1 GBP = 102.00 INR                       

BREAKING NEWS

രണ്ടു വാക്സിനും എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു; 1887 രോഗികളും 10 മരണങ്ങളുമായി ഞായറാഴ്ച ബ്രിട്ടന്റെ കോവിഡ് പ്രതിരോധം ഫലപ്രദം

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ രോഗവ്യാപനതോത് വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് കണ്ടതെങ്കിലും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഞായറഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ രോഗവ്യാപന തോതില്‍ 8.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1,882 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതുപോലെ പ്രതിദിന കോവിഡ് മരണനിരക്കിലും ഇന്നലെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഞായറാഴ്ച്ച ഏഴ് മരണങ്ങള്‍ മാത്രം രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ പത്ത് കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.

അതേസമയം, ബ്രിട്ടനില്‍ ആകെമാനം 9.9 മില്ല്യണ്‍ ആളുകള്‍ക്ക് വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം 33 മില്യണ്‍ ആളുകള്‍ക്ക് ആദ്യ ഡോസും നല്‍കിക്കഴിഞ്ഞു. വാക്സിന്‍ പദ്ധതി പ്രതീക്ഷിച്ച വേഗതയില്‍ തന്നെ മുന്നേറുന്നു എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളഅതിവ്യാപന ശേഷിയുള്ള ഇനം വൈറസുകളെ കണ്ടെത്തിയതിനു ശേഷം ഇന്നലെ രോഗവ്യാപനതോതില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് ചെറിയ തോതിലാണെങ്കിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മാത്രമല്ല, പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഭാഗികമായിട്ടാണെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച്ചയായിരുന്നു ഇന്നലെ. അതുകൊണ്ടു തന്നെ ഇന്നലെ രോഗവ്യാപനതോതില്‍ ഉണ്ടായ വര്‍ദ്ധനവ് ലോക്ക്ഡൗണ്‍ ഇളവുകളെ കുറിച്ചുള്ള ആശങ്കയ്ക്കും വഴിതെളിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ഇനം രോഗവ്യാപനത്തിന് ആക്കം കൂട്ടുക മാത്രമല്ല, വാക്സിനില്‍ നിന്നും ഭാഗികമായ പ്രതിരോധ ശേഷിയും കൈവരിച്ചിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ആന്റിബോഡികളെ കണ്ണുവെട്ടിച്ച് ശരീരകോശങ്ങളില്‍ കടന്നുകയറാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു ജനിതകമാറ്റമാണ് ഇതിന് സംഭവിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ബ്രിട്ടനില്‍ ഇന്ത്യന്‍ ഇനം ബാധിച്ച രോഗികളുടെ എണ്ണം ഇരട്ടിയായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, വാക്സിന്‍ നല്‍കുന്ന പ്രതിരോധത്തെ പൂര്‍ണ്ണമായും ചെറുക്കുവാനുള്ള കെല്‍പ് ഇന്ത്യന്‍ ഇനത്തിനില്ലെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്യുണൈസഷന്‍ അംഗം പ്രൊഫസര്‍ ആഡം ഫിന്‍ ഇന്നലെ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അതിന്റെ വ്യാപനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്ന പ്രക്രിയയെ പുറകോട്ട് അടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനനുസരിച്ച് സവധാനം അവ വാക്സിനുകള്‍ക്കെതിരെ പ്രതിരോധശേഷി നേടും. എന്നാല്‍ അത് പെട്ടൊന്നു ദിവസം സംഭവിക്കുകയില്ലെന്നും അതുകൊണ്ടുതന്നെ ബോറിസ് ജോണ്‍സന്റെ ലോക്ക്ഡൗന്‍ ഇളവുകള്‍ നല്‍കുന്ന പദ്ധതിയെ കുറിച്ച് ഒരു പുനരവലോകനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category