1 GBP = 102.00 INR                       

BREAKING NEWS

വൈഗയെ കൊന്നത് അച്ഛന്‍ എന്ന നിഗമനത്തിലേക്ക് പൊലീസ്; സനു മോഹന്റെ മൂകാംബികയിലെ ഒളിച്ചു താമസത്തിന് തെളിവായി ആധാര്‍ കാര്‍ഡും സിസിടിവി ദൃശ്യങ്ങളും; ബില്‍ നല്‍കുന്നതിനിടെ തര്‍ക്കമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ടത് കേരളാ പൊലീസ് തിരയുന്ന വില്ലന്‍; കിഡ്നാപ്പ് കഥ പൊളിഞ്ഞു; സനു മോഹന്‍ ഉടന്‍ കുടുങ്ങുമെന്ന പ്രതീക്ഷയില്‍ പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: മുട്ടാര്‍ പുഴയില്‍ വൈഗ(13) എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അച്ഛന്‍ സനു മോഹന്‍ ഒളിവില്‍ കഴിയുന്നുവെന്ന് വ്യക്തമായതോടെയാണ് ഇത്. അതിനിടെ പൊലീസ് അന്വേഷിക്കുന്ന പിതാവ് സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു അറിയിച്ചു.

സനു മോഹന്‍ മൂകാംബികയില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. മൂകാംബികയില്‍ ഇയാള്‍ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. കൊല്ലൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെ ബില്‍ നല്‍കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ജീവനക്കാര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു.

പ്രതിക്ക് മറ്റു തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാലാണ് സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത്. അതുകൊണ്ടു തന്നെ ഇതേ രീതിയില്‍ തന്നെയായിരിക്കും മറ്റെവിടെയെങ്കിലും താമസിക്കുന്നതിനും സാധ്യതയുള്ളത്. ഇത് പൊലീസിനു പ്രതിയിലേക്ക് എത്തുന്നതിനുള്ള വഴികള്‍ എളുപ്പമാക്കുമെന്നാണ് കരുതുന്നത്. ഇതോടെ സനു മോഹനെ ആരോ കിഡ്നാപ് ചെയതതാണെന്ന വാദങ്ങളും പൊളിയുകയാണ്.

നമ്മുടെ തിയറി ആയിരുന്നു അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ളത്. അതിന് കണ്‍ക്ലൂസീവായ എവിഡന്‍സ് കിട്ടി. മൂകാംബികയില്‍ അദ്ദേഹത്തെ കണ്ടതിനും ഹോട്ടലില്‍ താമസിച്ചതിനും ക്ലിയര്‍ ആയ എവിഡന്‍സ് ഉണ്ട്. വീ ആര്‍ ഷുവര്‍ ദാറ്റ് ഇന്‍ ദ നെകസ്റ്റ് കപ്പിള്‍ ഓഫ് ഡേയ്‌സ് ..വീ വില്‍കാച്ച് ഹിം.-ഇതാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സനു മോഹനെ ആരോ കൊന്നതാണെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് മൂകാംബികയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വളരെ നിഗൂഢതകള്‍ നിറഞ്ഞ കേസാണ് ഇതെന്നായിരുന്നു കഴിഞ്ഞ ദിവസം സിറ്റി കമ്മിഷണര്‍ പ്രതികരിച്ചത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ വന്നതോടെ പൊലീസും കടുത്ത സമ്മര്‍ദത്തിലായിരുന്നു. വിവിധ സംഘങ്ങളായി പുണെയിലും കൊല്‍ക്കത്തയിലും വരെ അന്വേഷണം തുടരുന്നതിനിടെ കൊല്ലൂരില്‍ ഇയാള്‍ താമസിച്ചു എന്ന വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് ആശ്വാസമാകുന്നുണ്ട്. ലോക്കല്‍ പൊലീസിനു പ്രതിയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിക്കും.

13 വയസുള്ള വൈഗയെ 27 ദിവസം മുമ്പാണ് മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേദിവസം സനുമോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ സനു മോഹനായി പൊലീസ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്റെയും ഇയാളുടെ വോക്‌സ് വാഗണ്‍ കാറിന്റെയും ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category