1 GBP = 102.00 INR                       

BREAKING NEWS

കടലില്‍ നിറയെ മീനുണ്ട്; മീന്‍ പിടിക്കാന്‍ ആളെ കിട്ടാനില്ല; മലയാളികളെ തേടി യുകെയില്‍ നിന്നും തട്ടിപ്പിന്റെ വമ്പന്‍ ഓഫര്‍; 12 ലക്ഷം മുടക്കി സീ മെന്‍ വിസയിലെത്തി വഞ്ചിക്കപ്പെട്ട മലയാളികള്‍ അനവധി; മലയാളി യുവാവിന്റെ വാര്‍ത്ത പുറത്തു വന്നതോടെ തുറമുഖപട്ടണങ്ങളില്‍ നിന്നും ചതിയുടെ കഥ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ എത്തിയാല്‍ പിന്നെ ജീവിതം സ്വര്‍ഗ്ഗതുല്യമായി. കേരളത്തിലെ ഓരോ ശരാശരി ചെറുപ്പക്കാരുടെയും മോഹഭൂമിയായി മാറുകയാണ് ബ്രിട്ടന്‍. പണ്ട് ഈ സ്ഥാനം ഗള്‍ഫിന് ആയിരുന്നെങ്കില്‍ ആയിരക്കണക്കിന് നഴ്‌സുമാരും വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ ശേഷം പലവിധ മാര്‍ഗത്തില്‍ യുകെയില്‍ ചുവടു ഉറപ്പിച്ചവരും പ്രചരിപ്പിച്ച അര്‍ദ്ധ സത്യങ്ങളില്‍ മയങ്ങി എങ്ങനെയും യുകെയില്‍ എത്താന്‍ തയ്യാറെടുത്തു നടക്കുന്നത് ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ലക്ഷങ്ങളാണ്. കള്ള വിസയില്‍ എത്തിയാല്‍ പോലും അഭയാര്‍ത്ഥി വിസയൊക്കെ ലഭിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ വ്യാജ വിസയ്ക്കായി കിടപ്പാടം നഷ്ടപ്പെടുത്തി പോലും പണം നല്‍കാന്‍ ആളുകള്‍ തയ്യാറാണ്.

യുകെയില്‍ എത്തിയാല്‍ ഏതാനും വര്‍ഷത്തിനകം പൗരത്വം, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യസം, സൗജന്യ ആരോഗ്യം, ജോലി ഇല്ലെങ്കില്‍ പോലും ജീവിക്കാനായുള്ള സര്‍ക്കാരിന്റെ ബെനഫിറ്റ് പദ്ധതി, ഭാഗ്യമുണ്ടെങ്കില്‍ താമസിക്കാനായി സൗജന്യ കൗണ്‍സില്‍ ഫ്‌ലാറ്റുകള്‍ എന്നൊക്കെ നിറം പിടിപ്പിച്ച കഥകള്‍ കേട്ടാല്‍ ഏതു മലയാളിക്കാണ് കോരിത്തരിക്കാതിരിക്കുക. ഇങ്ങനെ എത്തിയ അനേകായിരങ്ങള്‍ ഇരഗതിയും പരഗതിയും കിട്ടാത്ത ആത്മാക്കളെ പോലെ യുകെയില്‍ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട് എന്നു പറഞ്ഞാലും ആരു വിശ്വസിക്കാനാണ് എന്നാണ് വ്യാജ വിസകളെ പറ്റി നാട്ടുകാരോട് പറഞ്ഞു മടുത്ത യുകെ മലയാളികള്‍ ചോദിക്കുന്നത്. 

ഇങ്ങനെ എത്തിയ വ്യാജവിസക്കാരില്‍ ഇതുവരെ കേള്‍ക്കാത്ത പുതിയൊരു വിസയെക്കുറിച്ചാണ് ഇപ്പോള്‍ ബ്രിട്ടീഷ് മലയാളിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സീ മെന്‍ വിസ അഥവാ മീന്‍ പിടുത്ത തൊഴിലാളി വിസക്കാണ് ഒരു വഴിയും കാണാത്തവര്‍ പണം മുടക്കുന്നത്. ഇതിനായി 12 ലക്ഷം രൂപ വരെ മുടക്കിയാണ് മലയാളികള്‍ യുകെയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം കേന്ദ്രമാക്കിയുള്ള ഒരു ഏജന്‍സിയാണ് ഇതിനായുള്ള വ്യാജ രേഖകള്‍ ഒപ്പിച്ചു മലയാളികളെ യുകെയില്‍ എത്തിക്കുന്നത്.
ഏതാനും വര്‍ഷമായി നടക്കുന്ന ഈ ഏര്‍പ്പാടിനെ കുറിച്ച് ഇപ്പോള്‍ വിവരം പുറത്തുവരാന്‍ കാരണം ഇന്നലെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തയാണ്. ലണ്ടന്‍ തെരുവില്‍ അക്രമികളുടെ അടിയേറ്റു വീണ മലയാളി യുവാവ് മല്‍സ്യ ബന്ധന വിസയിലാണ് യുകെയില്‍ എത്തിയത് എന്ന അന്വേഷണമാണ് തട്ടിപ്പിന്റെ ചൂണ്ട കൊരുക്കുന്ന മലയാളി ഏജന്‍സികളുടെ ഇരുണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാന്‍ കാരണമായത്.   

