1 GBP = 102.00 INR                       

BREAKING NEWS

ആദ്യ തരംഗത്തില്‍ ഇരട്ടിയാകാന്‍ എടുത്തത് 14 ദിവസം; രണ്ടാം വരവില്‍ അയ്യായിരത്തില്‍ നിന്ന് പതിനായിരത്തിലേക്ക് എത്തിയത് ഏഴ് ദിവസം കൊണ്ട്; ഒരാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ പ്രതിദിനം 20,000 ആകുമെന്ന് ആശങ്ക; വൈറസിനെ പിടിച്ചു കെട്ടാനായില്ലെങ്കില്‍ കേരളത്തില്‍ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇനി കണ്ടൈന്മെന്റ് സോണിലെല്ലാം നിരോധനാജ്ഞയ്ക്ക് സാധ്യത. സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2 ആഴ്ചയ്ക്കകം 20,000 വരെ എത്തുമെന്നാണ് സര്‍ക്കാര്‍ തന്നെ പ്രതീക്ഷിക്കുന്നത്. ഏറെ കാലം കോവിഡ് വ്യാപന തോത് കുറയാതെ നിന്നാല്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാകും. അതുകൊണ്ട് തന്നെ രാത്രികാല കര്‍ഫ്യൂ അടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വീണ്ടും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കോവിഡ് ബാധിച്ച തരത്തിലാണ് കോവിഡിന്റെ യാത്ര.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 5,000 കടന്നത് കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ്. 14 ദിവസത്തിനു ശേഷം ഒക്ടോബര്‍ ഏഴിനു 10,000 കടന്നു. രണ്ടാം വ്യാപനത്തില്‍ ഈമാസം ഒന്‍പതിനാണു കേസുകള്‍ 5000 കടന്നത്. 7 ദിവസം കൊണ്ടു കേസുകള്‍ ഇരട്ടിയായി. ഇപ്പോഴുള്ള വ്യാപനത്തിന്റെ തീവ്രത അതി തീവ്രമാണ്. ഇത് സംസ്ഥാന സര്‍ക്കാരിനേയും ആശങ്കയിലാക്കുന്നുണ്ട്.

കോവിഡ് ബാധിതര്‍ 20,000 വരെ എത്തിയാലും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാവും. ഈ തോത് ഒരാഴ്ചയ്ക്കകം കുറഞ്ഞുവന്നില്ലെങ്കില്‍ ചികിത്സാ സംവിധാനങ്ങള്‍ അവതാളത്തിലാകും. ഈ സാഹചര്യത്തില്‍ ഇതര രോഗങ്ങള്‍ ബാധിച്ചവരുടെ ചികിത്സ കൂടി മുടങ്ങാന്‍ സാധ്യതയുണ്ടാകും. ആദ്യഘട്ടത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കേരളം രാജ്യത്തു രണ്ടാമത് എത്തിയെങ്കിലും മരണനിരക്കു ഉയരാതെ നിര്‍ത്താനായത് ആശ്വാസമായിരുന്നു. ഇത്തവണ എന്തും സംഭവിക്കാമെന്നതാണ് വിലിയുരത്തല്‍.

കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 15,000 ല്‍ എത്തുന്നതു മറികടക്കാനാണു 2 ദിവസം കൊണ്ടു 2.50 ലക്ഷം പേരെ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഒറ്റയടിക്ക് ഒട്ടേറെപ്പേരെ പരിശോധിച്ചു വൈറസ് ബാധിതരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചാല്‍ വ്യാപനം കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാല്‍ പുതുതായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ (സിഎഫ്എല്‍ടിസി) ആരംഭിക്കില്ല. പകരം എല്ലാ ജില്ലകളിലും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റും. സിഎഫ്എല്‍ടിസികളില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചു ചികിത്സ നടത്തുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ 2714 ഐസിയുകളില്‍ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 458 പേര്‍ കോവിഡ് ബാധിതരും 947 പേര്‍ ഇതരരോഗ ബാധിതരുമാണ്. വെന്റിലേറ്ററുകള്‍ 1423. ഇതില്‍ 162 ല്‍ കോവിഡ് ബാധിതരെയും 215 ല്‍ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. രോഗ വ്യാപനം കൂടിയാല്‍ ഇതെല്ലാം നിറയും. ഇതോടെ പ്രതിസന്ധിയും അതിരൂക്ഷമാണ്.

സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളില്‍ 286 എണ്ണത്തില്‍ മാത്രമേ കോവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളില്‍ ചികിത്സയിലുള്ളത് 59 കോവിഡ് ബാധിതര്‍. പ്രതിസന്ധി രൂക്ഷമായാല്‍ സ്വകാര്യ ആശുപത്രികളേയും സര്‍ക്കാര്‍ ആശ്രയിക്കും. ഇതിന് വേണ്ടിയുള്ള ഏകോപനം ഒരുക്കാനും പ്രത്യേക സംവിധാനമൊരുക്കും.

മെഡിക്കല്‍ ഓക്സിജനും വില കൂട്ടകയാണ്. 11.50 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റര്‍ ഓക്സിജന്റെ വില 17 രൂപയാകും. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജന്‍ ഉല്‍പാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ വില കൂട്ടുന്ന വിവരം സംസ്ഥാനത്തെ വിതരണക്കാരെ വാക്കാല്‍ അറിയിച്ചു.
ഓക്സിജന്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടില്‍നിന്നു കിന്‍ഫ്ര മുഖേനയാണു നല്‍കുന്നത്. വൈദ്യുതി കെഎസ്ഇബിയും.

നിലവില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നിരിക്കെ ഓക്സിജനു വില കൂട്ടുന്നതു ന്യായീകരിക്കാനാവില്ലെന്നും വര്‍ധിച്ച ഉപയോഗം മുന്‍കൂട്ടിക്കണ്ടു കൊള്ളലാഭം കൊയ്യാനുള്ള തന്ത്രമാണിതെന്നും വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ഉയര്‍ന്നതോടെ അവിടെയുള്ള സ്വകാര്യ പ്ലാന്റുകളില്‍നിന്നു കേരളത്തിലേക്കുള്ള ഓക്സിജന്‍ വരവു നിലച്ച മട്ടാണ്. അതിനാല്‍ സംസ്ഥാനത്തെ ഓക്സിജന്‍ വിതരണത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നതു കഞ്ചിക്കോട്ടെ പ്ലാന്റ് ആണ്.

സംസ്ഥാനത്തു കോവിഡ് രണ്ടാം തരംഗത്തില്‍ ആദ്യമായി പ്രതിദിന കേസുകള്‍ ഇന്നലെ 10,000 കടന്നു- 10,031 പേര്‍. 67,775 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 14.8 %. കോഴിക്കോട്ട് 1560, എറണാകുളത്ത് 1391 വീതമാണു കേസുകള്‍. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 12 ലക്ഷം കടക്കുകയും ചെയ്തു- 12,07,332. ആകെ മരണം 4877 ആയി. സംസ്ഥാനത്ത് ഒക്ടോബര്‍ 7 നാണ് ആദ്യമായി 10,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഒക്ടോബര്‍ 10ന് ആയിരുന്നു - 11,755. അന്നു പക്ഷേ, 7570 പേര്‍ കോവിഡ് മുക്തരായിരുന്നെങ്കില്‍ ഇന്നലെ 3792 മാത്രം. അന്നു മരണം 23; ഇന്നലെ 21.

സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 69,868 പേര്‍. കോവിഡ് ബാധിതരുടെ മറ്റു ജില്ലകളിലെ കണക്ക്: മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍കോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category