1 GBP = 102.00 INR                       

BREAKING NEWS

പായസമടക്കം വ്യത്യസ്ത വിഭവങ്ങളുമായി സദ്യ വീടുകളിലെത്തും; ഒന്നരമണിക്കൂര്‍ നീളുന്ന കലാവിരുന്നുകളടക്കം ഇമയുടെ വിര്‍ച്വല്‍ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ നാളെ

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിമൂലമുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ സ്വന്തം ഭവനങ്ങള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കേണ്ടിവന്ന എക്‌സിറ്റര്‍ മലയാളികളുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ തികച്ചും വ്യത്യസ്തവും ഗംഭീരവുമാക്കുവാന്‍ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ തയ്യാറെടുക്കുന്നു. നാളെ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വെര്‍ച്വല്‍ ആയി ഇമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വളരെയധികം ആസ്വാദ്യകരവും നിലവാരവുമുള്ള കലാപരിപാടികള്‍ കോര്‍ത്തിണക്കി ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ പുതുമായര്‍ന്ന രീതിയില്‍ അണിയിച്ചൊരുക്കുന്നത്.

വ്യത്യസ്തമായ അവതരണശൈലിയുമായി ജയദേവ് സോജും മരിയ പ്രിന്‍സും എത്തുമ്പോള്‍ ഒപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാമൂല്യമുള്ളതും മികച്ച നിലവാരം പുലര്‍ത്തുന്നതുമായ നിരവധി പാട്ടുകളും ഡാന്‍സുകളും പ്രസംഗങ്ങളും വ്യത്യസ്തമായ സ്‌കിറ്റുകളുമായി ഏകദേശം ഒന്നരമണിക്കൂറിലധികമുള്ള പരിപാടികളാണ് ഇമയുടെ അംഗങ്ങള്‍ക്കായി ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്.

അതോടൊപ്പം വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി രുചിയാര്‍ന്ന ഭക്ഷണവും, പായസവും എല്ലാ അംഗങ്ങളുടെയും വീടുകളില്‍ എത്തിക്കുവാനുമുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസറിന് അംഗങ്ങളുടെയിടയില്‍ നിന്നും വളരെ മികച്ച രീതിയിലുള്ള പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജയദേവ് സോജ് എഡിറ്റിങ് നിര്‍വഹിച്ചു തയ്യാറാക്കുന്ന വിഷു ഈസ്റ്റര്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാരായി ഡിറ്റ ജ്യുവെല്‍, തെരെസ്സ സാബു എന്നിവരും പ്രോഗ്രാം കണ്‍വീനര്‍മാരായി ജോബി തോമസ്, ജോയി ജോണ്‍ എന്നിവരും കൂടാതെ ഇമയുടെ മറ്റു കമ്മിറ്റി അംഗങ്ങളും ഈ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കോവിഡ് മഹാമാരിയുടെ കാലത്തു വ്യത്യസ്തമായ കലാമത്സരങ്ങളും നിരവധി സഹായപദ്ധതികളുമായി ജനഹൃദയങ്ങള്‍ കീഴടക്കിയ ഇമയുടെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലുള്ള ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏവര്‍ക്കും മികച്ച ആസ്വാധനവും ഒപ്പം വ്യത്യസ്തമായൊരു അനുഭവും നല്‍കുമെന്നുറപ്പാക്കാനായി ചെയര്‍മാന്‍ മോഹന്‍കുമാര്‍, പ്രസിഡന്റ് ബിജോ തോമസ്, സെക്രട്ടറി ബിജോയ് വര്‍ഗീസ്, ട്രഷറര്‍ സോജ് ജയപ്രകാശ്, കമ്മിറ്റി മെമ്പര്‍ റോബി വര്‍ഗീസ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ സാബു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category