1 GBP = 102.00 INR                       

BREAKING NEWS

കണ്ണ് മുഴുവന്‍ ട്വന്റി 20യില്‍; പ്രതീക്ഷയും ആശങ്കയുമായി എറണാകുളത്തെ 14 മണ്ഡലങ്ങള്‍; ഇലക്ഷന്‍ പ്രവചനത്തില്‍ യുകെയിലെ എറണാകുളം ജില്ലക്കാരും പിന്നിലല്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ തരംഗമായി മാറുന്ന ട്വന്റി 20 മത്സര രംഗത്ത് കാലുറപ്പിക്കുന്ന എട്ടു മണ്ഡലങ്ങളാണ് എറണാകുളം ജില്ലയെ ത്രസിപ്പിക്കുന്ന മത്സര വേദിയാക്കി മാറ്റുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ശക്തമായ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ മാധ്യമങ്ങളും എന്നോര്‍മ്മിപ്പിച്ചു തിരഞ്ഞെടുപ്പ് വേളയില്‍ ട്വന്റി 20 എന്ന കൂട്ടായ്മക്ക് വേണ്ടി അധികം സംസാരിക്കാതിരുന്ന മാധ്യമങ്ങള്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കു നല്‍കുന്ന പ്രാധാന്യം ശക്തമായ സൂചനയാണ്.

ഒരു പക്ഷെ അവര്‍ മത്സരിച്ച പല മണ്ഡലങ്ങളിലും ശക്തമായ അടിയൊഴുക്ക് രൂപപ്പെടുത്താന്‍ അവരുടെ സാന്നിധ്യം കഴിഞ്ഞെന്നും വരാം. അല്‍പം വൈകി രംഗപ്രവേശം ചെയ്‌തെങ്കില്‍ പോലും ലോകമൊട്ടാകെ മലയാളി സമൂഹത്തില്‍ ട്വന്റി 20ക്കു മറ്റു രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ വീറും വാശിയുമുള്ള പ്രവര്‍ത്തന സംവിധാനം രൂപപ്പെടുന്നു എന്നതും കാഴ്ചകളിലെ പുതുമയാണ്. യുകെ മലയാളികള്‍ക്കിടയിലും ഈ മാറ്റം ഉണ്ടെന്നതാണ് ബ്രിട്ടീഷ് മലയാളി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവചന മത്സരം തെളിയിക്കുന്നത്.
ശക്തനായ രാഷ്ട്രീയ വിമര്‍ശകന്‍ എന്നറിയപ്പെടുന്ന സംവിധായകന്‍ ശ്രീനിവാസന്‍, ബിസിനസ് രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാനുഷിക മുഖമായി മാറിയിരിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരുടെയൊക്കെ തുറന്ന പിന്തുണ രാഷ്ട്രീയത്തിനുപരി ജനങ്ങളെ ഈ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമായിട്ടുണ്ട് എന്നാണ് പൊതു വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ എറണാകുളം ജില്ലാ മൊത്തമായി അട്ടിമറിക്ക് ഒരുങ്ങുകയാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഒരു സീറ്റില്‍ പോലും വിജയിച്ചില്ലെങ്കിലും ട്വന്റി 20 ന്യായമായ വോട്ടു പിടിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ നല്ല ഭാവിക്കു ഗുണം ചെയ്യും എന്നതും ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുകയാണ്. ജില്ലയിലെ ഈ അപൂര്‍വ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു മുന്നണി പ്രതീക്ഷയും വലതു മുന്നണി ആശങ്കയും ആണ് പങ്കുവയ്ക്കുന്നത് എന്നതും രഹസ്യമല്ല. 

