1 GBP = 102.10 INR                       

BREAKING NEWS

കുഴഞ്ഞ് വീണ് പൊന്നനുജന്‍ മരിച്ചതിന് പിന്നാലെ അമ്മയും ജീവന്‍ വെടിഞ്ഞു; നാലു ദിവസത്തിനിടെ ഉണ്ടായ തീരാ നഷ്ടങ്ങള്‍ക്കിടയിലും എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സ്നേഹ

Britishmalayali
kz´wteJI³

ഒറ്റപ്പാലം: മനസ്സില്‍ ഒരായിരം സങ്കടക്കടല്‍ ആര്‍ത്തിരമ്പുമ്പോഴും തളരാത്ത മനസ്സുമായാണ് സ്നേഹ എന്ന 15കാരി ഇന്നലെ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ സ്നേഹയുടെ ജീവിതത്തിലുണ്ടായത് തീരാ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. പൊന്നനുജനേയും പെറ്റു വളര്‍ത്തിയ അമ്മയേയുമാണ് കണ്ണടച്ചു തുറന്നപ്പോള്‍ സ്നേഹയ്ക്ക് നഷ്ടമായത്.

പാലപ്പുറം കയറംപാറ ഞെഴുവന്‍കാട്ടില്‍ അജയന്റെ മകള്‍ സ്നേഹയാണ് ഒഴുക്കുകളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ഊര്‍ജം സംബാദിച്ചത്. തീരാനഷ്ടത്തെ മനസ്സിന്റെ ഒരു കോണിലേക്ക് മാറ്റി മനക്കരുത്തിന്റെ ബലത്തില്‍ പരീക്ഷ എഴുതുകയാണ് സ്നേഹ. കഴിഞ്ഞ 4 ദിവസത്തിനിടെ ഉണ്ടായ അപ്രതീക്ഷിത നഷ്ടങ്ങള്‍ക്കിടയിലും ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സ്നേഹ, ഇന്നലെ അമ്മാവന്‍ പ്രജീഷിന്റെ കൈപിടിച്ചു ഫിസിക്സ് പരീക്ഷയ്ക്കെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണു സ്നേഹയുടെ സഹോദരന്‍ ആദര്‍ശ് (13) കുഴഞ്ഞുവീണു മരിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി അമ്മ പ്രസീതയെ (36) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മീറ്റ്ന സീനിയര്‍ ബേസിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് നേരത്തെ ശ്വാസതടസ്സത്തിനു ചികിത്സയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടരയോടെ മുറ്റത്തു കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വിഷുത്തലേന്നു രാത്രി കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങാന്‍ കിടന്ന പ്രസീതയെ അര്‍ധരാത്രിയോടെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂരില്‍ നിര്‍മ്മാണത്തൊഴിലാളിയായ അജയന്‍ പടക്കം ഉള്‍പ്പെടെ വാങ്ങി വിഷുവിനു വീട്ടിലേക്കു വരാന്‍ ഒരുങ്ങിനില്‍ക്കുന്നതിനിടെയാണു മകന്‍ മരിച്ച വിവരം അറിയുന്നത്. കരഞ്ഞു തീരും മുന്‍പേ ഭാര്യയുടെ വിയോഗം. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ വീടു നിര്‍മ്മാണം അടിത്തറയിലെത്തിയിട്ടേയുള്ളൂ. വളപ്പിലെ ഷെഡ്ഡിലാണു കുടുംബത്തിന്റെ താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category