1 GBP = 102.00 INR                       

BREAKING NEWS

ഇങ്ങനെ പിടഞ്ഞു വീഴേണ്ടവരാണോ നമ്മള്‍? കോവിഡ് വാക്‌സിന് ശേഷം നമുക്കിടയില്‍ അദൃശ്യരായി പോകുന്നവരെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കോവിഡ് ഭീതിയില്‍ നമ്മള്‍ എന്നന്നേക്കുമായി തോല്‍ക്കുകയാണോ എന്ന ചോദ്യവുമായി നഴ്സിങ് വിദ്യാര്‍ത്ഥിനി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള ചെറുപ്പക്കാരുടെ മരണങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യുന്നുണ്ടോ? ഇങ്ങനെ പിടഞ്ഞു വീഴേണ്ടവരാണോ നമ്മള്‍? ഒരു കാരണവും ഇല്ലാതെ മനുഷ്യര്‍ മരിക്കാന്‍ വരിനില്‍ക്കുന്ന കാലമാണോ ഇനി നമുക്ക് മുന്നില്‍? യുവത്വം ആരംഭിച്ചവര്‍ മുതല്‍ മധ്യ വയസ്‌കര്‍ വരെയുള്ളവര്‍ ഓരോരോ കാരണം സൂചിപ്പിച്ചു മരണത്തിനൊപ്പം നീങ്ങുമ്പോള്‍ അതില്‍ യാതൊരു അസ്വാഭാവികതയും ആര്‍ക്കും തോന്നുന്നില്ലേ? ഇങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ ഓരോരുത്തരിലും ഉയരേണ്ട കാലമാണിത്. പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നവര്‍ പോലും വളരെ വേഗം കണ്മുന്നില്‍ നിന്നും മായുന്നത് അസ്വസ്ഥതയോടെയേ കാണാനാകൂ എന്ന് സമര്‍ത്ഥിക്കുകയാണ് നഴ്സിങ് പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥിനിയായ ജ്യോത്സന സെബാസ്റ്റ്യന്‍. 

എന്തുകൊണ്ടാണ് മലയാളി മരണനിരക്ക് ഈ ഇടയായി നമുക്ക് ചുറ്റും കൂടുന്നത്? നമ്മുടെ ചുറ്റും നമ്മില്‍പെടാത്ത (മലയാളി അല്ലാത്ത) പലരും അകാലത്തില്‍ വിട്ടുപോകുന്നുണ്ടെങ്കിലും നമ്മളില്‍പെട്ട ശിഖരങ്ങള്‍ ഒടിയുമ്പോള്‍ നമ്മളതു വല്ലാതെ അറിയും. അതും പ്രത്യേകിച്ച് 50 വയസില്‍ താഴെയുള്ള പല കുടുംബത്തിന്റെയും നെടും തൂണുകള്‍ തന്നെ നമ്മില്‍നിന്നും പറിച്ചെടുക്കപ്പെടുമ്പോള്‍ ആകുലപ്പെടാനേറെയില്ലേ?

വാക്‌സിനേഷന്‍ ത്രോംബോബോളിക് സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഒരു സൂചനയും ഇല്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും (ഇഎംഎ) യുകെയുടെ റെഗുലേറ്ററി ബോഡിയുമൊക്കെ തറപ്പിച്ചു പറയുമ്പോളും രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്തതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനെക കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നത് ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെ മറ്റ് എട്ട് രാജ്യങ്ങള്‍ അടങ്ങുന്ന നോര്‍വേ, ഐസ്ലാന്റ്, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, ഇറ്റലി, ലാത്വിയ എന്നിവയും അേെ അസ്ട്രാസെനെക്കയുടെ വാക്‌സിന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഒരാള്‍ക്ക് ഒന്നിലധികം ത്രോംബോസിസ് രോഗനിര്‍ണയം നടതുകയും, വാക്‌സിനേഷന്‍ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മരിക്കുകയും ചെയ്ത കേസ് കൂടാതെ വാക്‌സിനേഷന്‍ നല്‍കിയ ശേഷം മറ്റൊരാളെ പള്‍മണറി എംബോളിസവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ  തുടര്‍ന്ന് ഓസ്ട്രിയ ഒരു ബാച്ച് ആസ്ട്രാസെനെക്ക വാക്‌സിനുകളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായനു മാര്‍ച്ച് 10ന് ഇഎംഎ അറിയിച്ചത്. 17 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തിച്ച ഒരു ദശലക്ഷം വാക്‌സിനുകള്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു രണ്ടു ത്രോംബോബോളിക് ഇവന്റ് കേസുകളും ഈ ബാച്ചില്‍ നിന്ന് തെന്നെയെന്ന് സൂചന ലഭിച്ചതായും ഇഎംഎ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ ഫാര്‍മകോപിഡെമിയോളജി പ്രൊഫസര്‍ സ്റ്റീഫന്‍ ഇവാന്‍സ് പറഞ്ഞതനുസരിച്ചു കോവിഡ് -19 രോഗം രക്തം കട്ടപിടിക്കുന്നതുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് 19ന്റെ ഫലമായി രക്തം കട്ടപിടിക്കുന്നത് മൂലം നൂറുകണക്കിന്, ആയിരക്കണക്കിന് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ്. അങ്ങനെ നോക്കുമ്പോള്‍ കൊറോണ വന്നതിലൂടെ ആള്‍റെഡി രക്തം കട്ടപിടിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി വീക്ക് ആയി നില്‍ക്കുന്ന നമ്മളുടെ പ്ലേറ്റ്‌ലേറ്റ്‌സിനെ വാക്‌സിന്‍ കൂടുതല്‍ ദുര്‍ബലമാക്കികൊണ്ട് സ്ട്രോക്കിനും കാര്‍ഡിയാക് പ്രോബ്ലത്തിനും കാരണമാകുന്നില്ല എന്നു പറയാന്‍ നമുക്കാവുമോ?