എറണാകുളം ജില്ലയില്‍ ട്വന്റി 20 ശക്തമായ സാന്നിധ്യമായ കുന്നത്തുനാട്, കോതമംഗലം, പേയ്മെന്റ് സീറ്റെന്ന വിവാദമുയര്‍ത്തി പിറവം സീറ്റില്‍ മത്സരിക്കാന്‍ എത്തിയ സിന്ധുമോള്‍ ജേക്കബ്ബ്, നിലവിലെ നിയമസഭയില്‍ തിളങ്ങിയ യുവ എംഎല്‍എ സ്വരാജിന്റെ തൃപ്പൂണിത്തുറ മണ്ഡലം, സാധാരണക്കാരെന്ന പരിവേഷത്തോടെ മത്സരിക്കുന്ന നിലവിലെ എംഎല്‍എമാരായ മൂവാറ്റുപുഴയിലെ എല്‍ദോ എബ്രഹാം, പെരുമ്പാവൂരിലെ എല്‍ദോസ് കുന്നപ്പള്ളി, ജനകീയ എംഎല്‍എ എന്നറിയപ്പെടുന്ന അങ്കമാലിയിലെ എംഎല്‍എ റോജി ജോണ്‍, പറവൂരിലെ വി ഡി സതീശന്‍, ആലുവയിലെ അന്‍വര്‍ സാദത്ത്, കൊച്ചിയിലെ കെ ജെ മാക്‌സി, എറണാകുളത്തെ ടി ജെ വിനോദ്, തൃക്കാക്കരയിലെ പിടി തോമസ്, തലയെടുപ്പോടെ മത്സരിക്കാന്‍ എത്തിയ കളമശേരിയിലെ പി രാജീവ്, യുവ സാന്നിധ്യം ഏറ്റുമുട്ടുന്ന വൈപ്പിന്‍ എന്നിവരൊക്കെയാണ് എറണാകുളത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നത്. ജില്ലയിലെ 14 സീറ്റുകളില്‍ 12 എണ്ണത്തിലും നിലവിലെ എംഎല്‍എമാര്‍ തന്നെ മത്സരത്തിന് എത്തുന്നു എന്നത് വീറും വാശിയും വര്‍ധിപ്പിക്കുകയാണ്. 
ഇവര്‍ മുഴുവന്‍ വീണ്ടും ജയിച്ചു കയറുമോ എന്ന ചോദ്യത്തിന് മുന്നില്‍ വൈപ്പിനും കളമശ്ശേരിയും മാത്രമാണ് പുതുമുഖ സ്ഥാനാര്‍ത്ഥികളിലൂടെ ശ്രദ്ധ നേടുന്നത്. വൈപ്പിനില്‍ തുടര്‍ച്ചയായി ജയിച്ചു എന്ന ''കുറ്റം'' മൂലം ശര്‍മ്മയ്ക്കു സിപിഎം സീറ്റ് നല്‍കാതിരുന്നപ്പോള്‍ പാലാരിവട്ടം പാലം കുപ്രസിദ്ധി നല്‍കിയ ഇബ്രാഹിം കുഞ്ഞിനു മുസ്ലിം ലീഗും സീറ്റ് നല്‍കിയില്ല. ഇതാണ് എറണാകുളം ജില്ലയിലെ പൊതു സ്ഥിതിയെങ്കില്‍ ഈ മണ്ഡലങ്ങളില്‍ ആരൊക്കെ ജയിക്കും എന്ന് പറയുക അത്ര വിഷമമാണോ? ഇവിടെയാണ് കുരുക്ക് മുറുകുന്നത്. സംസ്ഥാനത്തെ പൊതു രാഷ്ട്രീയ മനോനിലയോടു ജില്ലയിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കും എന്നതിന് ഒരു സൂചനയുമില്ല. എങ്കില്‍ യുകെ മലയാളികള്‍ക്ക് എന്തെങ്കിലും സൂചന നല്‍കാനുണ്ടോ എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ചോദിക്കാനുള്ളത്. ഇതിനോട് മികച്ച രീതിയിലാണ് പ്രവചന മത്സരത്തിലെ പ്രതികരണം. 

