1 GBP = 102.00 INR                       

BREAKING NEWS

രോഗിയായ ഭര്‍ത്താവിനും മക്കള്‍ക്കുമായി മാറ്റി വച്ച ജീവിതം; ആ ജീവിതത്തെ കാന്‍സര്‍ കാര്‍ന്നു തിന്നാല്‍ എന്തു ചെയ്യും? ആശയും കുടുംബവും പ്രതീക്ഷയോടെ നിങ്ങള്‍ക്കു മുന്നില്‍

Britishmalayali
അജിമോന്‍ ഇടക്കര

കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്ന് പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് 37 വയസ് മാത്രം പ്രായമുള്ള ആശ. പ്രീഡിഗ്രി വിദ്യാഭ്യാസം ഉള്ള ആശ ക്ഷേമ നിധി ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ ഒരു വര്‍ഷം മുന്‍പ് വരെ താത്കാലിക ജോലി ചെയ്തു വന്നിരുന്നു. വിവാഹശേഷം വളരെ വൈകി ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ ആവശ്യത്തിന് തൂക്കം ഉണ്ടായിരുന്നില്ല. പിന്നീട് വളരുന്തോറും അടുപ്പിച്ചടുപ്പിച്ച് ഉണ്ടാകുന്ന ഛര്‍ദ്ദിയും ഒഴിച്ചിലും ഗൗരവമായി വന്നപ്പോള്‍ നടത്തിയ പരിശോധനകളില്‍ നിന്ന് കുട്ടികള്‍ക്ക് ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം ഏറ്റക്കുറച്ചിലുകള്‍ ഉണ്ട് എന്നു കണ്ടുപിടിക്കപ്പെടുകയും അന്നുമുതല്‍ സ്റ്റീറോയ്ഡ് ചികിത്സയിലുമാണ്.

ഒന്നര വര്‍ഷം മുന്‍പ് മരിച്ചു പോയ മനോരോഗമുണ്ടായിരുന്ന അമ്മായിയമ്മയും രോഗികളായ കുട്ടികളും വീട്ടിലുണ്ടായിരുന്നത് കൊണ്ട് ജോലിക്കു പോകുവാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും അടുത്തുള്ള പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാന്‍ അവധിയില്‍ പോകുമ്പോള്‍ പോസ്റ്റ് വുമണ്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കാലിത്തീറ്റ ഏജന്‍സിയുടെ വാഹന ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് തോമസ് രണ്ട് വര്‍ഷം ആയി മാനസിക വൈകല്യങ്ങള്‍ കാണിച്ചു തുടങ്ങുകയും ഇപ്പോള്‍  ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്.
വര്‍ഷങ്ങളായി ആശയുടെ മാറില്‍ ഉണ്ടായിരുന്ന മുഴയ്ക്ക് പെട്ടെന്ന് വേദന വര്‍ധിച്ചപ്പോള്‍ നടത്തിയ എംആര്‍ഐ സ്‌കാനിങില്‍ ആണ് ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിഞ്ഞത്, അത് അപകടകരമായി വളര്‍ന്നത് കൊണ്ട് നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയും കടമെടുത്തും സര്‍ജറി വലിയ കാലതാമസമെടുക്കാതെ നടത്താന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ്ണ സൗഖ്യം നേടാന്‍ റേഡിയേഷനും വേണമെന്നായിരുന്നു വിദഗ്‌ദോപദേശം. സര്‍ജറിക്ക് ശേഷം ഇതിനോടകം 25 റേഡിയേഷന്‍ ചെയ്തെങ്കിലും ഗുരുതരാവസ്ഥ മാറിയിട്ടില്ല.

ഇതു കൂടാതെ അടുത്ത കാലത്ത് കണ്ടുപിടിക്കപ്പെട്ട ഓവറി സിസ്റ്റ് ഉടനടി സര്‍ജറി ആവശ്യമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും സാമ്പത്തിക പരാധീനത മൂലം അതും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞുങ്ങളുടെ മരുന്ന്, ഭര്‍ത്താവിന്റെ മരുന്ന്, റേഡിയേഷന്‍, സിസ്റ്റ് സര്‍ജറി എന്നിവയോടെല്ലാം പടവെട്ടി ജയിച്ചില്ലെങ്കില്‍ പന്ത്രണ്ടും പതിനൊന്നും വയസ്സുള്ള മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് താങ്ങായി ആരുമുണ്ടാവില്ല എന്ന സങ്കടത്തിലാണ് ആശ ഇന്ന്. വയോധികരായ ആശയുടെ മാതാപിതാക്കള്‍ക്കും കൂലിപ്പണിക്കാരായ ആശയുടെ രണ്ട് സഹോദരിമാര്‍ക്കും കാര്യമായ സഹായമാവാന്‍ ത്രാണിയില്ല. തോമസിന്റെ വിവാഹം കഴിച്ചയച്ച സഹോദരിയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ ആണ്.

വെരിഫിക്കേഷനു വേണ്ടി ഇവര്‍ താമസിക്കുന്ന പതിനാലാം വാര്‍ഡിലെ മെമ്പര്‍ ജാന്‍സിയെ വിളിച്ചപ്പോള്‍ പറഞ്ഞത് ആ വാര്‍ഡിലെ ഏറ്റവും മോശം അവസ്ഥയിലെ വീടും വീട്ടുകാരും ആണിവര്‍ എന്നാണു പറഞ്ഞത്. ഈ കൊറോണ കാലത്ത് ഡോക്ടര്‍മാര്‍ വിലക്കിയിട്ടു പോലും റേഡിയേഷന്റെ ഇടവേളകളില്‍ വല്ലപ്പോഴും കിട്ടുന്ന പോസ്റ്റ് വുമണ്‍ ജോലി ചെയ്തിരുന്നതും ദാരിദ്യം കൊണ്ടായിരുന്നു.

ക്ഷീണിതയായി നടക്കാന്‍ കഴിയില്ലെങ്കിലും കത്തുമായി വരുന്ന ആശയെ അവരെ അറിയുന്ന നാട്ടുകാര്‍ക്ക് കൂടി ഒരു നൊമ്പരമാണ്. മുണ്ടക്കയത്തെ പെരുവന്താനം എന്ന ഗ്രാമപ്രദേശത്തെ പാവപ്പെട്ടവരായ നാട്ടുകാര്‍ കൂടെയുണ്ടെങ്കിലും അവര്‍ കൂട്ടിയാല്‍ കൂടാത്തതു കൊണ്ടാണ് ബ്രിട്ടീഷ് മലയാളായി വായനക്കാരുടെ മുന്‍പില്‍ കൈ നീട്ടേണ്ടി വന്നിരിക്കുന്നത്.

ഈസ്റ്റര്‍ വിഷു അപ്പീലില്‍ ഇത് വരെ വിര്‍ജിന്‍ മണി ലിങ്ക് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം ഇതിനോടകം 8763.56 പൗണ്ടാണ് ലഭിച്ചത്.  ബാങ്ക് വഴി 1,366.41 പൗണ്ടു കൂടി ചേരുമ്പോള്‍ 10,129.97 പൗണ്ട് ആയിട്ടുണ്ട്. ലക്ഷങ്ങള്‍ ആവശ്യമുള്ള ഓരോ അപേക്ഷകര്‍ക്ക് ഒരു ലക്ഷം രൂപ വച്ചെങ്കിലും നല്‍കണമെങ്കില്‍ നമ്മുടെ ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ.

ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ്  എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
 
വിശദമായ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category