1 GBP = 102.00 INR                       

BREAKING NEWS

ഡ്രൈവറില്ലാതെ കാറില്‍ കൈയ്യും കെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വന്‍ തിരിച്ചടി; ടെല്‍സയുടെ ഡ്രൈവര്‍ ഇല്ലാ കാര്‍ മരക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ടു യാത്രക്കാരും വെന്തുമരിച്ചു; അമേരിക്കയെ ഞെട്ടിച്ച ദുരന്തം ചര്‍ച്ചയാക്കി ലോകം

Britishmalayali
kz´wteJI³

സാരഥിയില്ലാതെ, യോദ്ധാവിന്റെ ചിന്തകള്‍ മനസ്സിലാക്കി സഞ്ചരിക്കുന്ന യുദ്ധത്തേരുകളെ കുറിച്ച് നാം ഒരുപാട് പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്. അത്തരമൊരു കാര്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ മനുഷ്യന്‍ ശ്രമം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 1920 മുതല്‍ക്കാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റം എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഡ്രൈവര്‍ ഇല്ലാ വാഹനങ്ങളെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങുന്നതും അത് യാഥാര്‍ത്ഥ്യമാക്കുവാനുള്ള ഗവേഷണ പദ്ധതികള്‍ ആരംഭിക്കുന്നതും. എന്നാല്‍, ഇത്തരത്തിലുള്ള വാഹനമുപയോഗിച്ചുള്ള ആദ്യ പരീക്ഷണത്തിന് 1950 വരെ കാത്തുനില്‍ക്കേണ്ടതായി വന്നു.

മനുഷ്യരുടെ ഇടപെടലുകളില്ലാതെ, ചുറ്റുപാടുകള്‍ മനസ്സിലാക്കി സുരക്ഷിതമയി മുന്നോട്ടുപോകുന്ന വാഹനങ്ങളാണ് സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, ഡ്രൈവര്‍ലെസ് കാറുകള്‍ എന്നൊക്കെ അറിയപ്പെടുന്നത്. നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇത്തരത്തിലുള്ള വാഹനങ്ങളുടെ മാതൃകകള്‍ പരീക്ഷിച്ചിരുന്നു. ചിലത് അമ്പേ പരാജയമാണെങ്കിലും ചിലതെല്ലാം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിജയം നേടുകയുണ്ടായി. അത്തരത്തിലുള്ള ഒരു മോഡലായിരുന്നു ടെസ്ലയുടെ മോഡല്‍ എസ് എന്ന പൂര്‍ണ്ണമായും വൈദ്യൂതിയില്‍ ചലിക്കുന്ന കാര്‍.

ഹൂസ്റ്റണില്‍ ഈ മോഡലില്‍ പെട്ട ഒരു കാര്‍ മരക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിഅഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ശനിയാഴ്ച്ച പ്രാദേശിക സമയം രാത്രി 11:25 ന് കാള്‍ട്ടണ്‍ വുഡ്സിലായിരുന്നു സംഭവം നടന്നത്. അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് ആരും വാഹനം ഓടിച്ചിരുന്നില്ലെന്നും അത് ഓട്ടോമാറ്റിക് മോഡില്‍ ആയിരുന്നു എന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. ഒരു യാത്രക്കാരന്‍ കാറിന്റെ മുന്‍വശത്തുള്ള യാത്രക്കാരുടെ സീറ്റിലും മറ്റൊരാള്‍ പുറകിലെ സീറ്റിലും ഇരിക്കുകയായിരുന്നു.

അപകടമുണ്ടാകുന്ന സമയത്ത് വാഹനം അമിതവേഗത്തിലായിരുന്നു. ഒരു റോഡിന്റെ അവസാനത്തില്‍ വരുന്ന വളവ് വളയുന്നതിനിടെ, നിയന്ത്രണം വിട്ട് വഴിയരികിലെ മരക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു ഈ കാര്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏകദേശം 32,000 ഗാലണ്‍ വെള്ളം വേണ്ടിവന്നു ഈ കാറിലെ തീ അണയ്ക്കുവാന്‍. ബാറ്ററികള്‍ പിന്നെയും പിന്നെയും സ്പാര്‍ക്കിംഗ് തുടരുന്നതിനാല്‍, ഒരു സമയത്ത് ടെസ്ലാ കമ്പനി വിദഗ്ദരെ വിളിച്ച് അത് നിര്‍ത്തുവാനുള്ള ഉപദേശം തന്നെ തേടേണ്ടി വന്നു.

ടെസ്ല കാറുകള്‍ ഓട്ടോപൈലറ്റ് മോഡില്‍ ഉണ്ടായിരുന്നപ്പോള്‍ നടന്ന 23 അപകടങ്ങളെ കുറിച്ച് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ അന്വേഷിക്കുകയാണ്. സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ച് വഴി മനസ്സിലാക്കിയാണ് ഈ മോഡില്‍ വാഹനം ഓടുന്നത്. വഴിയിലുള്ള തടസങ്ങളേയും മറ്റു വാഹനങ്ങളേയും തിരിച്ചറിയാനും അത് ഒഴിവാക്കി പോകുവാനും ഇതിന് കഴിയും. അതേസമയം, ഓട്ടോപൈലറ്റിംഗ് സംവിധാനമുള്ള വാഹനങ്ങള്‍ മറ്റുവാഹനങ്ങളേക്കാള്‍ 10 ശതമാനം കുറവു മാത്രമാണ് അപകടത്തില്‍ പെടുന്നത് എന്ന് ടെസ്ലയുടെ സി ഇ ഒ എലണ്‍ മസ്‌ക് പറയുന്നു.

എന്നാല്‍, ടെസ്ല തങ്ങളുടെ വാഹനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ ഉപഭോക്താക്കളെ ഗിനിപ്പന്നികളെ പോലെ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് കഴിഞ്ഞ മാസം പറഞ്ഞത്. പൊതു നിരത്തുകളില്‍ ഉപയോഗിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ രൂപകല്‍പനയിലും അവയുടെ സാങ്കേതിക മികവിലും കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ 16 തവണയായിരുന്നു ടെസ്ലയുടെ പേര് പരാമര്‍ശിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category