ഓരോ ജില്ലയിലും സീറ്റുകള്‍ കൃത്യമായി ഓരോ മുന്നണിയും നേടുന്നതും മുന്നണിക്ക് പുറത്തുള്ളവരുടെ വിജയ സാധ്യതയും പ്രവചിക്കാന്‍ കഴിയുന്ന 14 ജില്ലകളുടെയും പ്രവചനം നടത്തുന്ന ഓരോരുത്തര്‍ക്ക് എന്ന നിലയില്‍ 14 പേര്‍ക്കും ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഒരാള്‍ തന്നെ 14 ജില്ലയുടെയും ഫലം കൃത്യമാക്കിയാല്‍ ആ വ്യക്തിക്കു തന്നെ 14 ക്യാഷ് വൗച്ചര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു ജില്ലയാണ് ശരിയായി വരുന്നതെങ്കില്‍ ഒരു ക്യാഷ് വൗച്ചറിന് ആയിരിക്കും അര്‍ഹത. ഒരാള്‍ക്ക് ഒരു മത്സര ലിങ്ക് മാത്രമാണ് അയക്കാന്‍ അനുമതിയുള്ളൂ.

ജില്ലാ തല മത്സരത്തിലും കൂടുതല്‍ പേര് ശരിയുത്തരം അയച്ചാലും നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരുവനന്തപുരത്തെ 14 സീറ്റില്‍ ഓരോ മുന്നണിയും എത്ര വീതം കരസ്ഥമാക്കും എന്നാണ് പ്രവചിക്കേണ്ടത്. ഉദാഹരണമായി ഇടതു മുന്നണി അഞ്ചും വലതു മുന്നണി അഞ്ചും എന്‍ഡിഎ പക്ഷം മൂന്നും മറ്റുള്ളവര്‍ ഒന്നും എന്ന മട്ടിലാകും പ്രവചനം നടത്തേണ്ടത്.

ഇതേ ഫോര്‍മാറ്റില്‍ തന്നെ കൊല്ലം ജില്ലയിലെ 11 സീറ്റുകള്‍, പത്തനംതിട്ടയിലെ അഞ്ചു സീറ്റുകള്‍, ആലപ്പുഴയിലെയും കോട്ടയത്തെയും ഒന്‍പതു സീറ്റുകള്‍, ഇടുക്കിയിലെ അഞ്ചു സീറ്റുകള്‍, എറണാകുളത്തെ 14 സീറ്റുകള്‍, തൃശൂരിലെ 13 സീറ്റുകള്‍, പാലക്കാട്ടെ 12 സീറ്റുകള്‍, മലപ്പുറത്തെ 16 സീറ്റുകള്‍, കോഴിക്കോട്ടെ 13 സീറ്റുകള്‍, വയനാട്ടെ മൂന്നു സീറ്റുകള്‍, കണ്ണൂരിലെ 11 സീറ്റുകള്‍, കാസര്‍ഗോട്ടെ അഞ്ചു സീറ്റുകള്‍ എന്നിവയിലെയും ഫലപ്രവചനം നടത്താം. 

ഇത്തരത്തില്‍ സംസ്ഥാന തലവും ജില്ലാ തലവുമായി 15 വിജയികളെ കണ്ടെത്തിയ ശേഷം പ്രോത്സാഹന സമ്മാനമായി 35 പേര്‍ക്ക് കൂടി അവസരം ഉണ്ടാകും. ഇത് കൂടുതല്‍ ശരിയുത്തരം അയച്ചവരില്‍ നിന്നാകും കണ്ടെത്തുക. ഇതോടെ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനുള്ള അവസരമാണ് ഈ വിഷുദിനത്തില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം വരെ ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാം.

വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഈ മത്സരം സ്‌പോണ്‍സര്‍ ചെയ്യാന്‍ എത്തിയതോടെ ആകെ ആയിരത്തിലേറെ പൗണ്ടിന്റെ സമ്മാനമാണ് ഈ പ്രവചന മത്സരം വഴി യുകെ മലയാളികളെ തേടി എത്തുന്നത്. ഒന്നാം സമ്മാനമായി 101 പൗണ്ട് നല്‍കുന്നതിനൊപ്പം കൃത്യ പ്രവചനം നടത്തുന്ന വനിതകളില്‍ ഒരാള്‍ക്ക് കൂടി 101 പൗണ്ട് നല്‍കും എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category