1 GBP = 102.00 INR                       

BREAKING NEWS

സനുമോഹന്‍ കര്‍ണ്ണാടകയില്‍ പിടിയിലായി; വലയിലായത് കാര്‍വാറില്‍ നിന്ന്;സനു പിടിയിലായത് കൊല്ലൂരില്‍ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്ന നിര്‍ണ്ണായക വിവരത്തിന് പിന്നാലെ; ഇന്ന് രാത്രിയോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും; വഴിത്തിരിവായത് ലോഡ്ജിലെ ജീവനക്കാരുടെ വെളിപ്പെടുത്തല്‍; വൈഗയുടെ മരണത്തിലെ ദൂരൂഹതകള്‍ നീക്കാന്‍ സനുവിന്റെ മൊഴികള്‍ക്കായി പൊലീസ്

Britishmalayali
kz´wteJI³

കര്‍ണ്ണാടക: ദുരൂഹസാഹചര്യത്തില്‍ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്‍ പൊലീസ് പിടിയില്‍. ഞായറാഴ്ച, കര്‍ണാടകയില്‍വച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്.ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിക്കും. മാര്‍ച്ച് 20ന് ആണു സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 സനു മോഹന്‍ കൊല്ലൂരില്‍ ഒരു സംഘം ആളുകളുമായി കൂടിക്കാഴ്ച നടത്തിയതായി നിര്‍ണ്ണായക വിവരം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്്താല്‍ സനുവിലേക്ക് എളുപ്പം എത്തിച്ചേരാനാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. ഇതിനിടയിലാണ് സനു പിടിയിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഈ സാഹചര്യത്തിലാണ് ഒരു സംഘം ആളുകളുമായി നടത്തിയ കൂടിക്കാഴ്ച സംശയം ഉയര്‍ത്തുന്നത്. കൊല്ലൂരില്‍ സനു മോഹന്‍ താമസിച്ച ഹോട്ടലില്‍നിന്ന് 200 മീറ്റര്‍ മാറി കുടജാദ്രി റോഡിലെ ജംക്ഷനില്‍ റോഡരികില്‍ ഏറെ നേരം ഈ സംഘവുമായി സംസാരിച്ചു നിന്ന ശേഷം ഇയാള്‍ അവിടെനിന്ന് ഓട്ടോയില്‍ കയറി പോയതായും അല്‍പസമയത്തിനു ശേഷം തിരിച്ചെത്തിയതായുമാണു വിവരം. സനു മോഹനുമായി സംസാരിച്ച സംഘം ആരാണ്, അവര്‍ക്ക് ഇയാളുമായി എന്താണു ബന്ധം, ഇവരുമായി സംസാരിച്ച ശേഷം സനു മോഹന്‍ ഓട്ടോയില്‍ എവിടേക്കാണു പോയത് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category