1 GBP = 102.00 INR                       

BREAKING NEWS

കോവിഡ് തീവ്രവ്യാപനം: കുംഭമേള പ്രതീകാത്മകമായി ചുരുക്കണമെന്ന് പ്രധാനമന്ത്രി; കൊറോണയ്ക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും മോദി; സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും ട്വീറ്റ്; കുംഭമേളയ്ക്കായി ഒത്തുകൂടിയവരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1700 പേര്‍ക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമാക്കി നടത്തണമെന്ന് പ്രധാനമന്ത്രി. രാജ്യത്ത് പ്രതിദിന കേസില്‍ തുടര്‍ച്ചയായി രണ്ടു ദിവസവും രണ്ടുലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന. മേളയുടെ പ്രധാന ചടങ്ങുകള്‍ നടന്നു കഴിഞ്ഞെന്നും കോവിഡ് തീവ്ര സാഹചര്യത്തില്‍ ഇനി ചടങ്ങുകള്‍ ചുരുക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൊറോണക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ധര്‍മ്മ ആചാര്യസഭയുടെ പ്രസിഡന്റ് സ്വാമി അവ്ദേശാനന്ദ് ഗിരി ജി മഹാരാജിനോട് ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗബാധിതരായ സന്യാസിമാരുടെ ക്ഷേമാന്വേഷണം നടത്തിയതായും തന്റെ അഭ്യര്‍ത്ഥനക്ക് സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. താന്‍ സന്യാസിമാരോടുള്ള കടപ്പാട് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഗംഗാതീരത്ത് കുംഭമേളക്കായി ഒത്തുകൂടിയിട്ടുള്ളത്. ഇതില്‍ 1700ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മാരകമായാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

ഹദിദ്വാറില്‍ വരും ദിവസങ്ങളില്‍ പുതിയ പരിശോധനാ ഫലം വരുന്നതോടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണം 2000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത അഖില്‍ ഭാരതീയ അഖാഡ പരിഷതിന്റെ പ്രസിഡന്റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ മാസം അവസാനിക്കേണ്ട കുംഭമേളയില്‍ 13 സന്യാസി സമൂഹങ്ങളാണ് പങ്കെടുക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്ന് പിന്മാറാന്‍ സന്യാസി സമൂഹങ്ങളായ രഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയും തീരുമാനിച്ചിരുന്നു. ഇരു സന്യാസി സമൂഹവും ഇന്ന് മുതല്‍ കുംഭമേളയില്‍ പങ്കെടുക്കില്ല.ചില അഖാഡകള്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ഉത്തരാഖണ്ഡ് മന്ത്രി ബന്‍സിധര്‍ ഭഗത് ഉള്‍പ്പെടെ ചിലര്‍ കുംഭമേള തുടരുമെന്നാണ് പറയുന്നത്. മേളയില്‍ നിന്ന് പിന്മാറാന്‍ സന്യാസിമാരുടെ ഉന്നത സമിതിയായ 'അഖാഡ പരിഷദ്' ആണ് നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്.12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ 25 ദശലക്ഷത്തോളം പങ്കെടുക്കാറുണ്ട്.

രാജ്യത്ത് ഇന്നത്തെ പ്രതിദിന കോവിഡ് നിരക്ക് 2,34,692 ആണ്. 1341 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധ മൂലം മരണപ്പെട്ടത്. ഈ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് രാവിലെ  കൂടിക്കാഴ്ച നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category