1 GBP = 102.10 INR                       

BREAKING NEWS

ഹിന്ദു എഡ്യുക്കേഷന്‍ ബോര്‍ഡ് യുകെയുടെ ആദ്യ വെബിനാര്‍ മെയ് എട്ടിന് നടക്കും; കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

ഹിന്ദു എഡ്യുക്കേഷന്‍ ബോര്‍ഡ് യുകെയുടെ ആദ്യ വെബിനാര്‍ മെയ് എട്ടിന് നടക്കും. യുകെയിലെ സ്‌കൂള്‍ എഡ്യുക്കേഷന്‍ സിസ്റ്റത്തെ കുറിച്ചും സ്റ്റാന്റിംഗ് അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ റിലീജിയസ് എഡ്യുക്കേഷന്‍ (SACRE), സ്‌കൂള്‍ ഗവര്‍ണര്‍മാരുടെയും സ്‌കൂള്‍ അസംബ്ലിയുടെയും റോളും വ്യക്തമാക്കുകയാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍  മാതാപിതാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

മെയ് എട്ടിന് രാവിലെ പത്തു മണി മുതല്‍ 11 മണി വരെയാണ് പരിപാടി. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്നതിനായി പുതുതായി രൂപീകരിച്ച ഈ ബോഡിയുടെ സെമിനാറില്‍ മാതാപിതാക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്‍സൈറ്റ് യുകെ രാജ്യവ്യാപകമായ നടത്തിയ പഠനത്തിന്റെയും സര്‍വേയുടെയും ഫലമാണ് ഹിന്ദു വിദ്യാഭ്യാസ ബോര്‍ഡ്. ഇതു സംബന്ധിച്ച് ഒരു ഡോക്യുമെന്റും പുറത്തിറക്കിയിരുന്നു. ഡോക്യുമെന്റ് ആവശ്യപ്പെട്ടാല്‍ നല്‍കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category