1 GBP = 102.00 INR                       

BREAKING NEWS

പണം വാങ്ങിയത് താനാണെന്നും ഇരുവരെയും ഫോണില്‍ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവ് ഇറങ്ങിയതായി അറിയിച്ചത് സോളാര്‍ കേസ് പ്രതിയെന്ന് രതീഷിന്റെ കുറ്റസമ്മതം; സരിതാ നായര്‍ വീണ്ടും അറസ്റ്റിലാകാന്‍ സാധ്യത; തൊഴില്‍ തട്ടിപ്പ് കേസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് നെയ്യാറ്റിന്‍കര പൊലീസ്; സ്വാധീനിച്ചത് ഭരണമാറ്റ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിതാ എസ് നായരേയും പൊലീസ് അറസ്റ്റ് ചെയ്തേയ്ക്കും. സരിത എസ്. നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതി സിപിഐ പഞ്ചായത്ത് അംഗം ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി. രതീഷ് (32) അറസ്റ്റിലായ സാഹചര്യത്തിലാണ് ഇത്. സരിതയാണ് തട്ടിപ്പിന് പിന്നലെ പ്രധാന കേന്ദ്രമെന്ന മൊഴി രതീഷ് നല്‍കിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്ത രതീഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമാണ്. മുന്‍കൂര്‍ ജാമ്യം തേടിയില്ലെങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. സരിതയ്ക്കെതിരായ പരാതിയില്‍ അന്വേഷണം പൊലീസ് ഏതാണ്ട് മരവിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തര നടപടികളും എടുത്തു. ഭരണമാറ്റമുണ്ടായാല്‍ സരിതയ്ക്കെതിരെ അതിശക്തമായ നടപടികളുണ്ടാകും. ഇത് തിരിച്ചറിഞ്ഞാണ് ഈ ഘട്ടത്തിലെ പൊലീസ് ഇടപെടല്‍ എന്നും സൂചനയുണ്ട്.

ഓലത്താന്നി, തിരുപുറം സ്വദേശികളികളില്‍ നിന്ന് കെടിഡിസി, ബവ്റിജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസില്‍ രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്. നായരുമാണ്. ഷാജു പാലിയോട് കഴിഞ്ഞ (2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശാല മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഈ രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യത ഏറെയാണ്.

ഓലത്താന്നി ശ്രീശൈലത്തില്‍ അരുണ്‍ എസ്. നായര്‍ക്കു കെടിഡിസിയില്‍ ജോലി വാഗ്ദാനം നല്‍കി 5 ലക്ഷം രൂപയും, തിരുപുറം മുള്ളുവിള സ്വദേശി അരുണില്‍നിന്ന് അനുജന്‍ ആദര്‍ശിന് ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തതായി രതീഷ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പണം വാങ്ങിയതു താനാണെന്നും എന്നാല്‍ ഇരുവരെയും ഫോണില്‍ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവ് ഇറങ്ങിയതായി അറിയിച്ചത് സരിത എസ്. നായരാണെന്നും പ്രതി കുറ്റസമ്മതം നടത്തി.

സരിത എസ്. നായര്‍ തങ്ങളെ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദസന്ദേശവും പരാതിക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലി നല്‍കാമെന്ന് കാണിച്ച് ഇരുവരില്‍ നിന്ന് പണം കൈപ്പറ്റിയത്.ഇരുവര്‍ക്കും പ്രതികള്‍ വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. രണ്ടാം പ്രതി ഷാജുവിനും മൂന്നാം പ്രതി സരിതയ്ക്കായും തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണെന്നാണ് പൊലീസിന്റെ നിലപാട്.

തൊഴില്‍ തട്ടിപ്പില്‍ സരിത എസ് നായര്‍ക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നുു. ആരോ?ഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്ന് സരിത ശബ്ദരേഖയില്‍ പറയുന്നു. രാഷ്ട്രീയക്കാരും ഉദ്യോ?ഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് കൂടി സരിത സമ്മതിക്കുന്നുണ്ട്. തൊഴില്‍ തട്ടിപ്പില്‍ സരിതയ്ക്കെതിരായ കേസില്‍ പൊലീസ് ഒളിച്ചുകളിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവരുന്നത്. ഇതോടെയാണ് അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

പിന്‍വാതില്‍ നിയമനങ്ങള്‍ വിവാദമായിരിക്കെയാണ് ഇടനിലക്കാരിയായ പ്രവര്‍ത്തിച്ച സരിതയുടെ വെളിപ്പെടുത്തല്‍. സരിത ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍സംഭാഷണത്തിലാണ് നിയമനത്തിലെ കള്ളക്കളി സമ്മതിക്കുന്നത്. ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ബെവ്ക്കോയിലെ ഒരു ഉദ്യോഗസ്ഥക്കും ഇടപാടില്‍ ബന്ധമുണ്ടെന്ന പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category