നാട്ടുകാരോട് പറയേണ്ടത് സ്റ്റുഡന്റ് വിസയെന്ന്, എയര്‍പോര്‍ട്ട് മുതല്‍ സംരക്ഷണം 
അത്യാവശ്യം പരിശീലനം ഒക്കെ നല്‍കിയാണ് കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധന വിസയില്‍ ആളെ ലണ്ടനിലേക്ക് കടത്തുന്നത്. ഇതിനായി എത്തുന്നവര്‍ പ്രധാനമായും തമ്പടിക്കുന്നത് ഈസ്റ്റ്‌ബോണ്‍, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലാണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തവര്‍ക്കും ഈ വിസ ലഭിക്കാന്‍ വലിയ പ്രയാസം ഇല്ലെന്നാണ് ഏജന്‍സികള്‍ തന്നെ നല്‍കുന്ന സൂചന. കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്തു നിന്നോ വിമാനം കയറുന്നത് മുതല്‍ ഏജന്റിന്റെ സംരക്ഷണ വലയത്തിലാണ് സീ മെന്‍ വിസക്കാര്‍.

ഹീത്രൂവില്‍ വിമാനം ഇറങ്ങിയാല്‍ ഇമ്മിഗ്രേഷന്‍ ഉദ്യേഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു ഇംഗ്ലീഷില്‍ മണിമണിയായി ഉത്തരം നല്‍കാന്‍ യുകെയിലെ എജന്റിന്റെ കയ്യിലും ഇംഗ്ലീഷ് ജീവനക്കാര്‍ തന്നെ ഉണ്ടെന്നാണ് ലഭ്യമായ സൂചന. അവര്‍ നല്‍കുന്ന യുകെയിലെ അഡ്രസ് പരിശോധിച്ച ശേഷം യുകെ ഇമ്മിഗ്രേഷന്‍ വിഭാഗവും ഹോം ഓഫിസ് ഉദ്യോഗസ്ഥരും സീ മെന്‍ വിസയില്‍ എത്തുന്നവരെ പുറത്തു കടക്കാന്‍ സഹായിക്കും. കാരണം ഇത് നിയമ ലംഘന മാര്‍ഗത്തില്‍ എത്തുന്ന വിസ അല്ലെന്നതിനാല്‍ തന്നെ.

ബ്രക്‌സിറ്റ് കൂടി വന്നതോടെ ബ്രിട്ടീഷ് കടലില്‍ മീന്‍ പിടിക്കാന്‍ ആളില്ലെന്നും അതിനാല്‍ വലിയ തോതില്‍ തൊഴില്‍ അവസരം ഉണ്ടെന്നുമൊക്കെയാണ് യുകെയില്‍ എത്താന്‍ കൊതിക്കുന്നവരോട് പറയുന്നത്. ഈസ്റ്റ്‌ബോണിലെ ഷൊറാം എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒട്ടേറെ മലയാളി യുവാക്കളാണ് എത്തിയിട്ടുള്ളത്. ഇവരൊക്കെ ഇപ്പോള്‍ ജീവിക്കാനായി വ്യാജ പേരിലും വിലാസത്തിലും ഒക്കെയാണ് താത്കാലിക ജോലികള്‍ ചെയ്യുന്നത്. എങ്ങനെയും യുകെയില്‍ എത്തിയ കടം വീട്ടുക മാത്രമാണ് ലക്ഷ്യം. 

കഴിയേണ്ടത് കടലില്‍, കരയില്‍ അനുവാദമുള്ളതു ഭക്ഷണം ശേഖരിക്കാന്‍ മാത്രം
സീമെന്‍ വിസയില്‍ എത്തുന്നവര്‍ കഴിയേണ്ടത് കടലില്‍ ആണെന്നാണ് ഈ വിസ അനുവദിക്കുമ്പോള്‍ പറയുന്നത്. ഭക്ഷണം ശേഖരിക്കാനും അത്യാവശ്യം കാര്യങ്ങള്‍ക്കും മാത്രമാണ് കരയില്‍ തങ്ങാന്‍ അനുവാദമുള്ളൂ. എന്നാല്‍ എജന്‍സികളുടെ കെണിയില്‍ പെട്ട് എത്തുന്നവരില്‍ പലരും ഇന്നേവരെ കടല്‍ കണ്ടിട്ടില്ലെന്നതാണ് വസ്തുത. ഗതികെട്ട അവസ്ഥയിലാകുന്നവര്‍ക്ക് സിആര്‍ബി അടക്കം വ്യാജമായി നല്‍കുന്ന ഏജന്‍സി ഈസ്റ്റ്‌ബോണ്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഒരു മലയാളിയുടെ തന്നെ നഴ്സിങ് ഏജന്‍സിയിലാണ് ഇവര്‍ക്ക് താല്‍ക്കാലിക ജോലി നല്‍കുന്നത്.

