1 GBP = 102.00 INR                       

BREAKING NEWS

ഏഴു പതിറ്റാണ്ടിനിടയില്‍ ഭര്‍ത്താ വില്ലാത്ത ആദ്യ ജന്മദിനം; വിധവയായ എലിസബത്ത് രാജ്ഞി ആഘോഷങ്ങള്‍ ഇല്ലാതെ 95ലേക്ക്; പ്രിന്‍സ് ഫിലിപ്പിന്റെ ലെഗസി ഏറ്റെടുക്കാന്‍ ഒരുങ്ങി വില്യമിന്റെ ഭാര്യ കേയ്റ്റ് മിഡില്‍ടണ്‍

Britishmalayali
kz´wteJI³

ഴുപത്തി മൂന്ന് വര്‍ഷത്തിലധികം ഒന്നിച്ചാഘോഷിച്ച ജന്മദിനം ആഘോഷിക്കാന്‍ തന്റെ കൂടെയുണ്ടായിരുന്ന പ്രിയതമന്റെ വേര്‍പാടിന്റെ വേദന മാറു മുന്‍പേ എലിസബത്ത് രാജ്ഞിയുടെ മറ്റൊരു ജന്മദിനം കൂടി വന്നെത്തുമയാണ്. വരുന്ന ബുധനാഴ്ച്ച രാജ്ഞി തന്റെ 95 -മത് ജന്മദിനത്തെ സ്വാഗതം ചെയ്യുന്നത് ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മകളുമായിട്ടായിരിക്കും. ആ ഏകാന്തതയെ ഭഞ്ജിക്കാന്‍ കൊട്ടാരത്തിലെ ഏതാനും ചില സേവകര്‍ മാത്രം കൂടെയുണ്ടാകും.

ഫിലിപ്പ് രാജകുമാരനില്ലാത്തെ ജീവിതവുമായി രാജ്ഞി പൊരുത്തപ്പെട്ടു വരികയാണെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിധി കൈയ്യില്‍ കരുതിവച്ചത് അനുഭവിക്കുവാന്‍ രാജ്ഞി മാനസികമായി തയ്യാറായി കഴിഞ്ഞുവത്രെ. ഒരു കര്‍മ്മയോഗിയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ പാത പിന്തുടര്‍ന്ന് ഇനിയുള്ള തന്റെ കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുവാന്‍ രാജ്ഞി ഒരുങ്ങിക്കഴിഞ്ഞു. വിന്‍ഡ്സര്‍ കാസിലിനകത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ടയിടമായ ഫ്രോഗ്മൊറില്‍ രാജ്ഞി കുറേയേറെ സമയം ചെലവഴിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇതിനടുത്താണ് ഹാരി താമസിക്കുന്ന ഫ്രോഗ്മോര്‍ കോട്ടേജ്. നേരത്തേ ഹാരിയും മേഗനും അവിടെ താമസിച്ചിരുന്നപ്പോള്‍, പ്രഭാത സവാരിക്കിടയില്‍ സുപ്രഭാതം ആശംസിക്കുവാന്‍ രാജ്ഞി ഇടക്കൊക്കെ അവിടെ കയറാറുണ്ടായിരുന്നു. ഇന്നലെ ഫ്രോഗ്മോറിന്റെ ഏകാന്തതയില്‍ പ്രിയതമന്റെ ഓര്‍മ്മകളേയും താലോലിച്ച് ഏറെ നേരം രാജ്ഞി ചെലവഴിച്ചതായി കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ദേശീയ ദുഃഖാചരണം ഇന്നലെത്തോടെ അവസാനിച്ചെങ്കിലും, രാജകുടുംബത്തിലെ ഔദ്യോഗിക ദുഃഖാചരണം വരുന്ന വ്യാഴാഴ്ച്ചവരെ തുടരും.

ഫിലിപ്പ് രാജകുമാരന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കെയ്റ്റ് രാജകുമാരി
ചിലര്‍ മഹാന്മാരായി ജനിക്കുമ്പോള്‍, മറ്റുചിലരുടെ പ്രവര്‍ത്തികളാണ് അവര്‍ക്ക് മാഹാത്മ്യം നേടിക്കൊടുക്കുന്നത് എന്ന് ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടാമത്തേതാണ് ഫിലിപ്പ് രാജകുമാരന്‍. ഗ്രീക്ക് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പിന് പക്ഷെ ജന്മനാ അവകാശപ്പെട്ട പദവികളെല്ലാം ജനനം മുതല്‍ തന്നെ നിഷേധിക്കപ്പെടുകയായിരുന്നു. കലാപത്തില്സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവിന്റെ അനന്തിരവന് വെറും രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ നാടുവിട്ടുപോകേണ്ടി വന്നു.

