1 GBP = 102.00 INR                       

BREAKING NEWS

കോവാക്സിനേക്കാള്‍ ഫലപ്രദമെന്ന് വിലയിരുത്തുന്ന ഫൈസര്‍ വാക്സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെ മാത്രം തളക്കില്ല; എങ്കിലും, വാക്സിന്‍ കിടിലന്‍; വാക്സിനുകളുടെ ഫലശേഷിയെ കുറിച്ചുള്ള ഇസ്രയേല്‍ ഗവേഷണ ഫലം ഇങ്ങനെ

Britishmalayali
kz´wteJI³

വാക്സിനേഷനിലൂടെ കോവിഡിനെ കീഴടക്കി മാസ്‌ക് ധരിക്കണമെന്ന നിയമം എടുത്തുകളഞ്ഞ രാജ്യമാണ് ഇസ്രയേല്‍. അതുകൊണ്ടുതന്നെ ഇസ്രയേല്‍ ഗവേഷകര്‍, സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന ഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് കൃത്യത ഏറും. ഫൈസര്‍ വാക്സിന്‍ നല്‍കുന്ന സംരക്ഷവലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്സിന്‍ ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു. മെഡ്ക്സിവ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചവരില്‍ വാക്സിന്‍ ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസര്‍ വാക്സിന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തെ തടയുന്നതില്‍ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 16ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് ഡോസ് വാക്സിനുകളും എടുത്ത ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരില്‍, (എട്ടുപേര്‍ ഉണ്ടായിരുന്നു ഈ വിഭാഗത്തില്‍) എല്ലാവര്‍ക്കും ബി.1.351 ബാധിച്ചത് രണ്ടാം ഡോസ് എടുത്തതിനുശേഷം ഒരാഴ്ച്ചയ്ക്കും 13 ദിവസത്തിനും ഇടയിലാണെന്നാണ്. 14 ദിവസം കഴിഞ്ഞവരില്‍ ആരിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വാക്സിന്‍ എടുക്കാത്ത, രോഗബാധിതരായ 400 പേരുടെയും, പൂര്‍ണ്ണമായോ ഭാഗികമായോ വാക്സിനേഷന്‍ ചെയ്ത ശേഷം രോഗബാധിതരായ 400 പേരുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യം നടത്തി ടെല്‍അവീവ് യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിയത്.

വിവിധ വാക്സിനുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ല പഠനം എന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. മാത്രമല്ല, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, ഒക്സ്ഫോര്‍ഡ് തുടങ്ങിയ വാക്സിനുകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഫൈസര്‍ വാക്സിന്‍ എടുത്തവരില്‍ മാത്രമായിരുന്നു പഠനം. യഥാര്‍ത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മറ്റൊരു പഠനത്തില്‍ ഫൈസര്‍ വാക്സിന് 90 ശതമാനത്തിലേറെ ഫലസിദ്ധിയുണ്ടെന്ന് തെളിഞ്ഞിരുന്നു. അതേസമയം ഇത് ഒരു പ്രാഥമിക പഠനം മാത്രമാണെന്നും, വളരെ കുറച്ച് സാമ്പിളുകള്‍ മാത്രമാണ് പഠനത്തിനു വിധേയമാക്കിയിട്ടുള്ളതെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

അതേസമയം ഇത് ഒരു പ്രാഥമിക പഠനം മാത്രമാണെന്നും, വളരെ കുറച്ച് സാമ്പിളുകള്‍ മാത്രമാണ് പഠനത്തിനു വിധേയമാക്കിയിട്ടുള്ളതെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category