എന്നാല്‍ വാക്‌സിനേഷന്‍ ഈ അവസ്ഥകള്‍ക്ക് കാരണമായതായി നിലവില്‍ ഒരു സൂചനയും ഇല്ലാത്തതിനല്‍ അവ പാര്‍ശ്വഫലങ്ങളായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിനേഷന്‍ ലഭിച്ച ആളുകളില്‍ ത്രോംബോബോളിക് സംഭവങ്ങളുടെ എണ്ണം സാധാരണ ജനങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതലല്ലെന്നുമൊക്കെ ഇവര്‍ തന്നെ പറയുന്നു. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വച്ചു യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ അസ്ട്രസെനെക്ക വാക്‌സിന്‍ നല്‍കിയ അഞ്ച് ദശലക്ഷം ആളുകളില്‍ മാര്‍ച്ച് 10 വരെ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്കേവര്‍ക്കുമറിയാവുന്ന പോലെ വാക്‌സിന്‍ ആദ്യ ഡോസ് കൊടുത്തത് പ്രായമുള്ളവരിലാണ്. ഹെല്‍ത്ത് പ്രോബ്ലംസ് ഉള്ളവര്‍ എന്ന് മുദ്രകുത്തി ആദ്യ ഡോസ് കൊടുത്തശേഷമുള്ള അവരുടെ മാഞ്ഞുപോകലുകള്‍ക്ക് നമ്മള്‍ കാരണമാക്കിയത് പ്രായാധിക്യവും മറ്റു പല അസ്വസ്ഥകളും മാത്രമാണ് എന്നാണ്. എന്നാല്‍ അതില്‍ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും നമ്മള്‍ പേടിക്കേണ്ടതില്ലയോ?

10 ദശലക്ഷത്തിലധികം റെക്കോര്‍ഡുകളുടെ വിശകലനത്തില്‍ അസ്ട്രസെനെക കോവിഡ് -19 വാക്‌സിന്‍ പള്‍മണറി എംബോളിസം അല്ലെങ്കില്‍ ഡീപ് സിര ത്രോംബോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി തെളിവുകളില്ലന്നും പറയുമ്പോളും യുകെയുടെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ വാക്‌സിന്‍ സേഫ്റ്റി ലീഡ് ഫില്‍ ബ്രയാന്‍ പറഞ്ഞതനുസരിച്ചു യുകെയില്‍ ഉടനീളം നല്‍കിയിട്ടുള്ള 11 ദശലക്ഷത്തിലധികം ഡോസുകള്‍ അസ്ട്രസെനെക്ക വാക്‌സിന്‍സില്‍ ഇതുവരെ ലഭിച്ച രക്തം കട്ടപിടിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വാക്‌സിനേഷന്‍ ചെയ്ത ജനസംഖ്യയില്‍ സ്വാഭാവികമായി സംഭവിക്കാനിടയുള്ള സംഖ്യയേക്കാള്‍ കൂടുതലല്ല എന്നിരുന്നാലും പല പ്രശ്നങ്ങളും സൂക്ഷ്മ പരിശോധനയിലാണെന്നും എന്നാല്‍ ലഭ്യമായ തെളിവുകള്‍ വാക്സിനാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുമ്പോള്‍ ഒരു തെളിഞ്ഞ ഉത്തരം കിട്ടാന്‍ നമ്മളിളിനി നമ്മളെത്തന്നെ ബലികൊടുക്കേണ്ടിതായി വരുമോ?

