1 GBP = 102.00 INR                       

BREAKING NEWS

ലക്ഷ്മി മിത്തലിനെയും ഹിന്ദുജ സഹോദരങ്ങളെയും മറികടക്കാന്‍ ബ്ലാക്ക്പൂളിലെ ഇന്ത്യന്‍ ബിസിനസുകാര്‍; അസ്ഡയടക്കം വാങ്ങിയ ഇന്ത്യന്‍ മുതലാളിമാര്‍ ഏറ്റവും ഒടുവില്‍ ഏറ്റെടുക്കുന്നത് കോഫീ ചെയിന്‍ കഫെ നീറോയെ

Britishmalayali
kz´wteJI³

റബിക്കഥകളെ വെല്ലുന്ന ജീവിതചരിത്രമാണ് ബ്രിട്ടനിലെ ശതകോടീശ്വരന്മാരായ ഇസ്സാ സഹോദരന്മാരുടേത്. 1960 കളില്‍ തുണിമില്ലിലെ ജോലി തേടിയെത്തിയ ഗുജറാത്ത് ബാറുച്ച് സ്വദേശികളായ വാലി ഇസ്സയുടെയും സുബൈദ ഇസ്സയുടെയും മക്കള്‍ മാനം മുട്ടെ വളര്‍ന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. ബ്ലാക്ബേണിലെ ഒരു സാധാരണ വീട്ടില്‍ ജനിച്ചുവളര്‍ന്ന സഹോദരന്മാര്‍ ഒരു പെട്രോള്‍ പമ്പ് വാടകയ്ക്ക് എടുത്ത് നടത്തിക്കൊണ്ടായിരുന്നു ബിസിനസ്സ് രംഗത്തേക്ക് പ്രവേശിക്കുന്നത്. അതൊരു ചരിത്ര പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായി മാറുമെന്ന് അന്ന് അവരും കരുതിയിരുന്നില്ല.

കഠിനമായ അദ്ധ്വാനവും, ബുദ്ധിപരമായ നീക്കങ്ങളും കൊണ്ട് അവര്‍ ഒരു പെട്രോള്‍ പമ്പ് സ്വന്തമായി വാങ്ങുവാനുള്ള പണം സമ്പാദിച്ചു. അവിടെ നിന്നു തുടങ്ങുകയാണ് യൂറോ ഗാരേജസ് എന്ന, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പെട്രോള്‍ പമ്പ് ശൃംഖലയുടെ കഥ. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ആരംഭിച്ച ആദ്യ പെട്രോള്‍ പമ്പ് ഇന്ന് ചെന്നു നില്‍ക്കുന്നത് പല യൂറോപ്യന്‍ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 500-ല്‍ അധികം പെട്രോള്‍ പമ്പുകളിലാണ്. അതിനിടയിലാണ് 2018 ഫെബ്രുവരിയില്‍ അമേരിക്കന്‍ കമ്പനിയായ ക്രോഗറിണ്ടെ 762 കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ ഏറ്റെടുത്തുകൊണ്ട് ഇസ്സ സഹോദരങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചത്.

പിന്നീട് 2020 ഒക്ടോബറില്‍ അമേരിക്കന്‍ ചില്ലറവില്പന രംഗത്തെ ഭീമന്മാരായ വാള്‍മാര്‍ട്ടില്‍ നിന്നും അസ്ഡയുടെ ഭൂരിഭാഗം ഓഹരികളും കരസ്ഥമാക്കിയതോടെ ഇവര്‍ വീണ്ടും തലക്കെട്ടുകളില്‍ ഇടംപിടിച്ചു. 2020-ല്‍ തന്നെ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നല്‍കുന്ന കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ എന്ന ബഹുമതിയും ഇവരെ തേടിയെത്തി. പിന്നീട് ഇവരുടെ ജന്മസ്ഥലമായ ബ്ലാക്ക്ബേണില്‍ ശതകോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന മോസ്‌കിന്റെ പേരിലായിരുന്നു ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതിനിടയില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ഇവരെ തേടിയെത്തിയിരുന്നു.

6.8 ബില്ല്യണ്‍ പൗണ്ടിന് അസ്ഡ കരസ്ഥമാക്കിയ ഇസ്സ സഹോദരന്മാര്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്ന കഫെ നീറോ ഏറ്റെടുക്കാന്‍ പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. മൊഹ്സിന്‍ ഇസ്സയു (49) സുബൈര്‍ ഇസ്സയും(48) 140 മില്ല്യണ്‍ പൗണ്ടിനാണ് ഇത് വാങ്ങുന്നത് എന്നാണ് സൂചന. ഒരു സ്വിസ്സ് ഇക്വിറ്റി സ്ഥാപനം വഴി മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നും വായ്പ എടുത്തിട്ടായിരിക്കും ഇവര്‍ ഇത് ഏറ്റെടുക്കുക.

ഏകദേശം 80 മില്യണ്‍ പൗണ്ടിനും 100 മില്യണ്‍ പൗണ്ടിനും ഇടയിലുള്ള തുകചെലവാക്കി കഴിഞ്ഞദിവസം ഫാസ്റ്റ്ഫുഡ് ചെയിനായ ലിയോണ്‍ സ്വന്തമാക്കിയ ഇസ്സാ സഹോദരന്മാര്‍ കാലമേറെയായി കഫേ നീറോയില്‍ കണ്ണുവച്ചിട്ട്. സ്ഥാപനങ്ങള്‍ വാങ്ങികൂട്ടുന്നതില്‍ വ്യാപൃതരായിരിക്കുന്ന സഹോദരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇടപാടാണ് ലിയോണ്‍ വാങ്ങിയത്. 1.5 ലക്ഷം പൗണ്ടിന് 2001-ല്‍ വാങ്ങിയ ഒരു പെട്രോള്‍ പമ്പില്‍ നിന്നും ബിസിനസ്സ് ആരംഭിച്ച ഈ സഹോദരന്മാരുടെ ഇപ്പോഴത്തെ ആസ്തി ഒന്‍പതു ബില്ല്യണ്‍ പൗണ്ടാണ്. ഇവരുടെ ഇ ജി ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 44,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം ഹെലികോപ്റ്ററിനൊപ്പം ബ്ലാക്ക്പൂള്‍ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു സ്വകാര്യ ജെറ്റ് വിമാനമുള്‍പ്പടെ നിരവധി ആഡംബര വാഹനങ്ങളുടെ ഉടമകള്‍ കൂടിയാണിവര്‍. ബ്രിട്ടനില്‍ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ഒന്നാണ് കഫേ നീറോയും. നിലവില്‍, ഷോപ്പുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്. ഇതുസംബന്ധിച്ച് കമ്പനി പണം നല്‍കാനുള്ളവരും, ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമകളും ഒരു തീരുമാനമെടുക്കാന്‍ ഇരിക്കെയാണ് ഇസ്സാ സഹോദരന്മാര്‍ ഇതു വാങ്ങുവാന്‍ ആഗ്രഹിക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ ആകെ തകര്‍ന്ന കഫേ നീറോ, രണ്ടാം ലോക്ക്ഡൗണോടെ ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലാത്ത നിലയിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടനില്‍ ആകമാനമായി 800-ല്‍ അധികം ഷോപ്പുകളുള്ള കഫേ നീറോയില്‍ ഏകദേശം 6000 ജീവനക്കാരുമുണ്ട്. കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുന്‍പ് വരെ കുതിച്ചുയരുകയായിരുന്നു ഈ ശൃംഖല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category