1 GBP = 102.00 INR                       

BREAKING NEWS

തമിഴ് നടന്‍ വിവേക് അന്തരിച്ചു; ഹൃദയാഘാതത്തെ അതിരൂക്ഷമാക്കിയത് ഇടത് ആര്‍ട്ടെറിയില്‍ നൂറു ശതമാനം രക്തം കട്ടപിടിച്ചത്; താളവും പ്രാസവുമായി കൈയടി നേടിയ ഹാസ്യ നടന്റെ മരണം കേട്ട് ഞെട്ടി സിനിമാ ലോകം; ഓര്‍മ്മയാകുന്നത് സാമൂഹിക വിമര്‍ശനത്തിലൂടെ തമിഴരെ ചിന്തിപ്പിച്ച അതുല്യനടന്‍

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിങ് സെറ്റില്‍വച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉറ്റ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തെന്നും ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. 'അക്യൂട്ട് കൊറോണറി സിന്‍ഡ്രോ'മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു കാരണം കോവിഡ് വാക്സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് വിവേക് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെയാണ് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന വിവരം വിവേക് വീട്ടുകാരെ അറിയിച്ചത്. ഭാര്യയും മകളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്തുനിന്ന് യന്ത്രസഹായത്തോടെ നിര്‍വ്വഹിക്കുന്ന സംവിധാനമാണ് എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രേന്‍ ഓക്സിജനേഷന്‍ എന്ന ഇസിഎംഒ. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറ്. ഇതിനും വിവേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വിവേകിന്റെ ഇടത് ആര്‍ട്ടെറിയില്‍ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫെബ്രുിലേഷന്‍ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. കോവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നു.

സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട് ഹരീഷ് കല്യാണ്‍ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവില്‍ വേഷമിട്ടത്. കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ലും വിവേക് അഭിനയിക്കുന്നുണ്ട്. തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദന്‍ എന്ന വിവേക്. 1987-ല്‍ കെ. ബാലചന്ദറിന്റെ. മരണം : 17 ഏപ്രില്‍ 2021മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പില്‍ക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്.

താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്. മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

റണ്‍, സാമി, പേരഴഗന്‍, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. കലാലോകത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം(2009) സമ്മാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category