ബ്രിട്ടീഷുകാരുടെ ബേസിക് ക്വാളിറ്റികളില്‍ ഒന്നാണ് ഡിവൈഡ് ആന്റ് റൂള്‍. അങ്ങനെ നോക്കുമ്പോള്‍ പ്രായമുള്ളവര്‍ക്ക് ആദ്യഡോസ് കൊടുത്തു 50 വയസില്‍ താഴെയുള്ളവരെയും കുഞ്ഞുങ്ങളെയും മാറ്റിനിര്‍ത്തിയതും ഒരു പരീക്ഷണമായിരുന്നോ എന്ന് കൂടി നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു?

പ്രായമായവരിലുള്ള വാക്‌സിന്റെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കാതെ അവരുടെ മരണങ്ങളും സ്‌ട്രോക്കുകളും പ്രായാധിക്യ അസ്വസ്ഥതയെന്നു എഴുതിത്തള്ളി അടുത്ത സെറ്റ് ഓഫ് പീപ്പിളിലേക്കു വാക്സിനേഷന്‍ വ്യാപാരിപ്പിക്കുന്നതും അടുത്ത തലമുറയിലേക്കുള്ള കുഞ്ഞുങ്ങളെ സേഫ് ആക്കിവച്ചിട്ടു തന്നാണ് എന്നുള്ളതും നമുക്ക് മുമ്പില്‍ സത്യമല്ലേ?

2009ലെ പന്നിപ്പനിയിലെ വാക്‌സിന്‍ ''പാന്‍ഡെമിക്'' നാര്‍ക്കോലെപ്സിയെ ഉല്‍പ്പന്നത്തിന്റെ പ്രതികൂല ഫലമായി കണ്ടെത്തുന്നതില്‍ എംഎച്ച്ആര്‍എ പരാജയപ്പെട്ട കേസും നമ്മുടെ കണ്‍മുമ്പില്‍ ഉണ്ട് എന്നുള്ളതും നാം മറന്നുകൂടാ.

പക്ഷെ ഇന്ന് പ്രായം ആയവരുടെ വേര്‍പാടിനു കാരണമായവന്‍ പതുക്കെ പതുക്കെ നമ്മുടെ പല കുടുംബങ്ങളിലെയും ബ്രെഡ് വിന്നര്‍മാറിലേക്ക് കണ്ണ് വെക്കുമ്പോളും നമ്മള്‍ക്ക് ഇനിയും പലതും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാന്‍ ആവുമോ?

രജിസ്റ്റര്‍ ചെയ്ത മിക്ക റിപ്പോര്‍ട്ടുകളിലും ഒന്നിലധികം പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടുമ്പോള്‍, ഡാറ്റയുടെ അവതരണം ക്ലസ്റ്ററുകള്‍ വിശകലനം ചെയ്യുന്നത് തടയുന്നു, അങ്ങനെ വരുമ്പോള്‍ രോഗികള്‍ക്ക് മരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.

മാര്‍ച്ച് 14ലെ കണക്കനുസരിച്ച് ഓരോ 320 ഡോസുകള്‍ക്കും (12.2 മി / 38,084) 1 യെല്ലോ കാര്‍ഡ് റിപ്പോര്‍ട്ടും 175 ല്‍ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക 1 ഉം (13.7 മി / 78,223) ഫൈസര്‍ബയോണ്‍ടെക് ഉല്‍പ്പന്നം രജിസ്റ്റര്‍ ചെയ്തു. അതേസമയം, ഒരു കാര്‍ഡിന് പ്രതികൂല സംഭവങ്ങളുടെ ശരാശരി എണ്ണം രണ്ടാഴ്ച മുമ്പത്തേതിന് സമാനമാണ്, ഇപ്പോള്‍ 585 'മാരകമായ പ്രതികരണങ്ങള്‍' ഉണ്ട് (ഫൈസറിന് 249, ഓക്‌സ്‌ഫോര്‍ഡിന് 326) [2,3,4]. മാത്രമല്ല, ഇത് ഒരു നിഷ്‌ക്രിയ ഡാറ്റാബേസ് മാത്രമാണ്, ഗവണ്‍മെന്റ് / മെഡിക്കല്‍ പോളിസിയില്‍ നിന്നുള്ള ദോഷം പരിഗണിക്കുന്നതിനുള്ള സാധ്യതയോട് ശത്രുത പുലര്‍ത്താന്‍ സാധ്യതയുള്ള ഒരു സംസ്‌കാരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യപ്പെടാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ടാകാം.

അസ്ട്രാസെനെക്കയുടെ വക്താവ് പറഞ്ഞതനുസരിച്ചു രോഗികളുടെ സുരക്ഷയാണ് അസ്ട്രാസെനെക്കയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നു പറയുമ്പോളും സ്‌ട്രോക്കോ ഹൃദയാഘാതമോ വന്നു മരിച്ചാലും  കോവിഡ് വന്ന് മരിച്ചു എന്ന് പറയിപ്പിക്കാതിരിക്കാന്‍ മാത്രമാണോ ഇവരുടെ ശ്രമം?

