1 GBP = 102.00 INR                       

BREAKING NEWS

1984-ലെ ഭോപാല്‍ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങള്‍ നിറയുന്നത് ആദ്യം: കോവിഡ് മരണങ്ങള്‍ കൂടുമ്പോള്‍ ഉത്തരേന്ത്യയിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷം. മരണവും കൂടുകയാണ്. ഇതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഡല്‍ഹി, ലഖ്നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ദിവസം 15-20 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്.

ഉത്തരേന്ത്യയില്‍ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങള്‍ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിസരവാസികള്‍ക്ക് അസൗകര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.

നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍. ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടില്‍ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങള്‍. ഇതില്‍ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണെന്ന് ശ്മശാനം നടത്തിപ്പുകാരനായ അവധേഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രില്‍ ആറുമുതല്‍ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വര്‍ധിച്ചു. ഏപ്രില്‍ 12-ന് 24 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഏപ്രില്‍ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.

മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളില്‍. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലില്‍മാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1984-ലെ ഭോപാല്‍ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങള്‍ നിറയുന്നത് ആദ്യമാണ്.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തില്‍ എത്തുന്നത്. 7-8 മൃതദേഹങ്ങള്‍ വന്നിരുന്നതില്‍നിന്നാണ് ഈ വര്‍ധന. ഈ സാഹചര്യത്തില്‍ ലഖ്‌നൗവില്‍ പുതുതായി അഞ്ച് വൈദ്യുതി ശ്മശാനങ്ങള്‍ ഉടന്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category