1 GBP = 102.00 INR                       

BREAKING NEWS

മുത്തച്ഛന്റെ സംസ്‌കാരം കഴിഞ്ഞ സ്ഥിതിക്ക് ഇനി പുറത്താക്കപ്പെട്ട രാജകുമാരന് എന്തു റോള്‍? ഹാരി ഇന്നു തന്നെ അമേരിക്കയിലേക്ക് പറക്കും; അവസാനമില്ലാതെ തര്‍ക്കങ്ങള്‍

Britishmalayali
kz´wteJI³

മുത്തച്ഛന്റെ ശവമടക്ക് കഴിഞ്ഞതോടെ കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരന്ഇനി ഏറെ പണികളൊന്നുമില്ല. ഇന്ന് പിതാവ് ചാള്‍സ് രാജകുമാരനോടൊപ്പം ഒരു സവാരിക്കിറങ്ങിയതിനു ശേഷം ഹാരി തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ സമീപത്തേക്ക് ഇന്നു തന്നെ തിരിച്ചു പറക്കുമെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ അറിയിക്കുന്നത്. കൊട്ടാരം വിട്ടിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് പിതാവും പുത്രനും നേരില്‍ കണ്ടുമുട്ടുന്നതും ഒരല്‍പം സമയം ഒന്നിച്ചു ചെലവഴിക്കുന്നതും. ഫിലിപ്പ് രാജകുമാരന് ജനങ്ങള്‍ സമര്‍പ്പിച്ച പുഷ്പാഞ്ജലികള്‍ നേരിട്ടു കാണുവാന്‍ അവര്‍ ഇരുവരും വിന്‍ഡ്സര്‍ എസ്റ്റേറ്റിലൂടെ ഒരുമിച്ച് നടക്കും.

10 മണിക്കൂര്‍ നീളുന്ന വിമാനയാത്ര ഒഴിവാക്കുവാന്‍ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ മേഗന് ബ്രിട്ടനിലെത്തി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല. ടെലിവിഷനിലായിരുന്നു മേഗന്‍ സംസ്‌കാര ചടങ്ങുകള്‍ വീക്ഷിച്ചിരുന്നത്. മാത്രമല്ല, തന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പ് പുഷ്പചക്രത്തോടൊപ്പം വയ്ക്കുവാന്‍ കൊടുത്തയയ്ക്കുകയും ചെയ്തിരുന്നു. സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചതിനു ശേഷം ഹാരി തന്റ്ഗെ സഹോദരന്‍ വില്യമുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പിതാവുമൊത്ത് അല്പനേരം സ്വകാര്യമായി ചെലവഴിക്കാന്‍ പോകുന്നത്.

വിവാദ അഭിമുഖത്തിനു ശേഷം ചാള്‍സും ഹാരിയുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. വംശീയ വെറി എന്ന ആരോപണം ഏറ്റവുമധികം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ചാള്‍സ് രാജകുമാരനെ ആയിരുന്നു. മത്രമല്ല, തന്റെ പിതാവ് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതെയാക്കി എന്നും ഹാരി ആരോപിച്ചിരുന്നു. സഹോദരന്മാര്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ കെയ്റ്റ് രാജകുമാരിയായിരുന്നു മുന്‍കൈ എടുത്തത്. മാത്രമല്ല, അവര്‍ ഇരുവരും ഒരുമിച്ചു വന്നപ്പോള്‍, അവരുടെ സ്വകാര്യതയിലിടപെടാതെ രാജകുമാരി തന്ത്രപൂര്‍വ്വം അവിടെനിന്നും മാറി അവര്‍ക്ക് ഇരുവര്‍ക്കും സ്വകാര്യ സംഭാഷണം നടത്താന്‍ വഴിയൊരുക്കുകയും ചെയ്തിരുന്നു.

അതേസമയം, മറ്റു പല ബന്ധുക്കളും ഹാരിയോട് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആന്നി രാജകുമാരി, എഡ്വേര്‍ഡ് രാജകുമാരന്‍, ഭാര്യ സോഫി എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പും പിന്‍പും ഹാരിയെ കണ്ട ഭാവം കൂടി നടിച്ചില്ല. ആന്‍ഡ്രൂ രാജകുമാരന്‍ മാത്രമാണ് ഹാരിക്കടുത്തെത്തി സുഖാന്വേഷണം നടത്തിയത്. രാജകുടുംബം വംശീയവെറിയെ സ്ഥാപനവത്ക്കരിച്ചു എന്ന ആരോപണം കുടുംബാംഗങ്ങളില്‍ പലര്‍ക്കും ഇനിയും ദഹിച്ചിട്ടില്ല.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായ പ്രാര്‍ത്ഥനാ പരിപാടികളില്‍ വില്യമും ഹാരിയും മുഖാമുഖമാണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. അതുപോലെ അന്ത്യയാത്രയെ അനുഗമിക്കുമ്പോഴും ഇരുവര്‍ക്കും ഇടയില്‍ ഇവരുടെ ബന്ധുവായ ഫിലിപ്പ് ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സഹോദരങ്ങള്‍ ഇരുവരും സംസാരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category