1 GBP = 102.10 INR                       

BREAKING NEWS

കോഴിക്കോട് കെയര്‍ ഹോം, മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂള്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍ തുടങ്ങിയവയുടെ സ്ഥാപകന്‍; ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുന്‍നിര പ്രവര്‍ത്തകന്‍: അന്തരിച്ച ഡോ. കെ. അബ്ദുറഹ്മാന് ആദരാഞ്ജലികളുമായി സാംസ്‌കാരിക കേരളം

Britishmalayali
kz´wteJI³

അരീക്കോട്: കോവിഡ് അനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ച ഡോ. കെ.അബ്ദുറഹിമാന് (73) ആദരാഞ്ജലികളുമായി സാംസ്‌കാരിക കേരളം. ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുന്‍നിര പ്രവര്‍ത്തകനും കെഎന്‍എം മര്‍ക്കസുദ്ദഅ്വ സംസ്ഥാന ട്രഷററുമായിരുന്നു അദ്ദേഹം. കോവിഡ് അനന്തര ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ 11.10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുജാഹിദ് സംഘടനാ രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു. മതപ്രബോധന സംഘമായ 'നിഷ് ഓഫ് ട്രൂത്ത്' രൂപീകരിച്ചത് അബ്ദുറഹിമാന്റെ നേതൃത്വത്തിലായിരുന്നു. തിരൂര്‍ താലൂക്ക് ആശുപത്രി, മഞ്ചേരി ജില്ലാ ആശുപത്രി, മഞ്ചേരി കൊരമ്പയില്‍ ആശുപത്രി, കോഴിക്കോട് ആസ്റ്റര്‍ മിംസ്, മൈത്ര ആശുപത്രി എന്നിവിടങ്ങളില്‍ സീനിയര്‍ ഫിസിഷ്യനായി സേവനം ചെയ്തു.

മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും സാധാരണ വോളന്റിയര്‍മാരെയും സംഘടിപ്പിച്ച് 1987ല്‍ 'ഐഎംബി' എന്ന മെഡിക്കല്‍ വിങ് സ്ഥാപിച്ചു. ഐഎംബിക്ക് കീഴിലാണ് 1996ല്‍ മഞ്ചേരിയില്‍ മലപ്പുറം ജില്ലയിലെ ആദ്യ സാന്ത്വന പരിചരണകേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട് കെയര്‍ ഹോം, മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂള്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍, ഗുഡ് ഡീഡ്‌സ് ട്രസ്റ്റ് തുടങ്ങിയവയുടെ സ്ഥാപകനാണ്.

കൊല്ലത്തൊടി അബൂബക്കര്‍, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ (പാലക്കാട്). മക്കള്‍: ഡോ. ശിഫ (എംഇഎസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ), ഡോ. നഷ (ഒമാന്‍), ഷഹീര്‍ (ജര്‍മനി), നിഷാല്‍ (എറണാകുളം). മരുമക്കള്‍: ഷഹബാസ്, നബീല്‍, അമീന, പരേതനായ ഡോ. ഷെയ്ഖ്. അരീക്കോട് താഴത്തങ്ങാടി വലിയ ജുമാഅത്ത് പള്ളിയില്‍ കബറടക്കം നടത്തി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category