1 GBP = 102.00 INR                       

BREAKING NEWS

റിയാസ് എത്തിയത് വീട്ടിലെ പെയ്ന്റിങ്ങ് തൊഴിലാളിയായി; വീട്ടിലെ മുക്കും മൂലയും പഠിച്ച് മനപ്പാഠമാക്കുന്നത് അടുത്തപടി; വീട്ടുകാര്‍ ഞെട്ടിയത് പണം നഷ്ടപ്പെട്ട ശേഷം; തന്ത്രപരമായ മോഷണത്തില്‍ പൊലീസിന് തുണയായത് സിസിടിവി ദൃശ്യം; അയിരൂരില്‍ മോഷണക്കേസില്‍ പിടിയിലായത് യുവദമ്പതികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അയിരൂരില്‍ മോഷണക്കേസില്‍ പ്രതികളെക്കണ്ട് പൊലീസു പോലും ഒരു നിമിഷം അമ്പരന്നിരുന്നു. തീര്‍ത്തും തന്ത്രപരമായ മോഷണത്തില്‍ പിടിയിലായത് യുവദമ്പതികള്‍. വര്‍ക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആന്‍സിയുമാണ് പൊലീസിന്റെ പിടിയിലായത്. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ താക്കോല്‍കൂട്ടം കൈക്കലാക്കി അഞ്ചുലക്ഷം രൂപ കവര്‍ന്ന കേസിലാണു യുവദമ്പതികള്‍ പിടിയിലായത്. ആഡംബര ജീവിതം ലക്ഷ്യം വച്ചാണ് മോഷണമെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി.

രണ്ടു ദിവസം മുന്‍പ് ഇലകമണ്ണില്‍ സുധീര്‍ഖാന്‍ എന്നയാളുടെ വീട്ടില്‍ നടന്ന തന്ത്രപരമായ മോഷണമാണ് അയിരൂര്‍ പൊലീസ് പിടികൂടിയത്. പെയിന്റ് അടിക്കാന്‍ റിയാസ് എത്തിയ വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളുമാണു കവര്‍ന്നത്. ഭാര്യ ആന്‍സിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു മോഷണം. വീട്ടുടമസ്ഥന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോല്‍ കൂട്ടം സ്വന്തമാക്കിയായിരുന്നു മോഷണം.

വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. മോഷണ ദിവസം രാത്രി റിയാസും ആന്‍സിയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താന്‍ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category