ഓക്സ്ഫോര്‍ഡ് വാക്സിനായി ഓരോ കാര്‍ഡിലും ശരാശരി 3.7 പ്രതിപ്രവര്‍ത്തനങ്ങള്‍ ലിസ്റ്റു ചെയ്യുമ്പോള്‍ ഫൈസറിനായി 2.9 ആയി വേഴ്‌സസ് ചെയ്യുന്നു.

ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പീഡിയാട്രിക്‌സ് പ്രൊഫസര്‍ ആദം ഫിന്‍ന്റെ അഭിപ്രായത്തില്‍ രക്തം കട്ടപിടിക്കുന്ന അസുഖങ്ങള്‍ പതിവിലും കൂടുതല്‍ പതിവായി സംഭവിക്കുന്നുവെന്നും പറയുമ്പോളും വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകില്ല ഇത് വളരെ അപൂര്‍വമായ ഒരു സംഭവമാണെന്നും പറയുന്നു.

എന്നാല്‍ റിപ്പോര്‍ട്ടു ചെയ്യപെടുന്ന രീതി, വ്യക്തിഗത കേസ് ചരിത്രങ്ങള്‍ ഒക്കെ ചിലതരം വിശകലനങ്ങള്‍ക്കെതിരെ അദൃശ്യരായ തീവ്രവാദികളാണ്.

മരണങ്ങള്‍ നമുക്കൊരു പുത്തരിയല്ലെങ്കിലും ആരോഗ്യമായ അവസ്ഥയിലും കുഴഞ്ഞു വീഴുക... ഹൃദയ സ്തംഭനങ്ങള്‍ ഏറിവരുക... കഠിനമായ തലവേദന വരുക... കൈ കാല്‍ കഴച്ചില്‍ വരുക... എന്തുകൊണ്ടായിരിക്കും ഇങ്ങനെയെന്ന് നമ്മള്‍ ചിന്തിക്കേണ്ടയോ?

അങ്ങനെ ശാന്തമായവ പലതും പലവിധ കാരണങ്ങളാക്കി ശരിക്കുള്ള കൊലയാളിയെ മറച്ചുവച്ചു നമ്മള്‍ ഓരോരുത്തരായി മാഞ്ഞുപോയികൊണ്ടേയിരിക്കുന്നു. നമ്മുടെ അംഗസംഖ്യ കുറയ്ക്കുന്നത് നമ്മള്‍ ഇനിയും മനസിലാക്കേണ്ടതില്ലയോ?

കോവിഡിനെ തടുക്കാനായി നമ്മള്‍ ചെയ്യുന്നത് പലതും എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥ പോലാകുമോ?

കാരണങ്ങള്‍ പലതും അറിയേണ്ടിയിരിക്കുന്നു. വേണ്ടിവന്നാല്‍ പലതും തടുക്കേണ്ടിയുമിരിക്കുന്നു.
References:
1. Wise, J., 2021. Covid-19: European countries suspend use of Oxford-AstraZeneca vaccine after reports of blood clots. BMJ, p.n699.
2. 
Assets.publishing.service.gov.uk. 2021. [online] Available at: <https://assets.publishing.service.gov.uk/government/uploads/system/uploads/attachment_data/file/977880/PHE_COVID-19_AZ_vaccine_and_blood_clots_factsheet_v2.pdf> [Accessed 15 April 2021].
3. 
GOV.UK. 2021. Information for healthcare professionals on blood clotting following COVID-19 vaccination. [online] Available at: <https://www.gov.uk/government/publications/covid-19-vaccination-blood-clotting-information-for-healthcare-professionals/information-for-healthcare-professionals-on-blood-clotting-following-covid-19-vaccination> [Accessed 15 April 2021].
4. Wise, J., 2021. Covid-19: How AstraZeneca lost the vaccine PR war. BMJ, p.n921.
5. BMJ 2021; 372: n359. doi: 
https://doi.org/10.1136/bmj.n359 (Published 05 February 2021)Cite this as: BMJ 2021;372:n359
6. BMJ 2021; 372: n504. doi: 
https://doi.org/10.1136/bmj.n504
7. Wise J Covid-19: European countries suspend use of Oxford-AstraZeneca vaccine after reports of blood clots. BMJ2021;372:n699. doi:10.1136/bmj.n699 pmid:33707182
8. European Medicines Agency. Covid-19 vaccine AstraZeneca: PRAC investigating cases of thromboembolic events—vaccine’s benefits currently still outweigh risks: update. Mar 2021. 
https://www.ema.europa.eu/en/news/covid-19-vaccine-astrazeneca-prac-inve...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category