അറിയാത്ത തൊഴില്‍ പഠിച്ചെടുക്കുന്നത് വരെ എന്ന പേരില്‍ നഴ്സിങ് ഹോമുകളിലെ ജോലിക്കു ശമ്പളവും നല്‍കാറില്ലെന്നും പറയപ്പെടുന്നു. ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു ശമ്പളം നല്‍കിയാലും മിനിമം ശമ്പളത്തിന്റെ പാതി മാത്രമാണ് പലപ്പോഴും നല്‍കുകയത്രേ. കാരണം ബാങ്ക് അക്കൗണ്ടിലൂടെയല്ലാതെ കയ്യില്‍ നല്‍കുന്ന പണത്തിനു പ്രത്യേക കണക്കൊന്നും ഇല്ലാത്തതും ചെയ്യുന്ന തൊഴില്‍ അനധികൃതം ആണെന്നും അറിയുന്ന സീ മെന്‍ തൊഴിലാളി കിട്ടുന്നതും വാങ്ങി മിണ്ടാതെ പോകുകയാണ് പതിവ്. 

മല്‍സ്യ ബന്ധന ബോട്ടുകളില്‍ പരിശീലനം മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ 
തീര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും കടലില്‍ മല്‍സ്യബന്ധന പരിചയം ഉള്ളവരെയും ഒക്കെ തപ്പിപിടിച്ചാണ് സീ മെന്‍ വര്‍ക്ക് വിസയുടെ കാര്യം പറഞ്ഞു ഏജന്‍സികള്‍ തട്ടിപ്പിന്റെ ചൂണ്ട എറിയുന്നത്. താല്‍ക്കാലിക പരിശീലനത്തിന് മുംബൈയിലും മദ്രാസിലും ഒക്കെ മത്സ്യ ബന്ധന ബോട്ടുകളില്‍ സൗകര്യവും ഒരുക്കും. ഇത്തരത്തില്‍ കടലില്‍ വലയേറിയാന്‍ പരിശീലനം ലഭിച്ച ശേഷം യുകെയില്‍ എത്തുന്നവരില്‍ പലര്‍ക്കും ഒരു ദിവസം പോലും കടലില്‍ പോകാനായിട്ടില്ല എന്നും പറയപ്പെടുന്നു.

അതേസമയം ആഴ്ചയില്‍ 46 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു സീ മെന്‍ വാര്‍ഷിക ശമ്പളം ആയി 32850 പൗണ്ട് ശമ്പളം നേടാന്‍ അര്‍ഹനാണ്. ഇന്ത്യയില്‍ ഇത് 32 ലക്ഷം രൂപയോളം ആയി മാറുമ്പോള്‍ ആരും 12 ലക്ഷം ഏജന്‍സിക്കാരന് നല്‍കാന്‍ തയ്യാറായിപ്പോകും. ഷോര്‍ട്ടേജ് ഒക്ക്യൂപ്പേഷന്‍ ലിസ്റ്റില്‍ ഉള്ള തൊഴില്‍ എന്ന നിലയില്‍ വിസ ലഭിച്ചാല്‍ ജോലിയും ഉറപ്പെന്ന മട്ടിലാണ് വഞ്ചിക്കപ്പെടുന്നവര്‍ വിമാനം കയറുക.

എന്നാല്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷ് മല്‍സ്യ ബന്ധന വ്യവസായ രംഗത്ത് ഒരു തൊഴില്‍ കണ്ടെത്തുക എന്നത് അത്ര നിസാരമായ കാര്യവുമല്ല. വിസ കയ്യിലുണ്ടെങ്കില്‍ ജോലിയ്ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാമല്ലോ എന്നും ഇരപിടിയന്മാരായ ഏജന്‍സികള്‍ ആശ്വസിപ്പിക്കുകയും ചെയ്യും. തിരികെ നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏതു കഷ്ടപ്പാടിലും പിടിച്ചു നിന്നേ മതിയാകൂ എന്നാകുമ്പോള്‍ ഏജന്‍സിക്കാരന്‍ ഒപ്പിച്ചു നല്‍കുന്ന താല്‍ക്കാലിക ജോലികള്‍ ചെയ്യുക മാത്രമാണ് മീന്‍ പിടുത്ത ജോലിക്കെത്തുന്ന മലയാളിയുടെ മുന്നില്‍ തെളിയുന്ന ഏക രക്ഷാമാര്‍ഗം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category