്‍ വനിതാ വായനക്കാരുടെ അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരള രാഷ്ട്രീയം അരച്ച് കലക്കി കുടിച്ചവര്‍ എന്ന് അഭിമാനിക്കുന്ന പുരുഷ കേസരികളെ അപേക്ഷിച്ചു കൂടുതല്‍ മികവുറ്റ പ്രവചനമാണ് സ്ത്രീകള്‍ നല്‍കുന്നത്. രാഷ്ട്രീയം തലയ്ക്കു പിടിച്ച പുരുഷന്മാരില്‍ ചിലര്‍ 110 സീറ്റിനു മുകളിലേക്ക് വരെ തങ്ങള്‍ ഇഷ്ടപ്പെടുന്ന മുന്നണിക്കായി വാരിക്കോരി നല്‍കുമ്പോള്‍ സമകാലിക കേരളം രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അറിഞ്ഞു തന്നെയാണ് വനിതാ വായനക്കാരുടെ പ്രതികരണം.

ഇത്രയും ആവേശത്തോടെ വനിതാ വായനക്കാര്‍ പങ്കെടുക്കുമ്പോള്‍ സമ്മാനങ്ങള്‍ക്കു ഒന്നിലേറെ ശരിയുത്തരം ലഭിച്ചാല്‍ നറുക്കെടുപ്പ് വേണ്ടി വരും എന്നതിനാല്‍ ഭാഗ്യത്തിന്റെ ഒളിച്ചു കളിയില്‍ സമ്മാനം നഷ്ടപ്പെടാതിരിക്കാന്‍ വനിതകളില്‍ ഒരാള്‍ക്കും ഒന്നാം സമ്മാനം പങ്കിടാന്‍ ഉള്ള അവസരമൊരുക്കുകയാണ് ബ്രിട്ടീഷ് മലയാളി.
സംസ്ഥാനം ആരു ഭരിക്കും എന്നതിന് കൃത്യമായ സീറ്റ് എണ്ണം പ്രവചിച്ചാല്‍ 101 പൗണ്ട് സമ്മാനം എന്നത് വനിതകള്‍ക്ക് വേണ്ടി പ്രത്യേകം മറ്റൊരു സമ്മാനം നല്‍കാനും തീരുമാനമായി. ഈ സമ്മാനവും 101 പൗണ്ട് തന്നെ ആയിരിക്കും. വനിതകളില്‍ ആരും തന്നെ ശരിയായ പ്രവചനം നടത്തിയിട്ടില്ലെങ്കില്‍ ഈ സമ്മാനം റദ്ദാക്കപ്പെടുന്നതും ആയിരിക്കും. പുരുഷന്മാര്‍ക്കിടയില്‍ നിന്നും സ്ത്രീകള്‍ക്കിടയില്‍ നിന്നും രണ്ടു പേര്‍ ഫലപ്രവചനം കൃത്യമാക്കിയാല്‍ രണ്ടു പേര്‍ക്കുമായി 101 പൗണ്ട് വീതമായി നല്‍കും.

ഇതോടെ ഒന്നാം സമ്മാനത്തിന്റെ നില 101ല്‍ നിന്നും 202 ആയി ഉയരുകയാണ്. ഇതുവഴി കൂടുതലാളുകള്‍ക്കു പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ ആവേശമാകും എന്നുറപ്പാണ്. മുഴുവന്‍ യുകെ മലയാളികളും ആവേശത്തോടെ കാണുന്ന ഈ പ്രവചന മത്സരത്തില്‍ ആര് വിജയിയാകും എന്നതും തിരഞ്ഞെടുപ്പ് വിജയം പോലെ തന്നെ കൗതുകവും ആകാംഷയും ഉയര്‍ത്തുന്ന കാര്യമാണ്. 

മുന്‍കാലങ്ങളെ അപേക്ഷിച്ചു പ്രവചനം അല്‍പം കട്ടിയാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പൊടുന്നനെ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച ട്വിസ്റ്റുകള്‍ മൂലം രാഷ്ട്രീയ വോട്ടുകള്‍ ഏതൊക്കെ വഴിക്കു ചിതറിയിരിക്കും എന്നതും ഫലപ്രവചനത്തില്‍ നിര്‍ണയകമാവുകയാണ്. ഇക്കാരണത്താല്‍ മുന്‍കാലങ്ങളെ പോലെ അത്രവേഗത്തില്‍ മുന്നണികളുടെ വിജയ പരാജയങ്ങള്‍ മുന്‍കൂട്ടി കാണാനാകില്ല എന്നതും പ്രവചന മത്സരങ്ങളെ രസിപ്പിക്കുന്ന ഘടകമാണ്.

മാത്രമല്ല ഫുള്‍ടൈം രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്നവര്‍ക്ക് പോലും അന്തിമ ജനവിധിയെ കുറിച്ച് കനത്ത ആശങ്ക ഉണ്ടെന്നതിനു തെളിവും അവരുടെ തന്നെ വാക്കുകളാണ്. ഇക്കാലത്തു ജനമനസ് തീര്‍ത്തും പിടികിട്ടാത്ത വിധം പ്രതികരിക്കും എന്നതും രാഷ്ട്രീയത്തിലെ കൗതുകമായി അടുത്തകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ തന്നെ തെളിയിച്ചതുമാണ്. 
സംസ്ഥാന തലവും ജില്ലാതലവുമായി 16 വിജയികളെ കണ്ടെത്തിയ ശേഷം പ്രോത്സാഹന സമ്മാനമായി 35 പേര്‍ക്ക് കൂടി അവസരം ഉണ്ടാകും. ഇത് കൂടുതല്‍ ശരി ഉത്തരം അയച്ചവരില്‍ നിന്നാകും കണ്ടെത്തുക. ഇതോടെ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനുള്ള അവസരമാണ് ഈ വിഷുദിനത്തില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം വരെ ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാം. വിവിധ ബിസിനസ്സ് ഗ്രൂപ്പുകള്‍ ഈ മത്സരം സ്‌പോണ്‍സര്‍ ചെയ്യാന്‍ എത്തിയതോടെ ആകെ ആയിരത്തിലേറെ പൗണ്ടിന്റെ സമ്മാനമാണ് ഈ പ്രവചന മത്സരം വഴി യുകെ മലയാളികളെ തേടി എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category