1 GBP = 102.00 INR                       

BREAKING NEWS

'ഈ സംതൃപ്ത ജീവിതത്തിന് കാരണം ദേവിയുടെ അനുഗ്രഹം': ഇസ്ലാം മതവിശ്വാസിക്ക് ഇത് സാധ്യമോ എന്ന ചോദ്യത്തിന് മന്‍സൂറിന്റെ മറുപടി കുടുംബവും ശരിവയ്ക്കും; കൊല്ലൂരില്‍ പതിവായി മൂകാംബിക ദര്‍ശനവും ചണ്ഡികാ ഹോമവും അര്‍പ്പിച്ച് ബല്ലാരിയില്‍ നിന്നുള്ള മുസ്ലിം കുടുംബം; സ്വാഗതം ചെയ്തും എതിര്‍ത്തും സോഷ്യല്‍ മീഡിയ

Britishmalayali
ബുര്‍ഹാന്‍ തളങ്കര

കൊല്ലൂര്‍: മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകകളെ കാട്ടിയാലും സോഷ്യല്‍ മീഡിയയുടെ കാലത്ത് രണ്ടല്ല പലതുണ്ട് അഭിപ്രായം. മൂകാംബികാ ദേവിയുടെ അടിയുറച്ച ഭക്തനാണ് കര്‍ണാടകയിലെ ബെല്ലാരി നിവാസിയും കരാറുകാരനുമായായ എച്ച് ഇബ്രാഹിം. അദ്ദേഹവും സഹോദന്മാരായ സജഹുദ്ദീനും സറീനേയും എല്ലാ വര്‍ഷവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തും. അവിടെ ചണ്ഡിക ഹോമവും പ്രത്യേക പൂജകളും സമര്‍പ്പിച്ചാണ് ഇവര്‍ മടങ്ങുന്നത്.

തങ്ങളുടെ ജീവിത അഭിവൃദ്ധിക്കു കാരണം ഈ ക്ഷേത്രമാണെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്നവര്‍ തുടങ്ങിവച്ച ഈ സമ്പ്രദായം ഇപ്പോള്‍ തുടരുന്നത് ഇളയ മകന്‍ മന്‍സൂറിലൂടെയാണ്. കൂട്ടിന് ഭാര്യയും മക്കളും ഉണ്ട്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇവര്‍ ഇവിടെ ചണ്ഡിക ഹോമം നടത്തി വരുന്നു.

ഒരു മുസ്ലിം മത വിശ്വാസിക്ക് ഇത് സാധ്യമാണോ എന്ന ചോദ്യത്തിന് മന്‍സൂര്‍ നല്‍കുന്ന ഉത്തരം ഇതാണ്. 'എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. ഇവിടത്തെ പ്രത്യേക പൂജയും ചണ്ഡിക ഹോമവും കാരണം ഞങ്ങള്‍ക്ക് വലിയ രീതിയില്‍ മാനസിക സംതൃപ്തിയും സമാധാനവും ലഭിക്കുന്നുണ്ട്. ഓരോ തവണയും ശ്രീ മൂകാംബിക ദേവിയുടെ ദേവാലയം സന്ദര്‍ശിക്കുമ്പോള്‍ ഇത് ഇരട്ടിക്കുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ സംതൃപ്ത ജീവിതം നയിക്കുകയാണെന്നും ഇവര്‍ പറയുന്നു.

മന്‍സൂറിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഇതിനെ അനൂകുലിച്ചു പ്രതികൂലിച്ചും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രതികരണം വന്നു കൊണ്ടിരിക്കുകയാണ്. മുസ്ലിം മത വിശ്വാസിയായിരിക്കെ ഇത്തരം ആചാരങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്നും ഇതില്‍ നിന്ന് വിട്ട് നില്കണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന് ഉദാത്ത മാതൃകയാണെന്ന് മറ്റു ചിലരും പറയുന്നു. എന്തായാലും കര്‍ണാടകയില്‍ വലിയ രീതിയിലുള്ള ആരാധകരെയാണ് എച്ച് ഇബ്രാഹിമിനും കുടുംബത്തിനു മകന്‍ മന്‍സൂര്‍ സൃഷ്ടിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category