1 GBP = 102.00 INR                       

BREAKING NEWS

ഭാര്യയുടെ വിയോഗമറിയാതെ ഭര്‍ത്താവിന്റെ വിടവാങ്ങല്‍; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

Britishmalayali
kz´wteJI³

നാദാപുരം: ഗുജറാത്തില്‍ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അടുത്തടുത്ത ദിവസങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചു. ഗുജറാത്തില്‍ സ്ഥിരതാമസക്കാരായ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളുമാണ് അഹമ്മദാബാദില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് കാരിക്കുന്നേല്‍ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകന്‍ തോമസ്‌കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയര്‍ ക്ലാര്‍ക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്.

അഹമ്മദാബാദില്‍ വ്യാപാരിയായ തോമസ്‌കുട്ടി കോവിഡിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇവരുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജോഹാനെയും കോവിഡ് ബാധിച്ചെങ്കിലും രോഗം മാറിയിട്ടുണ്ട്. പെട്ടെന്നുണ്ടായ മൂന്ന് മരണങ്ങളില്‍ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബം. മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. ഇന്നലെയായിരുന്നു സ്മിതയുടെ വിയോഗം.

ഫിലിപ്പിന്റെയും മേരിയുടെയും മറ്റു മക്കള്‍: ഫാ. ജോമോന്‍ (സിഎംഐ, ഉത്തരാഖണ്ഡ്), ജിസി മോള്‍ എടക്കാട്ട്കുടിയില്‍ (കോതമംഗലം). മറ്റൊരു മരുമകള്‍: ജെറി. ഫിലിപ്പിന്റെ സഹോദരങ്ങള്‍: വര്‍ഗീസ്, ജോസഫ്, ആന്റണി (എല്‍ഐസി, താമരശ്ശേരി), ത്രേസ്യാമ്മ കാവില്‍ പുരയിടം, അന്നമ്മ പുതിയാമറ്റത്തില്‍. മേരിയുടെ സഹോദരങ്ങള്‍: വല്‍സമ്മ പാലാവയല്‍, പെണ്ണമ്മ (ചെമ്പ്ര), ജോസഫ് പുതിയാമറ്റത്തില്‍, പാപ്പച്ചന്‍ കാക്കവയല്‍, ജോണ്‍ (റിട്ട. എച്ച്എം, പൂതംപാറ എല്‍പി സ്‌കൂള്‍), ജോസ്, ലിസാമ്മ, സലിന്‍ (പുല്ലൂരാംപാറ), ജെയിന്‍ (വ്യാപാരി, വിലങ്ങാട്). മരിച്ച സ്മിത പത്തനംതിട്ട സ്വദേശി വര്‍ഗീസ് ചേടിയത്തിന്റെ മകളാണ്. അമ്മ: റോസാമ്മ വര്‍ഗീസ്. സഹോദരി: സ്മിനു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category