1 GBP = 102.00 INR                       

BREAKING NEWS

പ്രിന്‍സ് ഫിലിപ്പിന്റെ മരണവും മെഗ്സിറ്റും കഴിഞ്ഞതോടെ ഇനി എന്താണ് രാജകുടുംബത്തിന്റെ ഭാവി? ഭാവി ഭരണാധികാരികളായ ചാള്‍സും വില്യമും രാജകുടുംബാംഗങ്ങളുടെ യോഗം വിളിക്കുന്നു

Britishmalayali
kz´wteJI³

ളര്‍ന്ന് പടര്‍ന്ന് പന്തലിച്ച ഒരു വടവൃക്ഷം കടപുഴകി വീഴുമ്പോള്‍, അതിന്റെ ചുറ്റുമായി ഉള്ള പരിസ്ഥിതിയേയും അത് ബാധിക്കും. ഏഴു പതിറ്റാണ്ടിലധികമായി ബ്രിട്ടീഷ് രാജകുടുംബത്തിനകത്ത് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച ഒരു വടവൃക്ഷമായിരുന്നു ഫിലിപ്പ് രാജകുമാരന്‍. ഭര്‍ത്താവായും, അച്ഛനായും മുത്തച്ഛനായും, മുതുമുത്തച്ഛനായുമൊക്കെ, തനിക്ക് ചുറ്റും സ്നേഹത്തിന്റെ തണല്‍ വിരിച്ച് തലയുയര്‍ത്തിനിന്ന ഒരു വടവൃക്ഷം. അത് ഇന്നില്ല. നികത്താന്‍ ആകാത്ത വിടവാണ് ആ മരണം രാജകുടുംബത്തിന് സമാനിച്ചത്.

ആ യുഗപുരുഷന്റെ ഭാവിക്ക് ശേഷമുള്ള രാജകുടുംബത്തിന്റെ കാര്യങ്ങള്‍ ആലോചിക്കുവാന്‍, ഭാവി ഭരണകര്‍ത്താക്കളായ ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും കുടുംബാംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാജകുടുംബാംഗങ്ങള്‍ എന്ന നിലയില്‍, ഏല്‍പിച്ചിരിക്കുന്ന ചുമതലകള്‍ നിറവേറ്റുന്ന അംഗങ്ങളായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. ഭാവിയില്‍ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങള്‍ ഇതില്‍ വിശദമായി ചര്‍ച്ച ചെയ്യും. രാജ്ഞിയുമൊത്ത് ആലോചിച്ചതിനു ശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഫിലിപ്പ് രാജകുമാരന്‍ നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇനി ഈ സ്ഥാനം അടുത്ത അവകാശിയിലേക്ക് കൈമാറണം. ആരൊക്കെയായിരിക്കണം ഇക്കാര്യത്തില്‍ ഫിലിപ്പ് രാജകുമാരന്റെ അവകാശികള്‍ എന്ന് തീരുമാനിക്കേണ്ടതുണ്ട്. ഹാരിയും മേഗനും രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകള്‍ ഒഴിഞ്ഞതോടെ ഇത്തരം ചുമതലകള്‍ ഏല്‍പ്പിക്കാവുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണത്തിലും കുറവുവന്നു. രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക ചുമതലകളും വ്യക്തിപരമായ ചുമതലകളും ഇഴചേര്‍ന്ന് കിടക്കുന്നതിനാല്‍ അവയെ വേര്‍തിരിച്ചു കാണാനാവില്ല.

അധികം താമസിയാതെ രാജാവായി ചുമതല ഏറ്റെടുക്കും എന്ന് വിശ്വസിക്കപ്പെടുന്ന ചാള്‍സ് തന്നെയായിരിക്കും കാര്യങ്ങള്‍ അവതരിപ്പിക്കുക. കാരണം, ഇപ്പോള്‍ വരുന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ ബാധിക്കും. ചാള്‍സ് രാജകുമാരന് പ്രധാന നയരൂപീകരണങ്ങളിലെല്ലാം അടുത്ത അവകാശി വില്യമും പങ്കെടുക്കണമെന്ന് നിരബന്ധമുണ്ട്. അതേസമയം ഹാരിയും മേഗനും ഒഴിച്ചിട്ട ഒഴിവിലേക്ക് എഡ്വേര്‍ഡ് രാജകുമാരനു സോഫിയും എത്തുമെന്നും വിശ്വസിക്കപ്പെടുന്നു. ഇനിമുതല്‍ അവര്‍ ധാരാളം ചുമതലകള്‍ അധികമായി വഹിക്കും എന്നാണ് കരുതപ്പെടുന്നത്.

അതുപോലെ ബാലപീഡകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിട്ടുമാറി നില്‍ക്കുന്ന ആന്‍ഡ്രൂ രാജകുമാരനും തിരിച്ചെത്തിയേക്കും. ആയിരക്കണക്കിന് രക്ഷാധികാരി സ്ഥാനങ്ങളും സൈനിക പദവികളുമാണ് ഫിലിപ്പ് രാജകുമാരനും ആന്‍ഡ്രൂ രാജകുമാരനും ഹാരിക്കും കൂടിയുള്ളത്. ഇക്കാര്യങ്ങളിലെല്ലാം പിന്‍ഗാമികളെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ചാള്‍സും വില്യമും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category