1 GBP = 102.10 INR                       

BREAKING NEWS

ദുഃഖമാചരിക്കാന്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചപ്പോഴും ഡിസൈന്‍ ഭംഗിയിലൂടെ കോടികള്‍ ചെലവഴിച്ച് രാജകൊട്ടാരത്തിലെ സ്ത്രീകള്‍; കുട്ടികളെ വീട്ടിലിരുത്തി കേയ്റ്റ് സംസ്‌കാരത്തിനെത്തിയത് ലക്ഷങ്ങള്‍ വിലയുള്ള വജ്രാഭരണങ്ങള്‍ അണിഞ്ഞ്

Britishmalayali
kz´wteJI³

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ ദുഃഖ സൂചകമായ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ രാജകുടുംബത്തിലെ സ്ത്രീകള്‍ പക്ഷെ, അവിടെയും ആഡംബരങ്ങളോടും ഫാഷനോടും ഉള്ള മോഹം കൈവെടിഞ്ഞില്ല. കറുത്ത വസ്ത്രത്തിലും പുതിയ പുതിയ ഫാഷന്‍ ഡിസൈനുകള്‍ എങ്ങനെ രൂപപ്പെടുത്താം എന്നതിന്റെ ഒരു ശില്‍പശാലയായിരുന്നു ഇന്നലെ നടന്ന ശവ സംസ്‌കാര ചടങ്ങുകള്‍ എന്ന് പറയാം. അതിമനോഹരമായ കറുത്ത വസ്ത്രത്തില്‍ കെയ്റ്റ് എത്തിയപ്പോള്‍ യൂജീനിയും സാറായുമൊന്നും ഒട്ടും പുറകോട്ട് പോയില്ല. വസ്ത്രവുമായി പൊരുത്തപ്പെട്ടു പോകുന്ന കറുത്ത ഹൈഹീലുമായായിരുന്നു ആന്‍ഡ്രൂ രാജകുമാരന്റെ ഭാര്യയായ സാറ എത്തിയത്.

1982- ഡയാന രാജകുമാരി അണിഞ്ഞിരുന്ന, പിന്നീട് 2017-ല്‍ രാജ്ഞിയുടെയും രാജകുമാരന്റെയും എഴുപതാം പിറന്നാളിന് താന്‍ തന്നെ അണിഞ്ഞതുമായ ജാപ്പനീസ് പവിഴത്തിന്റെ നെക്ക്ലേസും അണിഞ്ഞായിരുന്നു കെയ്റ്റ് എത്തിയത്. മുത്തുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡയാനാ രാജകുമാരിക്ക് പണ്ട് രാജ്ഞി നല്‍കിയ സമ്മാനമായിരുന്നു അത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം കഴിഞ്ഞയുടനെ ബ്രിട്ടന്‍ സന്ദര്‍ശിച്ച ഡച്ച് രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുക്കാനായിട്ടായിരുന്നു ഈ ആഭരണം ഡയാന ആദ്യമായി ധരിച്ചത്.

അതേസമയം ആന്‍ഡ്രൂ രാജകുമാരന്റെയും സാറയുടെയും മകളായ യൂജിനി രാജകുമാരി തന്റെ ഇരുണ്ട നിറമുള്ള മുടിയിഴകള്‍ തോളിനുമുകളില്‍ ഒതുക്കിവച്ച് ഏകദേശം 5690 പൗണ്ട് വിലവരുന്ന കറുത്ത കോട്ടുമിട്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. പിയാട്രീസ് രാജകുമാരിയും ഏറെ വിലക്കൂടിയ നീണ്ട കോളറുള്ള ജാക്കറ്റ് അണിഞ്ഞായിരുന്നു എത്തിയത്.

എന്നാല്‍, ഏറെ ശ്രദ്ധേയയാത് കേയ്റ്റ് രാജകുമാരി തന്നെയായിരുന്നു. ഫിലിപ്പ് രാജകുമാരന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം, മരണമടഞ്ഞ തന്റെ ഭര്‍തൃമാതാവ് ഡയാനാ രജകുമാരിയുടെ ഓര്‍മ്മ പുതുക്കാനും കെയ്റ്റിനു കഴിഞ്ഞു. മാത്രമല്ല, എലിസബത്ത് രാജ്ഞിയും നിരവധി തവണ ഈ നെക്ലെസ് അണിഞ്ഞിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ 1995-ലായിരുന്നു രാജ്ഞി ഇത് അവസാനമായി അണിഞ്ഞത്.

രാജ്ഞിക്ക് ജപ്പാന്‍ സര്‍ക്കാരില്‍ നിന്നും സമ്മാനമായി ലഭിച്ച ഈ മുത്തുഹാരം നിര്‍മ്മിച്ചിരിക്കുന്നത്, ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള സംസ്‌കരിച്ച മുത്തുകള്‍ കൊണ്ടാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഈ ആഭരണം രാജകുടുംബത്തിന്റെ പൊതുസ്വത്താണ്. മുത്തുകള്‍ കോര്‍ത്ത നാലു നിരകള്‍ക്ക് നടുവിലൂടെ രത്നത്തിന്റെ ഒരു ഇഴയുമിതിലുണ്ട്. അതിനൊപ്പം രാജ്ഞിയുടെ സ്വകാര്യ ശേഖരത്തിലുള്ള ബഹ്റെയിന്‍ പേള്‍ ഡയമണ്ട് ഇയര്‍ റിംഗ്സും കെയ്റ്റ് ധരിച്ചിരുന്നു.

രാജകുടുംബത്തിന് ഏറെ പ്രിയപ്പെട്ട മരുമകളാണ് കെയ്റ്റ്. ഫിലിപ്പ് രാജകുമാരനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കെയ്റ്റ് രാജ്ഞിയുടെയും ഓമനയായാണ് അറിയപ്പെടുന്നത്. താന്‍ തന്റെ മുത്തച്ഛനെ മനസ്സിലാക്കുവാന്‍ വര്‍ഷങ്ങള്‍ എടുത്തപ്പൊള്‍, കെയ്റ്റ് വളരെ വേഗം മുത്തച്ഛന്റെ മനസ്സില്‍ സ്ഥാനം പിടിച്ചെന്ന് ഒരിക്കല്‍ വില്യം പറഞ്ഞിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category