1 GBP = 102.00 INR                       

BREAKING NEWS

ഞാന്‍ ആ കിണറ്റിലുണ്ട്...; ആത്മഹത്യാ കുറിപ്പിലെ അസുഖവും നിരാശയും സത്യമെന്ന തിരിച്ചറിവില്‍ പൊലീസ്; സിസ്റ്റര്‍ ലയയുടേത് ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ട്; കന്യാസ്ത്രീ തീര്‍ത്തും അവശയാണെന്ന വസ്തുതയില്‍ വിവാദങ്ങള്‍ ഇല്ലാതാകുമെന്ന പ്രതീക്ഷയില്‍ കോണ്‍വെന്റും; ഇത് രോഗബാധയിലെ വേദന മൂലമുള്ള ജീവനൊടുക്കല്‍

Britishmalayali
kz´wteJI³

കൊല്ലം: കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മറ്റ് ദൂരുഹതകള്‍ വേണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ്. തൃക്കടവൂര്‍ കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വന്റ് അംഗമായ സിസ്റ്റര്‍ ലയയെയാണ് (മേബിള്‍ സ്റ്റീഫന്‍ 42) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചവറ തെക്കുംഭാഗം തുണ്ടുവിളയില്‍ കുടുംബാംഗമാണ്. ഏറെ നാളായി ചികിത്സയിലായിരുന്ന സിസ്റ്റര്‍ ലയയുടെ ആത്മഹത്യക്കുറിപ്പു കണ്ടെത്തി. രോഗബാധിതയായി തുടരുന്നതു മാനസികമായി താങ്ങാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണു കത്തിലുള്ളത്. ആത്മഹത്യാ കുറിപ്പിലെ അസുഖം സത്യമാണെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയാണ് മരണമെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്.

4 വര്‍ഷം മുന്‍പു ഹരിപ്പാട് വെമ്പുഴ കോണ്‍വന്റിലേക്കു സ്ഥലംമാറിപ്പോയ സിസ്റ്റര്‍ ലയ ഒരാഴ്ച മുന്‍പാണ് കുരീപ്പുഴയില്‍ തിരികെയെത്തിയത്. മറ്റു കന്യാസ്ത്രീകള്‍ ഇന്നലെ രാവിലെ പള്ളിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ സിസ്റ്റര്‍ ലയയെ മുറിയില്‍ കണ്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കിണറ്റില്‍ മൃതദേഹം കണ്ടത്. രോഗം ബാധിച്ചു സിസ്റ്റര്‍ ലയ തീര്‍ത്തും അവശയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പൊലീസിനു മൊഴി നല്‍കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹരിപ്പാട് വെമ്പുഴയിലെ മഠത്തിലാണ് സിസ്റ്റര്‍ ലയ താമസിച്ചിരുന്നത്. അസുഖബാധിതയായതിനെത്തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ചികിത്സാ ആവശ്യത്തിനാണ് ബൈപ്പാസിനു സമീപം കുരീപ്പുഴയിലുള്ള മഠത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ മഠത്തിലുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി പോയിരുന്നു. ശാരീരികാസ്വാസ്ഥ്യം കാരണം ലയ കോണ്‍വെന്റിലെ മുറിയില്‍ കഴിഞ്ഞു. പ്രാര്‍ത്ഥനകഴിഞ്ഞ് മടങ്ങിയെത്തിയവര്‍ ലയയെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

ശാരീരികബുദ്ധിമുട്ടുകളും അലര്‍ജിയുംമൂലം ആത്മഹത്യചെയ്യുന്നെന്നും മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തിലുണ്ടായിരുന്നു. ഞാന്‍ ആ കണിറ്റില്‍ ഉണ്ടെന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കിണറ്റിലേക്ക് നോട്ടമെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കൊല്ലം സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ടി.ബി.വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ചാമക്കട അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ അനന്തുവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ പതിനൊന്നുമണിയോടെ കിണറ്റില്‍നിന്ന് മൃതദേഹം പുറത്തെടുത്തു. ശവസംസ്‌കാരം ശനിയാഴ്ച കോയിവിള പാവുമ്പ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയില്‍ നടക്കും. ത്രേസ്യയാണ് ലയയുടെ അമ്മ. പിതാവ്: പരേതനായ സ്റ്റീഫന്‍. ബേബി സക്കറിയ, മേരി കുഞ്ഞുമോന്‍, ഫിലോമിന എന്നിവരാണ് സഹോദരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category