ജീവന്‍ ഭയന്ന് പലയിടങ്ങളിലായി മാറിമാറി നടക്കുന്ന പിതാവ്, മാനസിക സമ്മര്‍ദ്ദത്താല്‍ മനോനില തെറ്റി ഭ്രാന്താശുപത്രിയില്‍ അഭയം പ്രാപിച്ച മാതാവ്. ആരും, ഒരു പേടിസ്വപ്നമായി പോലും കാണാന്‍ ആഗ്രഹിക്കാത്ത ബാല്യത്തിന്റെ കടുത്ത വെല്ലുവിളികള്‍ക്ക് മുന്നിലും തളരാതെ, തകരാതെ പോരാടിയ യുദ്ധവീര്യം. പോരാട്ടവീര്യം അലിഞ്ഞുചേര്‍ന്ന ക്ഷത്രിയ രക്തം ഫിലിപ്പിനെ എത്തിച്ചത് ബ്രിട്ടീഷ് നേവിയില്‍. നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കുന്ന നിരവധി നടപടികളിലൂടെ ശ്രദ്ധേയനായ ഈ യുവനാവികള്‍ പിന്നീട് ആ സിംഹാസനം വാണരുളുന്ന രാജ്ഞിയുടെ എല്ലാമെല്ലാമായി മാറി.

നിരവധി വിവാഹമോചനങ്ങളുടെയും വിവാഹേതര ബന്ധങ്ങളുടെയും കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തില്‍, തീര്‍ത്തും വ്യത്യസ്തനായിരുന്നു ഫിലിപ്പ് രാജകുമാരന്‍. ഏറ്റവുമധികം ഒരു ബ്രിട്ടീഷ് ഭരണാധികാരിയുടേ ജീവിത പങ്കാളിയായി ഇരുന്ന വ്യക്തി എന്ന ബഹുമതി നേടിയ ഫിലിപ്പ് എന്നും തങ്ങ്റ്റെ ജീവിതപങ്കാളിയോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. മാത്രമല്ല, തന്റെ സ്ഥാനത്തിന്റെ വിലയും നിലയും തിരിച്ചറിഞ്ഞു മാത്രം പെരുമാറിയിരുന്ന രാജകുമാരന്‍, ആ കുടുംബത്തിന് നേടിക്കൊടുത്തത് സത്പേരുമാത്രമായിരുന്നു.

ആ പാരമ്പര്യം നിലനിര്‍ത്താന്‍ ഇനി കഴിയുക കെയ്റ്റ് രാജകുമാരിക്കായിരിക്കുമെന്ന് പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സാറാ വൈന്‍ പറയുന്നു. ബുദ്ധിമതിയും, ദീര്‍ഘവീക്ഷണവും വിശാല മനസ്‌കതയുമുള്ള കെയ്റ്റ് രാജകുമാരി, ഫിലിപ്പ് രാജകുമാരനെ പോലെ കുടുംബത്തിന് ഏറെ സത്കീര്‍ത്തി സംഭാവന ചെയ്യുമെന്ന് അവര്‍ പറയുന്നു. 20 വര്‍ഷം മുന്‍പ് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ വെച്ച് വില്യം രാജകുമാരന്റെ മനസ്സില്‍ കുടികയറിയ ആ സുന്ദരി ഇന്ന് പക്വതയാര്‍ജ്ജിച്ച ഭാര്യയായും അമ്മയായും ഒക്കെ വളര്‍ന്നിരിക്കുന്നു.

അതിനുപുറമെ, അവര്‍ ഇന്നൊരു പ്രഭഷക, സാമൂഹ്യ പ്രവര്‍ത്തക എന്ന രീതിയിലൊക്ക പരിചയ സമ്പന്നയായിരിക്കുന്നു. ശനിയാഴ്ച്ച ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ കെയ്റ്റിന്റെ സാന്നിദ്ധ്യം അവര്‍ എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്ന സത്യം വിളിച്ചോതുന്നു. വിവാദ അഭിമുഖത്തില്‍ തന്റെ പേര് വലിച്ചിഴച്ചെങ്കില്‍ കൂടി അതിന്റെ പ്രതികാരമൊന്നും പ്രദര്‍ശിപ്പിക്കാതെ തികച്ചും സാധാരണ നിലയില്‍ അവര്‍ ഹാരിയുമായി സംവേദിക്കുന്നത് കണ്ടിരുന്നു. മാത്രമല്ല, തമ്മില്‍ അടിച്ചുനില്‍ക്കുന്ന സഹോദരന്മാര്‍ക്കിടയില്‍ ഐക്യം കൊണ്ടുവരാനും അവര്‍ തന്നെയായിരുന്നു മുന്‍കൈ എടുത്തത്.

വില്യമും ഹാരിയും അടുത്തുവന്നപ്പോള്‍, തന്ത്രപൂര്‍വ്വം അവരില്‍ നിന്നും അകന്നു മാറി സഹോദരന്മാര്‍ക്ക് ഉള്ളുതുറന്ന് സംസാരിക്കുവാന്‍ വഴിയൊരുക്കിയ കെയ്റ്റിന്റെ നടപടി, ആ രംഗം ടി വിയില്‍ കണ്ട ബ്രിട്ടീഷുകാരുടെ മുഴുവനും കൈയ്യടി നേടിക്കൊടുത്തു. ബ്രിട്ടീഷ് രാഷ്ട്രതലവന്റെ ജീവിത പങ്കാളിയാകാന്‍ തികച്ചും അനുയോജ്യയാണെന്ന് കെയ്റ്റ് തെളിയിക്കുകയായിരുന്നു. ഫിലിപ്പിന് ശേഷം ഏറ്റവും കാലം ജീവിതപങ്കാളിയാകുന്ന ആള്‍ കെയ്റ്റ് ആയിരിക്കും എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category